കാറ്റാടികള്‍ വാവലുകളെ കൊല്ലുന്നു

പവനോര്‍ജ്ജ നിലയങ്ങള്‍ പക്ഷികളെ കൊല്ലുന്നു എന്നത് വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ സംഗതിയാണ്. എന്നാല്‍ മിക്ക നിലയങ്ങളിലും വാവലുകളാണ് കൂടുതല്‍ ചാവുന്നത്. അവയില്‍ 90% വും പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദത്തിലെ കുറവുകൊണ്ട് (barotrauma) ആന്തരികമായുണ്ടാകുന്ന മുറിവുകൊണ്ടാണ് അപകടപ്പെടുന്നത്. കുറച്ചു വാവലുകള്‍ മാത്രമേ കാറ്റാടിയുമായുള്ള നേരിട്ടുള്ള കൂട്ടിയിടികാരണം ചാവുന്നത്.

“echolocation എന്ന രീതി ഉപയോഗിച്ചാണ് വാവലുകള്‍ വസ്തുക്കളെ കാണുന്നത്. മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുമായി അത് വിരളമായേ കൂട്ടിയിടിക്കാറുള്ളു, കാറ്റാടികളുടെ ഇതളുകള്‍ക്ക് സമീപമുള്ള മര്‍ദ്ദക്കുറവ് അവക്ക് മനസിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കൂടുതലെണ്ണം വാവലുകള്‍ക്കും ഈ അപകടം ഉണ്ടാകുന്നത്,” University of Calgary (Canada) ലെ Erin Baerwald പറയുന്നു.

സാധാരണ പക്ഷികളുടേയും വാവലുകളുടേയും ശ്വസന വ്യവസ്ഥ വ്യത്യസ്ഥമാണ്. ഘടനയിലും പ്രവര്‍ത്തനത്തിലും. അവയുടെ ശ്വാസകോശം മറ്റ് സസ്തനികളുടേത് പോലെ ബലൂണ്‍ പോലെയാണ്. അതില്‍ രണ്ട് വഴികളിലൂടെയുള്ള വായുവിന്റെ ഒഴുക്ക് രക്തക്കുഴലുകള്‍ നിറഞ്ഞ കനം കുറഞ്ഞ flexible sacs ല്‍ ആണ് അവസാനിക്കുന്നത്. പുറത്തേ മര്‍ദ്ദം കുറയുമ്പോള്‍ ചിലപ്പോള്‍ ഈ sacs അധികം വികസിച്ച് രക്തക്കുഴലുകള്‍ പൊട്ടാന്‍ സാദ്ധ്യതയുണ്ട്. സാധാരണ പക്ഷികളുടെ ശ്വാസകോശം കട്ടിയുള്ള ട്യൂബ് പോലെയാണ്. അതില്‍ രക്തക്കുഴലുകള്‍ക്ക് മുകളിലൂടെ ഒരു വഴിയുള്ള വൃത്താകൃതിയിലുള്ള ഒഴുക്കാണ് സംഭവിക്കുന്നത്. പെട്ടന്നുള്ള മര്‍ദ്ദ വ്യത്യാസം താങ്ങാനുള്ള ശക്തി ഇവക്കുണ്ട്.

hoary bats, eastern red bats, and silver-haired bats തുടങ്ങിയ ദേശാടന വാവലുകളാണ് കൂടുതലും കാറ്റാടില്‍ പെട്ട് ചാവുന്നത്. അവയുടെ മൊത്തം എണ്ണത്തേക്കുറിച്ച് വലിയ അറിവില്ലാത്തതിനാല്‍ ഈ അപകടം ഭാവിയില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാം.

പൊതുവേ വാവലുകള്‍ 30 വര്‍ഷത്തിലധികം ജീവിക്കുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നു. എല്ലാ വര്‍ഷവും പ്രത്യുല്‍പാദനം നടത്തണമെന്നില്ല. അതിനാല്‍ ഈ അപകടങ്ങള്‍ ചിലപ്പോള്‍ അവയുടെ വംശനാശത്തിന് കാരണമായേക്കാം എന്ന് University of Calgary ലെ Robert Barclay പറയുന്നു.

വിളനശിപ്പിക്കുന്ന കീടങ്ങളെ തിന്നുന്ന ഇവ ഇല്ലാതാകുന്നത് അവയുടെ ദേശാടന വഴിയിലെ കൃഷിയേയും ബാധിക്കാം.

കാറ്റാടിയുടെ വേഗത കൂട്ടി ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്ന് ഗവേഷകര്‍ കരുതുന്നു.

– from sciencedaily

കല്‍ക്കരി ലോബിയാണോ ഈ പഠനം നടത്തിപ്പിച്ചത് എന്നറിയില്ല. എന്നാലും ഇത്തരമൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കേണ്ടതാണ്.

പുതിയ ആകൃതിയിലുള്ള കാറ്റാടികളും ഉയര്‍ന്ന ആകാശത്ത് പ്രവര്‍ത്തിക്കുന്ന പട്ടങ്ങളും ഉപയോഗിച്ചാല്‍ ഇത് ഒഴുവാക്കാം. പക്ഷികള്‍ ഇതിനടുത്ത് വരാതിരിക്കാന്‍ വേണ്ട സംഗതികളും ചെയ്യാവുന്നതാണ്.

നമ്മുടെ രാമക്കല്‍മേട്ടിലെ കാറ്റാടിക്ക് ഇതുപോലെ പ്രശ്നമുണ്ടോ. അറിയില്ല, ചിലപ്പോള്‍ അവ തുരുമ്പെടുത്ത് പോയിട്ടുണ്ടാവും .

ഒരു അഭിപ്രായം ഇടൂ