ജെല്ലി ഫിഷിന്റെ ആക്രമണം

ബ്രിട്ടണിന്റെ തീരത്തെ ജെല്ലി ഫിഷിന്റെ ആക്രമണത്തെക്കുറിച്ച് ആദ്യമായി ബ്രിട്ടീഷ്, ഐറിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. Ecojel എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രൊജക്റ്റ് പുതിയ സാങ്കേതിക വിദ്യകളുപയൊഗിക്കുകയും ജെല്ലി ഫിഷിനെ വിശദമായി പഠിക്കാനായി ടാഗ് ചെയ്യുകയും ചെയ്യുന്നു.

കടല്‍ ജീവികളില്‍ ഏറ്റവും കുറവ് പഠവിധേയമാക്കിയ ജീവികളിലൊന്നാണ് ജെല്ലി ഫിഷ്. എണ്ണം കൂടുംതോറും ടൂറിസം, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലക്ക് ഇവ ദോഷം ചെയ്യുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നീന്തല്‍കാരെ കുത്തി പരുക്കേല്‍പ്പിക്കുന്നതും Black Sea മുതല്‍ തെക്കെ അറ്റലാന്റിക്ക് വരെയുള്ള പ്രദേശത്തെ മീന്‍ പിടുത്തം ഇല്ലാതാക്കിയതും ഇവയുടെ ചെയ്തികളാണ്. ഈ പഠനം നടത്തുന്നത് Swansea, Cork സര്‍‌വ്വകലാശാലകളാണ്.

അമിത മത്സ്യബന്ധനം ജെല്ലി ഫിഷിന്റെ എണ്ണം കൂട്ടുമെന്ന സിദ്ധാന്തം ഇവര്‍ പരീക്ഷിക്കും. ജെല്ലി ഫിഷും മറ്റ് മീന്‍ കുഞ്ഞുങ്ങളും ഒരേ തരം പ്ലാങ്ടണ്‍ ആണ് ഭക്ഷിക്കുന്നത്. അതുകൊണ്ട് ഒരു കൂട്ടരുടെ എണ്ണം കുറയുന്നത് മറ്റേ കൂട്ടരുടെ എണ്ണം കൂടാന്‍ കാരണമാകും.

കഴിഞ്ഞ നവംബറില്‍ ജെല്ലി ഫിഷിന്റെ ആക്രമണം കാരണം വടക്കന്‍ അയര്‍ലന്റിലെ സാല്‍മണ്‍ ഫാം തുടച്ചുനീക്കപ്പെട്ടു. അവിടെ 100,000 ല്‍ അധികം മീനുകളാണ് ചത്തത്. ദശലക്ഷക്കണക്കിന് mauve stingers എന്ന് വിളിക്കുന്ന ചെറിയ ജെല്ലി ഫിഷ് Irish Sea(Glenarm Bay, Cushendun) യില്‍ ഒരു മൈല്‍ ദൂരം മീന്‍ വളര്‍ത്തല്‍ കൂടുകളില്‍ നിറഞ്ഞു.

ജെല്ലി ഫിഷ് 16 ചതുരശ്ര കിലോമീറ്റര്‍ 35 അടി താഴ്ച്ചവരെ നിറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ജെല്ലി ഫിഷിന്റെ സാന്ദ്രത അധികമായതിനാല്‍ ഉപേക്ഷിച്ചു. ഒരു ഫാമിന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ ആയ ജോണ്‍ റസ്സല്‍ അദ്ദേഹത്തിന്റെ 30 വര്‍ഷത്തെ അനുഭവത്തില്‍ ഇത്തരത്തിലൊന്ന് കണ്ടിട്ടില്ല എന്ന് പറഞ്ഞു. “കടല്‍ ഇവ കാരണം ചുവന്നു. നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു. ആ വേനല്‍ക്കാലത്ത് കടലില്‍ നീന്താന്‍ പോകുന്നവരെ ഉഗ്രവിഷമുള്ള Portuguese man-of-war ജെല്ലിഫിഷിനെക്കുറിച്ച് മുന്നറീപ്പുണ്ടായിരുന്നു.

Swansea University ലെ Environmental and Molecular Biosciences വിഭാഗം തലവന്‍ Professor Graeme Hays ആണ് ആ പ്രൊജക്റ്റ് നയിക്കുന്നത്. ജല്ലിഫിഷിനെ ഇരയാക്കിയിട്ടുള്ള കടലാമ (sea turtles) കളുടെ വിദഗ്ധനാണ്. “ജെല്ലിഫിഷിനെക്കുറിച്ച് കുറച്ച് കാര്യങ്ങളേ നമുക്ക് അറിവുള്ളു. അമിത മത്സ്യബന്ധനവും കാലാവസ്ഥാമാറ്റവും ആകണം അവയുടെ എണ്ണം ഇത്ര പെരുകുന്നതിന് കാരണമായത്. എന്നാല്‍ ഇതിന് വലിയ സാമൂഹ്യ-സാമ്പത്തിക ആഘാതമുണ്ട്,” അദ്ദേഹം പറഞ്ഞു.

നമീബിയയുടെ തീരങ്ങള്‍, കറുത്തകടല്‍ (Black Sea) തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യങ്ങള്‍ കുറഞ്ഞത് ജെല്ലിഫിഷിന്റെ എണ്ണം കൂടുന്നതിന് കാരണമായി.

ബ്രിട്ടണിന്റെ തീരകടലില്‍ നീന്താന്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ജെല്ലിഫിഷിനെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്നുണ്ട്. lion’s mane ജെല്ലിഫിഷിനെ പോലുള്ളവയുടെ കുത്ത് പെട്ടന്നുള്ള മരണത്തിന് വരെ കാരണമാകും.

ജെല്ലി ഫിഷില്‍ നിന്ന് മത്സ്യവളര്‍ത്തല്‍ ഫാമുകളെ രക്ഷിക്കാനുള്ള വഴികള്‍ തങ്ങള്‍ക്ക് കണ്ടെത്താനാകുമെന്ന് ശാസ്ത്ര‍ജ്ഞര്‍ കരുതുന്നു.ജെല്ലി ഫിഷനെ അഹാരമാക്കിമാറ്റാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. ഏഷ്യയിലാണ് അത് കൂടുതലും നടക്കുന്നത്.
8 ഭീകര ജെല്ലി ഫിഷുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രൊജക്റ്റ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

– from The Independent

നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ

ഒരു അഭിപ്രായം ഇടൂ