സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ Malmö ലെ രണ്ട് പ്രദേശങ്ങളിലെ വീടുകള്‍ ചെറു കാറ്റാടികള്‍ സ്ഥാപിക്കുന്നു. പ്രൊജക്റ്റിന് വേണ്ടി വരുന്ന $100,000 ഡോളറില്‍ $50,000 ഡോളര്‍ അവിടുത്തെ Housing Development Agency Boverket നല്‍കി. കാറ്റാടികള്‍ വാങ്ങാനുള്ള മുഴുവന്‍ പണവും ഇതില്‍ നിന്ന് ലഭിക്കില്ല. 6 kW ന്റെ helical കാറ്റാടി നിര്‍മ്മിക്കുന്ന QuietRevolution ന്റെ കാറ്റാടികള്‍ വാങ്ങാന്‍ $65,000 ആകും. ആ കാറ്റാടികള്‍ ബ്രിട്ടണിലെ Ashenden House ലും Croyden ലെ Rialto Homes ലും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ Windspire നിര്‍മ്മിക്കുന്ന 1 kW കാറ്റാടിക്ക് $4,000 ഡോളറേ വിലയുള്ളു. 20 വര്‍ഷത്തെ തിരിച്ചടവും. സാധാരണ 1kW x900 കാറ്റാടി സ്ഥാപിച്ചിട്ടുള്ള സ്പെയിനിലെ Joliet Wind Turbines ന് $5,000 ആണ് വില.
സ്വീഡനിലേറ്റവുമധികം സോളാര്‍ പാനല്‍ സാന്ദ്രതയുള്ളത് Malmö ഒരു carbon neutral നഗരമാണ്. Reykjavik, പോര്‍ട്ട്‌ലാന്‍ഡ്, ബ്രസീലിലെ Curitiba കഴിഞ്ഞാല്‍ ലോകത്തെ നാലാമത്തെ carbon neutral നഗരമാണ് Malmö. അവിടെ 4,000 ചതുരശ്ര മീറ്റര്‍ സൌര താപ ശേഖരണികളും, 2,500ന ചതുരശ്ര മീറ്റര്‍ സൌര PV പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. 2012 ല്‍ CO2 ഉദ്‍വമനം 1992 ല്‍ ഉണ്ടായിരുന്നതിന്റെ 25% ആയി കുറക്കാനാണ് Malmö പദ്ധതിയിടുന്നത്. വീടിന് മുകളിലുള്ള കാറ്റാടികള്‍ ഈ ലക്ഷ്യം നേടാന്‍ സഹായിക്കും.
– from treehugger