വഴങ്ങുന്ന സോളാര്‍ പാനല്‍ നിര്‍മ്മിക്കുന്ന ഏക സോളാര്‍ കമ്പനിയാണ് പവര്‍ ഫിലിം(PowerFilm). ശരിക്കും roll-to-roll നിര്‍മ്മാണ വിദ്യ ഉപയോഗിച്ച് monolithically-integrated സൌര പാനലുകള്‍ പ്ലാസ്റ്റിക്കില്‍ ഘടിപ്പിക്കുന്നു. വന്‍തോതില്‍ ചിലവ് കുറച്ച് thin film പാനലുകള്‍ നിര്‍മ്മിക്കാന്‍ 1988 ല്‍ 3M ലെ മുമ്പത്തെ ഭൌതികശാസ്ത്ര ഗവേഷകരായ Dr. Frank Jeffrey യും Dr. Derrick Grimmer ഉം ചേര്‍ന്ന് തുടങ്ങിയതാണ് ഈ കമ്പനി. സെമീ കണ്‍ഡക്റ്റര്‍ സൌരോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി 65 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.
ഈ ഉത്പന്നത്തിന് ധാരാളം ഗുണങ്ങളുണ്ട്. Roll-to-roll നിര്‍മ്മാണ വിദ്യ material handling ചിലവ് കുറക്കും. പ്രിന്റ് ചെയ്ത interconnects സെല്ലുകളെ യന്ത്രങ്ങളുപയോഗിച്ച് ഘടിപ്പിക്കാന്‍ സഹായിക്കുന്നു. ദൃഢ crystalline panels നിര്‍മ്മിക്കാനാവശ്യമായതിന്റെ 1% സിലിക്കണ്‍ മാത്രമാണ് അയവുള്ള (flexible) സോളാര്‍ പാനല്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരൂ. കൂടാതെ സൂര്യപ്രകാശത്തെ സ്വീകരിക്കുന്ന ഭാഗം കാഡ്നിയം ഇല്ലാത്തതായതുകൊണ്ട് പരിസ്ഥിതി സൌഹൃദമാണ്. വിലയും കറയും. PowerFilm ന്റെ പാനലുകള്‍ 13 ഇഞ്ച് മുതല്‍ 2,400 അടി വരെ വലിപ്പമുള്ളതാണ്.
– from trendir