വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും

അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ 10,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പണിയാനുള്ള ബ്രഹദ് പദ്ധതി തുടങ്ങുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വര്‍ഷാവസാനം ആകുമ്പോഴേക്കും 700 മെഗാവാട്ടിന്റെ പണി പൂര്‍ത്തിയാകും. 2020 നുള്ളില്‍ 10,000 മെഗാവാട്ടും 2030 നകം 15,000 മെഗാവാട്ടും ഉള്ള നിലയങ്ങളാവും പണിതീര്‍ക്കുക.

വടക്കന്‍ ഡെക്കോട്ടയേക്കാള്‍ കുറവ് പവനോര്‍ജ്ജ സാദ്ധ്യതയെ അയല്‍ സംസ്ഥാനമായ മിനസോട്ടക്ക്. എന്നാന്‍ അവര്‍ ഇപ്പോള്‍ തന്നെ 1,366 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ വടക്കന്‍ ഡെക്കോട്ട വെറും 345 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.

വടക്കന്‍ ഡെക്കോട്ടക്ക് 138,400 മെഗാവാട്ടും മിനസോട്ടക്ക് 75,000 മെഗാവാട്ടും പവനോര്‍ജ്ജ സാദ്ധ്യതയാണുള്ളത്.

വടക്കന്‍ ഡെക്കോട്ടയിലെ മിക്കവാറും എല്ലാ നിലയങ്ങളും സ്വകാര്യ സംരംഭകരാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതില്‍ പ്രധാനം Juno Beach, Fla. ലെ FPL Energy ആണ്. അവര്‍ക്ക് വടക്കന്‍ ഡെക്കോട്ടയിലെ പവനോര്‍ജ്ജോത്പാദനത്തിന്റെ 80% പങ്കുണ്ട്.

– from canadianbusiness

നമ്മുടെ നാട്ടില്‍ വൈദ്യുതി എന്ന് കേട്ടാല്‍ ഉടന്‍ കെ.എസ്സ്.ഇ.ബി മഴുവുമായി കാട്ടിലേക്ക് പോകും. കേന്ദ്രമാണെങ്കില്‍ ആണവം കിട്ടാനുണ്ടോ എന്ന് കരഞ്ഞോണ്ട് ആക്രി കച്ചവടക്കാരെ തെരഞ്ഞ് നടക്കും. അതിനെ എതിര്‍ക്കുന്നവരൊക്കെ വികസന വിരോധികളും. കഷ്ടം.

രാമക്കല്‍മേട്ടില്‍ പണ്ട് 3 കാറ്റാട്ടി മരുന്നിന് വേണ്ടി നട്ടിരുന്നു. ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാവുമോ?

2 thoughts on “വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും

  1. വിദേശത്തുനിന്ന് വാങ്ങുന്ന കാറ്റാടിക്ക് വില കൂടുതലായിരിക്കും. എന്തുകൊണ്ട് കാറ്റാടികള്‍ കേരളത്തില്‍ തന്നെ നിര്‍മ്മിച്ചുകൂടാ? അത് ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും. തീരക്കടലിലൂം കാറ്റാടി സ്ഥാപിക്കാനാവും. സ്ഥലത്തിന്റെ പ്രശ്നം അപ്പോള്‍ ഉണ്ടാകില്ലല്ലോ.
    കാറ്റാടി മാത്രമല്ല, ധാരാളം വേറെ വഴികളും നമ്മള്‍ നോക്കണം.

ഒരു അഭിപ്രായം ഇടൂ