Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി

Connecticut ലെ വീട്ടുകാര്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പുതിയ പരിപാടി സംസ്ഥാനം ആവിഷ്കരിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ സംസ്ഥാനം ലോണ്‍ നല്‍കും.

സൌജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു സ്ഥിരനിരക്കില്‍ വീട്ടുകാര്‍ പണം സര്‍ക്കാരില്‍ അടക്കണം. $30,000 ഡോളറില്‍ അധികം വരുന്ന സോളാര്‍ പാനലുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ലല്ലോ. പാനലുകളുടെ കാലാവധി തീരുന്നതു വരെയുള്ള കാലംകൊണ്ട് അവര്‍ക്ക് ആ പണം ലാഭിക്കാന്‍ കഴിയും.

അതുകൊണ്ട് സംസ്ഥാനം പാനലുകളുടെ സ്ഥാപന ചിലവുകള്‍ വഹിക്കുന്നു. വീട്ടുകാര്‍ പ്രതിമാസം $120 സര്‍ക്കാരില്‍ അടക്കും. ഇത് സംസ്ഥാനത്തിന് ഒരു സ്ഥിര വരുമാനമായിരിക്കും. ചില കേബിള്‍ ടിവി പാക്കേജുകളേക്കാള്‍ കുറഞ്ഞ ഈ നിരക്കിന് ഒരു പാരിസ്ഥിതിക ലാഭം കൂടിയുണ്ടല്ലോ.

അടുത്ത മൂന്നു വര്‍ഷം 1,000 വീടുകള്‍ ഈ പരിപാടിയില്‍ ചേരുമെന്ന് കരുതുന്നു. ഇതുപോലുള്ള പരിപാടികള്‍ കാലിഫോര്‍ണിയയിലും തുടങ്ങുന്നുണ്ട്. വാള്‍-മാര്‍ട്ട് ഇതുപോലുള്ള പരിപാടികള്‍ വഴി ധാരാളം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

– from ecogeek

ഒരു അഭിപ്രായം ഇടൂ