ഓഹരി വിപണിയിലെ തകര്‍ച്ച കാരണം കഴിഞ്ഞ 15 മാസങ്ങളില്‍ അമേരിക്കക്കാരുടെ റിട്ടയര്‍മന്റ് സമ്പാദ്യത്തില്‍നിന്നും (retirement savings) $2 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടമായെന്ന് കോണ്‍ഗ്രസിന്റെ ഒരു വിശകലനത്തില്‍ പറയുന്നു. റിട്ടയര്‍മന്റ് സമ്പാദ്യം തുടച്ചുനീക്കിയതോടെ ധാരാളം ജോലിക്കാര്‍ക്ക് താമസിച്ച് പെന്‍ഷനാകുകയും വീട്ടുചിലവുകള്‍ ചുരുക്കുകയും ചെയ്യേണ്ടി വരും. മൊത്തം റിട്ടയര്‍മന്റ് സമ്പാദ്യത്തിന്റെ 20 % ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
വാള്‍ സ്റ്റ്രീറ്റിനുള്ള സാമ്പത്തിക സഹായം outsource ചെയ്യാനുള്ള നടപടികള്‍ Treasury Department തുടങ്ങി. നിയമപരമായ സാധാരണ രീതികള്‍ മറികടന്ന് സര്‍ക്കാര്‍ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ട കോണ്‍ട്രാക്റ്റര്‍മാരേയും കണ്‍സള്‍ട്ടന്റ് മാരേയും നിയമിക്കുന്നതെന്ന് Washington Post ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥര്‍ പറയുന്നതാണെങ്കില്‍ ഇതില്‍ ചില സ്ഥാപനങ്ങള്‍ സാമ്പത്തിക തകര്‍ച്ച അനുഭവിച്ചവരാണെന്നാണ്. അവര്‍ തന്നെയായിരിക്കും അവരുടെ വ്യവസായത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം പ്രവര്‍ത്തികമാക്കുന്ന കമ്മറ്റിയുടെ നിയന്ത്രണം വഹിക്കുക. 1980കളിലെ savings and loans പ്രതിസന്ധിയിലും ഇതുപോലെ സ്വകാര്യ സ്ഥാപനങ്ങളെ ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രശ്നപരിഹാരം കണ്ടെതെന്ന് Taxpayers for Common Sense എന്ന സംഘടന പറയുന്നു. അത് സ്വകാര്യമേഖലക്ക് നിയന്ത്രണമില്ലാത്ത ധനസഹായവും Congress ല്‍ നിന്നും Government Accountability Office നിന്നും reprimands ലഭിക്കുന്നതിന് കാരണമായി.
സാമ്പത്തിക തകര്‍ച്ചയേക്കുറിച്ചുള്ള House Oversight Committeeയുടെ hearings തകര്‍ന്ന mortgage ഭീമനായി AIG യുടെ തലവന്‍മാരുമായി Capitol Hill ല്‍ നടന്നു. $8500 കോടി ഡോളറിന്റെ സാമ്പത്തിക സാഹായം വാങ്ങിയ ശേഷം AIG ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരാഴ്ച്ച നീണ്ടുനിന്ന ആഡംബര വിശ്രമകാലം ആഘോഷിച്ചെന്ന് അന്വേഷകര്‍ വെളിപ്പെടുത്തി. $440,000 ഡോളര്‍ [ഇത് രണ്ട് കോടി രൂപാ വരും] ചിലവായ വിശ്രമകാലത്തില്‍ $200,000 ഡോളര്‍ മുറി വാടകയും $150,000 ആഹാരത്തിനും $23,000 സ്പാ ചാര്‍ജ്ജും ഉള്‍പ്പെടും. മേരിലാന്റിലെ കോണ്‍ഗ്രസ് മെമ്പര്‍ Elijah Cummings ഈ വിശ്രമകാലത്തേക്കുറിച്ച് അന്വേഷിക്കും.
“ഞങ്ങള്‍ ഹോട്ടല്‍കാരേ ബന്ധപ്പെട്ടു. അവരോട് AIGയുടെ അവിടുത്തെ വിശ്രമകാലത്തിന്റെ ബില്ലിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സഹായം ലഭിച്ചതിന് തൊട്ടുപുറകേ AIG ആ ഹോട്ടലില്‍ അഞ്ച് ലക്ഷം ഡോളര്‍ ചിലവഴിച്ചു എന്ന് ഞങ്ങള്‍ക്കറിയാം,” Elijah Cummings പറഞ്ഞു.
– from democracynow
വായിക്കുക: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍