ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജലവൈദ്യുത നിലയം പണിയാന്‍ നിര്‍മ്മിച്ച കൃത്രിമ തടകത്തില്‍ മുങ്ങിപ്പോയ കാട്ടിലെ തടി വെട്ടിയെടുക്കാനുള്ള പരിപാടി ഘാന സര്‍ക്കാര്‍ തുടങ്ങി. ഈ കാട്ടിലെ തടികള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലവരും.

ആഫ്രിക്കയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ വോള്‍ട്ടാ തടാകത്തില്‍ ജീര്‍ണ്ണിക്കാത്ത ebony, wawa, odum തുടങ്ങിയ മരങ്ങള്‍ ഉണ്ട്. അത് വെട്ടിയെടുക്കുന്നത് വനനശീകരണം കുറക്കുന്നതിനും കാട് കത്തിക്കുന്നതുവഴി ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവരുന്നത് തടയുകയും ചെയ്യും.

ക്യാനഡയിലെ കമ്പനിയായ CSR Developments ആണ് മരം മുറിക്കുന്നത്. അവര്‍ $10 കോടി ഡോളര്‍ ഘാനയില്‍ നിക്ഷേപിക്കുന്നുണ്ട്. വെള്ളത്തിനടിയിലുള്ള മരങ്ങള്‍ സോണാറിന്റെ സഹായത്തോടെ ചങ്ങാടത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളാവും മരം മുറി നടത്തുന്നത്.

ഉഷ്ണമേഖലയില്‍ 123.6 ലക്ഷം ഏക്കര്‍ വനമാണ് ജലവൈദ്യുത പദ്ധതികളുടെ റിസര്‍‌വ്വോയറുകളില്‍ മുങ്ങിക്കിടക്കുന്നത്. തടിയുടെ ആവശ്യകതയില്‍ ഒരു പങ്ക് വഹിക്കാന്‍ അതിന് കഴിയും.

1960 കളില്‍ പണിത Akosombo ഡാം കാരണം വെള്ളത്തിനടിയിലായ ഈ മരങ്ങള്‍ ഇപ്പോഴും ഉറപ്പുള്ളതാണ്. മരം വെട്ട് ചിലവേറിയതാകയാലും തടുയുടെ വിലവെച്ച് നോക്കുമ്പോള്‍ അത് ലാഭകരമാണ്.

– from reuters

ഒരു അഭിപ്രായം ഇടൂ