പവനോര്‍ജ്ജ സൂപ്പര്‍ ഹൈവേ

പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്നും ഡള്ളാസ് (Dallas) പോലുള്ള നഗര പ്രദേശങ്ങളിലേക്ക് പവനോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള $490 കോടി ഡോളറിന്റെ transmission lines പദ്ധതി ടെക്സാസ് സര്‍ക്കാര്‍ അംഗീകരം നല്‍കി. പവനോര്‍ജ്ജരംഗത്തെ മുന്‍നിരക്കാരാണ് ടെക്സാസ്. കാറ്റ് കൂടുതലുള്ള പടിഞ്ഞാറന്‍ ടെക്സാസില്‍ ആണ് പ്രധാന പവനോര്‍ജ്ജ നിലയങ്ങള്‍. പുതിയ transmission lines അവിടെനിന്നും ഉര്‍ജ്ജം ആവശ്യക്കാര്‍ക്കെത്തിക്കാന്‍ സഹായിക്കും. പുതിയ പദ്ധതി ടര്‍ബൈനുകളൊന്നും സ്ഥാപിക്കുന്നില്ല. എന്നാല്‍ transmission lines 18,000 മെഗാവാട്ട് കടത്തിക്കൊണ്ടുവന്ന് 40 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും.

ടെക്സാസ് പൌരന്‍മാര്‍ ഇതിന്റെ നിര്‍മ്മാണത്തെ സഹായിക്കാനായി $3 മുതല്‍ $4 ഡോളര്‍ മാസം തോറും അധികമായി അടക്കണം. ഇത് ഭാവിയില്‍ ഊര്‍ജ്ജ ചിലവ് കുറക്കും. പുനരുത്പാദിതോര്‍ജ്ജ കമ്പനികള്‍ ഇതിനെ സ്വാഗതം ചെയ്യുന്നു. Oncor എന്ന വൈദ്യുതി വിതരണ കമ്പനി ഈ പദ്ധതിയുടെ വലിഭാഗം നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

– from cleantechnica

ഒരു അഭിപ്രായം ഇടൂ