കാലിഫോര്‍ണിയയില്‍ പണിനടക്കുന്ന രണ്ട് സൗരോര്‍ജ്ജം നിലയങ്ങള്‍ക്ക് ഒന്നിച്ച് 12.5 ചതുരശ്ര മൈല്‍ വലിപ്പമുണ്ട്. അവ രണ്ടും കൂടി 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. വൈദ്യുതി Pacific Gas കമ്പനിയായിരിക്കും വാങ്ങുന്നത്. 2010 ല്‍ 20% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനാണ് ഇവരുടെ പരിപാടി.
രണ്ടും കൂടി 800 മെഗാവാട്ട് എന്ന് പറയുമ്പോള്‍ അമേരിക്കയില്‍ ഇപ്പോളുള്ള സൗരോര്‍ജ്ജ നിലയത്തിനേക്കാള്‍ വളരെ അധികമാണ്. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഫോട്ടോ വോള്‍ടേയിക് നിലയം 14 മെഗാവാട്ടിന്റെ നെവാഡയിലെ Nellis Air Force Base ല്‍ സ്ഥാപിച്ചിരിക്കുന്ന നിലയമാണ്. SunPower ന്റെ പാനലാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്.
സ്പെയിനിന് 23 മെഗാവാട്ട് സോളാര്‍ സെല്‍ നിലയമുണ്ട്. ജര്‍മ്മനി 40 മെഗാവാട്ടിന്റെ ഒരണ്ണം പണിയുന്നു. അമേരിക്കയിലെ Nevada Solar One, 64 മെഗാവാട്ടിന്റെ സൗര താപനിലയമാണ്.
കാലിഫോര്‍ണിയയുടെ 20% പുനരുത്പാദിതോര്‍ജ്ജ വൈദ്യുതി എന്നത് ശ്രമകരമായ ഒരു ലക്ഷ്യമാണ്. പുതിയ നിലയങ്ങള്‍ പണിതീര്‍ക്കുന്നതോടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം 24% എത്തുമെന്ന് Pacific Gas കരുതുന്നു. എന്നാല്‍ ഇതിനായി 2013 വരെ കാത്തിരിക്കേണ്ടി വരും.
– from nytimes