ഒരു കാറില്‍ എത്ര ദൂരം യാത്ര ചെയ്യാനാവും

100m x 100m (2.5 acres) സ്ഥലത്തുനിന്നുമുള്ള ഊര്‍ജ്ജം കൊണ്ട് ഒരു കാറിന് എത്ര ദൂരം യാത്ര ചെയ്യാനാവും.

ജൈവ ഇന്ധനം എന്തുകൊണ്ട് ആ ദൂരം കുറക്കുന്നു? വൈദ്യുത കാറുകള്‍ ഇന്ധനമടിസ്ഥാനമായ കാറുകളേക്കാള്‍ 4 ഇരട്ടി ദക്ഷത(efficiency)യുള്ളതാണ്. ഇന്ധന എഞ്ജിന്‍ ചൂട് ഉത്പാദിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ജൈവ ഇന്ധന ഊര്‍ജ്ജവും അതേ സ്ഥലത്തുനിന്ന് ഉത്പാദിപ്പിക്കുന്ന ദക്ഷതയില്ലാത്ത അര്‍ദ്ധചാലക സൌര വൈദ്യുതിയും തമ്മില്‍ വലിയ വ്യത്യാസം ഇങ്ങനെ ഉണ്ടാകുന്നു.
നമ്മുടെ ലക്ഷ്യം ഏറ്റവും കൂടിയ ഊര്‍ജ്ജ ദക്ഷതയാണെങ്കില്‍ നാം ചെയ്യേണ്ടത് മൊത്തം വാഹനങ്ങളേയും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക എന്നതാണ്. ലോകത്തുള്ള എല്ലാ വാഹനങ്ങളേയും വൈദ്യുതീകരിച്ചാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതിന്റെ പകുതി ഊര്‍ജ്ജം മതി ആ ദൂരം യാത്ര ചെയ്യാന്‍.

– from nanosolar

2 thoughts on “ഒരു കാറില്‍ എത്ര ദൂരം യാത്ര ചെയ്യാനാവും

  1. അത് കൊള്ളാം.. ഈവണ്‍ ബയോ ഡീസലിനിക്കാള്‍ കൂടുതല്‍ ദൂരം എതനോള്‍ കൊണ്ട് യാത്ര ചെയ്യാന്‍ പറ്റുമല്ലേ?
    പിന്നെ സൌരോര്‍ജ്ജമെന്ന സംഭവം.. ഇപ്പോള്‍ ഉപയോഗത്തിലുള്ള പാനലുകള്‍ 5 മുതല്‍ 15 വരെ മാത്രം എഫിഷെന്‍സി ഉള്ളവയാണ്.. ഒന്ന് ശ്രമിച്ചാല്‍ സുപ്പര്‍ വോള്‍ട്ടായിക്ക് പോലെ ഒന്നുണ്ടാക്കാം. വിലയും കുറയും.. (ഇപ്പൊഴത്തെ വിലയ്ക്ക് വൈദ്യുതി വാഹനങ്ങള്‍ ലാഭമാണോ?)

  2. എങ്ങനൊക്കെ ആയാലും IC എഞ്ജിന്‍ 15-20% ല്‍ ആധികം ദക്ഷത നല്‍കില്ല. അതുകൊണ്ട് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് നല്ലത്. എണ്ണക്ക് വിലകൂയിരുന്നകാലത്തേതു പോലെ വൈദ്യുത വാഹനങ്ങളാണ് അഭികാമ്യം.
    സൌരോര്‍ജ്ജം സോളാര്‍ പാനലിലൂടെയല്ലാതെ താപമായി സ്വീകരിക്കാനാവും. സൗരതാപോര്‍ജ്ജ നിലയം. വേറെയും അനേകം പുനരുത്പാദിതോര്‍ജ്ജ മേഖലകളുണ്ട്.

    നമ്മുടെ നാട്ടില്‍ ഇരുചക്ര വാഹനങ്ങളില്‍ നല്ല മുന്നേറ്റം വൈദ്യുത വാഹനങ്ങള്‍ക്ക് നേടാനായിട്ടുണ്ട്. കാര്‍, ലോറി, ബസ് ഇവയുടെ വൈദ്യുതീകണം വളരെ സാവധാനമാണ് നടക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങള്‍ ഈ രംഗത്ത് വളരെ മുന്നിലാണ്.

ഒരു അഭിപ്രായം ഇടൂ