സോളാര്‍ സെല്ലിന്റെ വിലകുറയും

സോളാര്‍ -ഗ്രേഡ് സിലിക്കണിന്റെ വില 43% കണ്ട് കുറയുമെന്ന് ബ്രിട്ടണിലെ New Energy Finance എന്ന ഗവേഷണ സ്ഥാപനം പറയുന്നു. 10 polysilicon and solar-wafer കച്ചവടക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഇത് പ്രവചിക്കുന്നത്. ഈ കമ്പനികള്‍ 1.7 ഗിഗാവാട്ടിനുള്ള വേഫറുകളും 6 ഗിഗാവാട്ടിനുള്ള polysilicon വില്‍ക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഈ കരാറുകളില്‍ polysilicon ന്റെ median വില 2008 ലേക്കാള്‍ 43% കുറവാണ് 2009 ല്‍ എന്ന് New Energy Finance Silicon and Wafer Price Index കണ്ടെത്തി.

കൂടാതെ 2015 വരെ polysilicon കുറയുമെന്നും 2013 ല്‍ അത് കിലോഗ്രാമിന് $67 ഡോളര്‍ ആകുമെന്നും അവര്‍ പറയുന്നു. അത് ഇപ്പോഴത്തെ വിലയേക്കാള്‍ 67% കുറവാണ്. എന്നാലും New Energy Finance കണക്ക് പ്രകാരം 2002 മുതല്‍ 2004 വരെ മാര്‍ക്കറ്റില്‍ വിറ്റിരുന്ന സിലിക്കണിന്റെ spot prices നേക്കാള്‍ ഇത് കൂടുതലാണ്.

2004 അവസാനത്തില്‍ സിലിക്കണിന്റെ വില കിലോഗ്രാമിന് $32 ഡോളര്‍ ആയിരുന്നു എന്ന് Photon Consulting ന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ Michael Rogol പറയുന്നു.

multicrystalline wafer കളുടെ വില ഉടനേ കുറയില്ലെന്നാണ് New Energy Finance അനുമാനിക്കുന്നത്. 2009 ലെ നില നിലനിര്‍ത്തും. എന്നാല്‍ അടുത്ത 5 വര്‍ഷങ്ങളില്‍ 41% കുറയും. waferന് $6 ഡോളറില്‍ കുറവാകും. 2011 ന്റെ തുടക്കത്തില്‍ വാട്ടിന് $1.62 ഡോളര്‍ എന്ന തോതിലാകും.

– from greentechmedia

ഒരു അഭിപ്രായം ഇടൂ