തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് അത്ഭുതത്തേക്കളേറെ നിരാശയാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ ആവശ്യത്തിലധികം പണം വാള്‍ സ്റ്റ്രീറ്റിലേക്ക് എറിഞ്ഞുകഴിഞ്ഞു. അത് ബാക്കിയുള്ള സമ്പദ്ഘടനയേയും നശിപ്പിച്ചു. ആന്തരികമായി രക്തസ്രാവം ഉണ്ടായിക്കോണ്ടിരിക്കുന്ന ഒരു രോഗിക്ക് അത് പരിഹരിക്കാതെ blood transfusion നല്‍കുന്നതിന് തുല്ല്യമാണിത്. അടിസ്ഥാന പ്രശ്നം വീടുജപ്തിയാണ്. എന്നാല്‍ അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല.
$70,000 കോടി ഡോളറാണ് ധനസഹായം നല്‍കുന്നത്. കൂടാതെ $15,000 കോടിയുടെ നികുതി ഇളവും നല്‍കുന്നു. ഇത് പഴയ രീതിയുലുള്ള അഴുമതിയും കൈക്കൂലിയുമാണ്.
ബാങ്ക് തകര്‍ച്ച് യൂറോപ്പിലുമുണ്ട്. അമേരിക്കയില്‍ നിന്ന് വ്യത്യസ്ഥമായ രീതിയിലാണ് അവിടെ പ്രശ്നം പരിഹരിക്കുന്നത്. അവര്‍ ചില വലിയ ബാങ്കുകളെ ദേശസാത്കരിച്ചു. ബാങ്കുകളോടൊപ്പം നല്ല കടങ്ങളേയും ചീത്ത കടങ്ങളേയും അവര്‍ ഏറ്റെടുത്തു. അമേരിക്കയില്‍ നേരെ തിരിച്ചും ചീത്ത കടങ്ങളെ സര്‍ക്കാരും (നികുതി ദായകര്‍) നല്ല കടങ്ങളെ കമ്പനിയും ഏറ്റെടുത്തു.
വാള്‍ സ്റ്റ്രീറ്റിനുള്ള സുതാര്യമല്ലാത്ത സാമ്പത്തിക സഹായമാണ് പോള്‍സണിന്റെ പരിപാടി. ഇല്ലാത്ത, കള്ള ആസ്തികള്‍ ജനങ്ങളും നല്ല ആസ്തികള്‍ കമ്പനിയുടെ പേരിലും. ഇത് സങ്കീര്‍ണമാണ്.
ഇതിന്റെ ബദല്‍ മാര്‍ഗ്ഗം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അത് സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യളില്‍ പ്രവര്‍ത്തിച്ചു. ദേശസാത്കരണമല്ലാത്ത രീതികളുമുണ്ട്. ബഫറ്റ് രീതി എന്നതിനെ വിളിക്കാം. അദ്ദേഹം Goldman Sachs ല്‍ പണം നിക്ഷേപിച്ചു. പകരം ഓഹരികള്‍ അദ്ദേഹത്തിന് ലഭിച്ചു. അതോടൊപ്പം അദ്ദേഹത്തിന് downside ല്‍ സംരക്ഷണവും upside ല്‍ പങ്കാളിത്തവും കിട്ടി. അത്തരം രീതികള്‍ നികുതിദായകരുടെ പണം അന്ധമായി ബാങ്കുകളെ സംരക്ഷിക്കാനെന്ന പേരില്‍ പാഴാക്കുന്നതിനേക്കാള്‍ നല്ലതാണ്.
ബാങ്കുകള്‍ വളരെ മോശമായ ചില കടം കൊടുത്തു. ഊതി വീര്‍പ്പിച്ച housing കുമിളയുടെ അടിസ്ഥാനത്തിലായിരുന്നു കടം കൊടുത്തത്. ആ കുമിള പൊട്ടി. ചില കടങ്ങള്‍ തിരിച്ചടക്കാതെയായി. ചിലവ കുറച്ചുമാത്രം തിരിച്ചടച്ചു. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടു. അത് പരിഹരിക്കണം. ഈ നിയമം അതൊന്നും ചെയ്യില്ല.
20 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ S&L തകര്‍ച്ച ഓര്‍ക്കുക. അത് നികുതി ദായകര്‍ക്ക് വലിയ വേദനയുണ്ടാക്കിയതാണ്. ലാഭമുണ്ടാകാകാന്‍ കഴിയുന്ന് പറഞ്ഞാണ് ഭരണകൂടം അതില്‍ ഇടപെട്ടത്. എന്നാല്‍ അതിന്റെ ചിലവ് കൂടികികൂടി $20,000 കോടി ഡോളറില്‍ അധികം നികുതിദാകര്‍ക്ക് നല്‍കേണ്ടി വന്നു. ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. അമേരിക്കയുടെ സാമ്പദ്ഘടനയുടെ ഒരു ചെറിയ ഭാഗമായിരുന്നു അത്.
ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് ചില S&Ls; നെക്കുറിച്ചല്ല. അമേരിക്കയുടെ ബാങ്കുകളുടെ കേന്ദ്രമാണിപ്പോള്‍ തകര്‍ച്ചയില്‍ നില്‍ക്കുന്നത്. ഒരു ചെറിയ സാമ്പത്തിക പ്രശ്നം അമേരിക്കയിലെ നികുതിദായകര്‍ക്ക് ഇത്ര പ്രശ്നം ഉണ്ടാക്കിയെങ്കില്‍ ഈ വലിയ തകര്‍ച്ച എത്രമാത്രം പ്രശ്നമുണ്ടാക്കും എന്ന് ഊഹിക്കാനാകും. അത് നന്നായി മാനേജ് ചെയ്തതായിരുന്നു. ഇത് മോശമായി മാനേജ് ചെയ്തതും.
തകരാന്‍ പറ്റാത്തവിധം വലിയ (too big to fail) സ്ഥാപനങ്ങള്‍ ഉണ്ടായപ്പോള്‍ അമേരിക്ക അവരുടെ നിയന്ത്രണ നിയമങ്ങളില്‍ ഇളവ് വരുത്തി. അത് ഈ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. കാര്യങ്ങള്‍ നേരെ പൊയ്ക്കോണ്ടിരുന്ന അവസത്തില്‍ വാള്‍സ്റ്റ്രീറ്റ് കൊള്ള ലാഭം എടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നഷ്ടങ്ങള്‍ തുടങ്ങിയപ്പോള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് അവരെ സംരക്ഷിക്കണമെന്ന് പറയുന്നു. നിങ്ങള്‍ക്ക് തകരാന്‍ പറ്റാത്തവിധം വലിയ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വളരെ മോശമായി വരും. പ്രശ്നങ്ങള്‍ പരിഹരിക്കണം. പക്ഷേ അതിന്റെ പരിഹാരം അതിനേക്കാള്‍ വലി പ്രശ്നങ്ങള്‍ ഭാവിയിലുണ്ടാക്കും.
കമ്പോള സമ്പദ്‌വ്യവസ്ഥയെ നിലലിര്‍ത്തുന്നത് മത്സരമാണ്. എന്നാന്‍ ഇപ്പോള്‍തന്നെ സാമ്പത്തിക വ്യവസായം മത്സരത്തില്‍ കള്ളക്കളികള്‍ നടന്നുന്നു എന്ന് ആരോപണമുണ്ട്. ഉദാഹരണത്തിന് ക്രഡിറ്റ് കാര്‍ഡുകളുടെ ഫീസ്. മത്സരത്തിന് മുകളിലാണ് അവ. equilibrium levels. അതുകൊണ്ടാണ് അവര്‍ക്ക് വളരെ ലളിതമായ സാങ്കേതിക വിദ്യകൊണ്ട് ഇത്ര അധികം പണം ഉണ്ടാക്കാന്‍ കഴിഞ്ഞത്. കള്ളക്കളികള്‍ ഇപ്പോള്‍ തന്നെ അധികമാണ്. അതിനേക്കാള്‍ പ്രശ്നമാണ് ഈ കള്ളക്കളികള്‍ കൊണ്ടുള്ള വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങള്‍.
S&L അപകട സന്ധി പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് അതിന് ശേഷം വന്ന മാന്ദ്യത്തിന് കാരണമായി. ’90 ല്‍ തുടങ്ങി ’94 ന്റെ തുടക്കം വരെ അത് നിലനിന്നു. എന്തൊക്കെ പദ്ധതി ആവിഷ്കരിച്ചാലും credit ന്റെ ചുരുങ്ങല്‍ യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനങ്ങളിലും ചെറു പ്രദേശങ്ങളിലും വരുമാനത്തില്‍ വലിയ കുറവുണ്ടായി. അവര്‍ ചിലവ് ചുരുക്കല്‍ നടത്തി. വീടുകളുടെ വരുമാനം കുറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല.
“അവര്‍ മീന്നു കാര്യങ്ങളായിരുന്നു ചെയ്യേണ്ടീരുന്നത്. ൧. വീട് ജപ്തി നിര്‍ത്തലാക്കുക, പലിശ വര്‍ദ്ധനവ് തടയുക, പണം കടംകൊടുക്കു. നികുതി ദായകരുടെ ഒരു പൈസയും അതിനാവശ്യമില്ല” എന്നാണ് Bruce Marks പറഞ്ഞത്. അത് ശരിയാണ്. രക്തസ്രാവം ഉണ്ടായിക്കോണ്ടിരിക്കുന്ന ഒരു രോഗിക്ക് അത് പരിഹരിക്കാതെ blood transfusion നല്‍കുന്നത് പോലെ. റിയലെസ്റ്റേറ്റ് വില ഇനിയും കുറയും. അപ്പോള്‍ വീണ്ടും ധനസഹായം നല്‍കും. ഇവരുടെ പരിപാടി അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തില്ല.
കുറച്ചുകാലം മുമ്പ് പ്രസിഡന്റ് ബുഷ് ആരോഗ്യ പരിരക്ഷക്കുള്ള ഒരു നിയമം വീറ്റോ ചെയ്തു. പ്രതിവര്‍ഷം കുറച്ച് ശതകോടി ഡോളര്‍ ചിലവ് വരുന്ന പദ്ധതിയായിരുന്നു അത്. സര്‍ക്കാരിന്റെ കൈവശം പണമില്ലെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ പെട്ടെന്ന് $70,000 കോടി ഡോളര്‍ ഉണ്ടായത് കണ്ടില്ലേ. ഇത് കാര്യങ്ങള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന പ്രാധാന്യവും വലിപ്പവുമാണ് കാണിക്കുന്നത്.
അമേരിക്കക്കാര്‍ ഒന്നും സമ്പാദിക്കുന്നില്ല. വീടുകളുടെ സമ്പാദ്യം പൂജ്യമോ നെഗറ്റീവോ ആണ്. നികുതി ചുരുക്കലാണ് ഇവര്‍ കാണുന്ന മാര്‍ഗ്ഗം. നികുതി കുറച്ച് ഉപഭോഗം കൂട്ടുക. ധനസഹായത്തിന് വേണ്ട പണം അവര്‍ കടം വാങ്ങേണം. എവിടെ നിന്ന് കടം വാങ്ങും. അമേരിക്ക സമ്പാദിക്കുന്നേയില്ല. കൂടുതല്‍ പണവും വരുന്നത് വിദേശത്തുനിന്നാണ്. അതായത് അമേരിക്ക ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും കൂടുതല്‍ കടപ്പെടുന്നു. അമേരിക്കക്കാരുടെ ജീവിത നിലവാരം വരും കാലങ്ങളില്‍ താഴ്ന്നതായിരിക്കും. വിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യക്കും infrastructure നും മറ്റും ചിലവാക്കേണ്ട പണം പലിശയായി വിദേശങ്ങളിലേക്കൊഴുകും.
സൗജന്യ ഊണ് എന്നൊരം സംഗതി ഇല്ല എന്നാണ് അടിസ്ഥാന സാമ്പത്തിക ശാസ്ത്രം പറയുന്നത്. അതുപോലെ തന്നെ സൗജന്യ യുദ്ധമോ സൗജന്യ സാമ്പത്തിക സാഹായമോ (bailout) ഇല്ല. വിഭവങ്ങള്‍ ദുര്‍ലഭമാണ്. പലതും വേണ്ടെന്ന് വെക്കേണ്ടി വരും. നികുതി ദായകരെ ഈ സാമ്പത്തിക സഹായം നടത്തിയ കാരണത്താല്‍ ദീര്‍ഘകാലത്ത് എങ്ങനെ സംരക്ഷിക്കേണ്ടി വരും എന്നത് ചോദ്യമാണ്. പോള്‍സണിന്റെ പദ്ധതി ഇതിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല എന്നതാണ് അതിനേക്കുറിച്ചുള്ള വിമര്‍ശനം. അത് അമേരിക്കന്‍ നികുതിദായകരെ സംരക്ഷിക്കില്ല.
ഈ സാമ്പത്തിക പ്രതിസന്ധിയും യുദ്ധവുമായി ബന്ധമുണ്ട്. ഈ പ്രശ്നത്തിന് കാരണമായത് Fed നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് ധാരാളം പണം സമ്പദ് ഘടനയിലൊഴുക്കിയതാണ്. നിയന്ത്രണങ്ങള്‍ തെറ്റാണ് എന്ന സിദ്ധാന്തമായിരുന്നു അതിന്റെ അടിസ്ഥാനം. സമ്പദ് വ്യവസ്ഥ ദുര്‍ബലമായിരുന്നു എന്നതും കാരണമാണ്. സമ്പദ് വ്യവസ്ഥ ദുര്‍ബലമായതിന്റെ കാരണം എണ്ണവില ഉയര്‍ന്നതായിരുന്നു എന്നതാണ്. എണ്ണ വില കൂടാന്‍ ഒരു കാരണം ഇറാഖ് യുദ്ധമാണ്. 2003 ല്‍ അമേരിക്ക യുദ്ധത്തിന് പോയപ്പോള്‍ എണ്ണ വില ഒരു ബാരലിന് $23 ഡോളര്‍ ആയിരുന്നു. ആ വില അതുപോലെ നില്‍ക്കുമെന്ന് Futures markets കരുതി. ആവശ്യകത കൂടും എന്നും അവര്‍ കരുതി. മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണയുടെ വലിയ ഒഴുക്കുണ്ടാകുമെന്നും അവര്‍ കരുതി. എന്നാല്‍ യുദ്ധം ഈ സമവാക്യങ്ങളെ തകര്‍ത്തു. അതിന് ശേഷം എണ്ണ വിലക്കെന്തുണ്ടായി എന്ന് നമുക്കറിയാം.
എന്താണിതിന്റെ പ്രാധാന്യം. എണ്ണ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കുന്നുണ്ട്. അത് അവരുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുന്നത്. അവര്‍ക്കതൊരു മാന്ദ്യം ഉണ്ടാക്കി. എന്നാല്‍ ആ മാന്ദ്യം പ്രകടമാകാതിരുന്നതിന് ഒരു രഹസ്യമുണ്ട്. അവര്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ നിയമങ്ങളെ അസാധുവാക്കി.
അത് വളരെ നിസാരമായിരുന്നു. Fed ഒരു കുമിള ആസൂത്രണം ചെയ്തു. ’90 ലെ സാങ്കേതിക കുമിളയെ പകരം വെച്ചുകൊണ്ട് പാര്‍പ്പിട കുമിള. ഭവനവായ്പകളില്‍ നിന്ന് പണം ഉണ്ടാക്കാനുള്ള വഴി പാര്‍പ്പിട കുമിള നല്‍കി. ഒരു വര്‍ഷത്തിനകം $90,000 കോടി ഡോളറിന്റെ mortgage equity കള്‍ പിന്‍വലിച്ചു. അതിന് ശേഷം അവിടെ ഉപഭോഗപൊട്ടിത്തെറി (consumption boom). ധാരാളം പണം വിദേശങ്ങളിലേക്ക് അയക്കുന്നുണ്ടെങ്കിലും ഉപഭോഗപൊട്ടിത്തെറിയുടെ ശക്തി കാരണം സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. എന്നാല്‍ ഇതൊക്കെ ദീര്‍ഘവീക്ഷണമില്ലത്ത പരിപാടികളാണ്. കടം വാങ്ങിയ പണത്തിനാലും കടം വാങ്ങിയ സമയം കൊണ്ടുമാണ് അമേരിക്കക്കാര്‍ ജീവിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഒരു സുപ്രഭാതത്തില്‍ എല്ലാം പൊട്ടിത്തകര്‍ന്നു.
– Prof Joseph Stiglitz talking with Amy Goodman and Juan Gonzalez
Joseph Stiglitz winner of the 2001 Nobel Prize for Economics, professor at Columbia University, former chief economist at the World Bank, co-author with Linda Bilmes of “The Three Trillion Dollar War: The True Cost of the Iraq Conflict”.
– from democracynow