ഹിമാനികള്‍ സംരക്ഷിച്ച് ഖനനത്തിനേയും എണ്ണകിണര്‍ കുഴിക്കുന്നതിനേയും എതിര്‍ക്കുന്ന ഒരു നിയമം അര്‍ജന്റീനയിലെ പ്രസിഡന്റ് വീറ്റോ അധികാരം ഉപയോഗിച്ച് റദ്ദാക്കി. അര്‍ജന്റിനീനയുടേയും ചിലിയുടേയും അതിര്‍ത്തിയിലുള്ള മഞ്ഞ് നിറഞ്ഞ ആന്‍ഡീസ് കൊടുമുടികളില്‍ ഖനനം ചെയ്യാന്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനനം ചെയ്യുന്ന Barrick Gold Corp ന്റെ $240 കോടി ഡോളര്‍ പദ്ധതിക്ക് പ്രതികൂലമായി കോണ്‍ഗ്രസ് പാസാക്കിയ നിയമമായിരുന്നു അത്.
ആ നിയമം ആന്‍ഡീസ് പ്രവിശ്യകളിലെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തും എന്ന് പറഞ്ഞാണ് പ്രസിഡന്റ് Cristina Fernandez ആ നിയമം വീറ്റോ ചെയ്തത്.
Barrick യുടെ Pascua Lama പ്രൊജക്റ്റ് ചിലിയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടേയും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ചിലിയന്‍ സര്‍ക്കാര്‍ പ്രതിഷേധം വകവെക്കാതെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു. പകരം കമ്പനി ആന്‍ഡീസിലെ ഹിമാനികളെ സ്പര്‍ശിക്കില്ലെന്ന വാക്ക് നല്‍കിയിട്ടുണ്ട്.
ഉടന്‍ തന്നെ അര്‍ജന്റീനയും അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍ രണ്ടു രാജ്യങ്ങളും കമ്പനിയില്‍ നിന്നുള്ള നികുതി പണം വീതം വെക്കുന്ന കാര്യത്തിലെ തര്‍ക്കം കാരണം പണി തുടങ്ങാന്‍ കമ്പനിക്ക് കഴിഞ്ഞില്ല.
ഈ ആഗോള താപന കാലത്ത് ഹിമാനി നിയമത്തെ സര്‍ക്കാര്‍ വീറ്റോ ചെയ്തത് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയോടെ കാണുന്നു.
“ശുദ്ധ ജലത്തിന്റെ ഈ സംഭരണി നമുകക് കുടിവെള്ളവും, കൃഷിക്കുള്ള ജലവും, വ്യവസായവും, വൈദ്യുതി ഉത്പാദനവും നടത്താന്‍ സഹായിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സ്വര്‍ണ്ണത്തേക്കാള്‍ വിലപ്പെട്ടതാണ്,” Friends of the National Parks association ന്റെ വൈസ് പ്രസിഡന്റ് Norberto Ovando പറഞ്ഞു.
(Reporting by Helen Popper; Editing by Christian Wiessner)
– from reuters