ഒരു സാങ്കേതികവിദ്യ കമ്പനിയുടെ അഭിപ്രായത്തില്‍ ആസ്ട്രേലിയക്ക് 2020 ഓടെ 34 സൌരതാപനിലയങ്ങളുടെ സാദ്ധ്യതയുണ്ട്. 2011 ഓടെ ലോകത്തിലെ ഏറ്റവും വലിയ സൌരതാപോര്‍ജ്ജ നിലയം പണിയാന്‍ WorleyParsons പദ്ധതിയിടുന്നു. 250 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് 100,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനാകും. പടിഞ്ഞാറേ ആസ്ട്രേലിയയിലെ Pilbara യിലോ New South Wales ലോ ആയിരിക്കും നിലയം പണിയുക.
സോളാര്‍ ഫോട്ടോവേള്‍ടേയിക് നിലയങ്ങളെ പോലെയല്ല സൌരതാപനിലയങ്ങള്‍ പ്രവര്‍ത്തിക്കുക. അവ സൌര താപോര്‍ജ്ജത്തെ നീരാവിയാക്കിമാറ്റി അതില്‍ നിന്നാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കുക. സൌരതാപോര്‍ജ്ജം ഫോട്ടോവേള്‍ടേയിക് സാങ്കേതിക വിദ്യയെ മറികടക്കുമെന്നാണ് പ്രവചിട്ടിട്ടുള്ളത്.
പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 20% ഊര്‍ജ്ജം 2020ഓടെ കണ്ടെത്തുമെന്നാണ് ആസ്ട്രേലിയ വാഗ്ദാനം നല്‍കിയിട്ടുള്ളത്. കൂടാതെ ഉദ്‌വമന ട്രേഡിങ്ങ് പരിപാടിയും തുടങ്ങുന്നുണ്ട്. കാലാവസ്ഥാമാറ്റത്തെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്ട്രേലിയയെ സൌരോര്‍ജ്ജത്തിന്റേയും ഊര്‍ജ്ജ ദക്ഷതയുടേയും ലോക നേതാക്കളാക്കും.
തീവൃമായ കാലാവസ്ഥാമാറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ 2020 ഓടെ കാര്‍ബണ്‍ ഉദ്‌വമനം ഇപ്പോഴത്തേതിന്റെ മൂന്നിലൊന്ന് കുറക്കണം.
– from acfonline