ഭൌമതാപോര്‍ജ്ജത്തിന് ആസ്ട്രേലിക്ക് 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ ഊര്‍ജ്ജ സാദ്ധ്യത ഉപയോഗുക്കാന്‍ A$5 കോടി (US$4.3 കോടി) ഡോളറിന്റെ പ്രൊജക്റ്റുകള്‍ കൊണ്ടുവരുന്നു. ലോകത്തിലേ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതിക്കാരായ ആസ്ട്രേലിയ 77% ഊര്‍ജ്ജവും കല്‍ക്കരിയില്‍ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. അതുകാരണം വ്യക്തിഗത കണക്കനുസരിച്ച് അവരെ ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം നടത്തുന്നവരായി കണക്കാക്കാം. ചൈനയേക്കാള്‍ 5 മടങ്ങാണ് അവരുടെ വ്യക്തിഗത ഉദ്‌വമനം.
ജലം ഭൂമിക്കടിയിലേക്ക് പമ്പ് ചെയ്ത് നീരാവി ഉണ്ടാക്കി അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഭൌമതാപോര്‍ജ്ജനിലയം ചെയ്യുന്നത്.
Geoscience Australia അവിടുത്തെ ദശാബ്ദങ്ങളായുള്ള ഊര്‍ജ്ജ പര്യവേഷണ കമ്പനികളുടെ ഡാറ്റാ ശേഖരിച്ച് താപനില രേഖപ്പെടുത്തി ഭൌമതാപോര്‍ജ്ജം മാപ്പുചെയ്തു. ചില സ്ഥലങ്ങളില്‍ 5 കിലോമീറ്റര്‍ താഴെ വരെയുള്ള കണക്കുകള്‍ ഉണ്ട്. ആസ്ട്രേലിയയില്‍ മൊത്തം 5,722 പെട്രോളിയം-മിനറല്‍ boreholes കളെ ഈ മാപ്പിങ്ങിന് ഉപയോഗിച്ചു.
“ഈ ഭൌമതാപോര്‍ജ്ജത്തിന്റെ 1% ഉപയോഗപ്പെടുത്തിയാല്‍ 26,000 വര്‍ഷങ്ങളിലേക്കുള്ള ഊര്‍ജ്ജം ലഭിക്കം,”Geoscience ന്റെ Anthony Budd, Reuters നോട് പറഞ്ഞു.
“ചൂടുപാറ”ക്ക് 150 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയു. ആ ചൂട് ഒന്നു മുതല്‍ 5 കിലോമീറ്റര്‍ താഴെയാണ് കാണപ്പെടുന്നത്. Australian Geothermal Energy Association ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഓട് 2,200 മെഗാവാട്ട് ഉത്പാദിപ്പിക്കാനാവും. ആസ്ട്രേലിയയുടെ 2020 ലേക്കുള്ള പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യത്തിന്റെ 40 % വരും ഇത്.
അസോസിയേഷന്റെ കണക്ക് പ്രകാരം $1200 കോടി ഡോളര്‍ ചിലവ് വരും 2,200 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍. എന്നാല്‍ കൂടുതല്‍ വാണിജ്യ നിലയങ്ങള്‍ തുടങ്ങുന്നതോടുകൂടി ചിലവ് കുറയും.
10 മുതല്‍ 50 മെഗാവാട്ട് ശേഷിയുള്ള ചെറിയ പൈലറ്റ് നിലയങ്ങളില്‍ നിന്ന് വൈദ്യുതി മെഗാവാട്ട്-മണിക്കൂറിന് $120 ഡോളറാണ് വില. 300 മെഗാവാട്ടും അതില്‍ കൂടുതല്‍ ശേഷിയുമുള്ള നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് $80 ഡോളറാണ് വില.
– from reuters
jagdees,
Good work. congrats
Keep it up
sreekumar
sree1010@gmail.com
രക്ഷപ്പെട്വോ?