അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം 2008 ല്‍ 20% കൂടി

2008 ഓഗസ്റ്റിലെ അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം Geothermal Energy Association (GEA) പ്രസിദ്ധപ്പെടുത്തി. സ്ഥിരമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജ രംഗത്ത് കാണുന്നത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് 20% വര്‍ച്ച രേഖപ്പെടുത്തി.

Alaska, Arizona, California, Colorado, Florida, Hawaii, Idaho, New Mexico, Nevada, Oregon, Utah, Washington, Wyoming തുടങ്ങിയിടങ്ങളില്‍ 103 പ്രൊജക്റ്റുകളാണ് പണി നടക്കുന്നത്. ഇവയെല്ലാം പണി തീര്‍ക്കുമ്പോള്‍ 4,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. 40 ലക്ഷം വീടുകള്‍ക്കിത് വൈദ്യുതി നല്‍കും.

ഇപ്പോള്‍ അമേരിക്ക 2,957 മെഗാവാട്ടാണ് ഭൗമ താപോര്‍ജ്ജത്തില്‍ നിന്നുത്പാദിപ്പിക്കുന്നത്. പദ്ധതികള്‍ പണിതീര്‍ക്കുമ്പോള്‍ മൊത്തം 7,000 മെഗാവാട്ടാകും ഭൗമ താപോര്‍ജ്ജത്തിന്റെ പങ്ക്.

The August 2008 results by state are: (State: Number of Geothermal Projects/MW)

  • Alaska: 5/53–100 MW
  • Arizona: 2/2–20 MW
  • California: 21/927.6–1036.6 MW
  • Colorado:  1/10 MW
  • Florida: 1/0.2–1 MW
  • Hawaii: 2/8 MW
  • Idaho: 6/251–326 MW
  • Nevada: 45/1082.5–1901.5 MW
  • New Mexico: 1/10 MW
  • Oregon:  11/297.4–322.4 MW
  • Utah: 6/244 MW
  • Washington:  1/Unspecified
  • Wyoming: 1/0.2 MW

ആകെ: 103 ഭൗമ താപോര്‍ജ്ജ പ്രൊജക്റ്റുകള്‍/2885.9–3979.7 MW

– from renewableenergyworld

ഒരു അഭിപ്രായം ഇടൂ