അമേരിക്കന്‍ കാറ്റാടി കമ്പോളം

കഴിഞ്ഞ മൂന്നു വര്‍ഷത്തെ സ്ഥിരമായ വളര്‍ച്ചക്ക് ശേഷം അമേരിക്കന്‍ പവനോര്‍ജ്ജ കമ്പോളം 2020 ഓടെ 150 ഗിഗാവാട്ട് (GW) ശേഷിയെ മറികടക്കുമെന്ന് Emerging Energy Research നടത്തിയ കമ്പോള പഠനം പറയുന്നു.

2007 ല്‍ മാത്രം 5,329 മെഗാവാട്ട് പുതിയ കാറ്റാടിപ്പാടങ്ങളാണ് സ്ഥാപിച്ചത്. ലോകത്ത് മൊത്തം പുതിയതായി സ്ഥാപിച്ച കാറ്റാടി നിലയങ്ങളില്‍ 27% വും അമേരിക്കയില്‍ ആണ് സ്ഥാപിച്ചത്. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന കാറ്റാടി കമ്പോളമാണ് അമേരിക്ക. 8 GW പുതിയ നിലയങ്ങളാണ് ഈ വര്‍ഷം പണി പൂര്‍ത്തിയാക്കുന്നത്.

പകുതിയിലധികം അമേരിക്കന്‍ സംസ്ഥാനങ്ങളും Renewable Portfolio Standards (RPS) നിയമമാക്കിയിട്ടുണ്ട്. ഇത് 2020 ല്‍ 295 ടെറാ വാട്ട്-മണിക്കൂര്‍ (TWh) കമ്പോളം ഉണ്ടാക്കും. പവനോര്‍ജ്ജ നിലയങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കുന്നതില്‍ Production Tax Credit (PTC)ന് ഒരു പ്രധാന പങ്കുണ്ട്. എന്നാല്‍ ഈ നിയമം പുതുക്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നത് വ്യവസായികളെ അസ്വസ്ഥരാക്കുന്നുണ്ട്. 2008 ല്‍ ആ നിയമിത്തിന്റെ കാലാവധി കഴിയും എന്ന് EER പറയുന്നു.

ടെക്സാസ് ആണ് അമേരിക്കന്‍ പവനോര്‍ജ്ജ വ്യവസായത്തിന്റെ കേന്ദ്രം. മൊത്തം 45 GW ല്‍ അധികം ശേഷിയുടെ നിലയങ്ങള്‍ പണി അവിടെ നടന്നുകൊണ്ടിരിക്കുന്നു.

– from Renewableenergyworld

ഒരു അഭിപ്രായം ഇടൂ