ആര്‍ക്ടിക്കിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലായി

Chukchi Sea ലെ മഞ്ഞ് ഉരുകി തുടങ്ങിയതോടെ ആര്‍ക്ടിക്കില്‍ മഞ്ഞ് ഇതുവരെയുള്ളതിലും രണ്ടാമത്തേ കുറഞ്ഞ അളവിലായി എന്ന് അമേരിക്കന്‍ ശാസ്ത്ര‍ജ്ഞന്‍മാര്‍ പറഞ്ഞു. ധൃവക്കരടികള്‍ ഇപ്പോള്‍ അലാസ്കയുടെ തീരത്തേക്ക് നീന്തുന്നയും കാണാം.

ഇക്കോല്ലം മഞ്ഞ് 2007 ലെ റിക്കോഡിനേക്കാള്‍ കുറയും എന്ന് കരുതുന്നു. National Snow and Ice Data Center ന്റെ കണക്കനുസരിച്ച് സെപ്റ്റംബര്‍ ന് 16 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തിയത്. ഇപ്രാവശ്യം റിക്കോഡൊന്നും ഭേദിച്ചില്ലെങ്കിലും വേനല്‍കാലത്ത് ആര്‍ക്കിട്ടിലെ മഞ്ഞുരുകല്‍ തുടരും. 2030 ഓടെ ആര്‍ക്ടിക്കില്‍ വേനല്‍ കാലത്ത് മഞ്ഞുണ്ടാവില്ല.

Chukchi Sea ല്‍ ആണ് ഏറ്റവുമധികം ധൃവക്കരടിയുടെ എണ്ണം കൂടുതലുള്ളത്. എന്നാല്‍ അതേ സ്ഥലത്തെ എണ്ണ പ്രകൃതിവാതക അവകാശം അമേരിക്ക $266 കോടി ഡോളറിനാണ് കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത്.

ആര്‍ടിക് കടല്‍ 20.3 ലക്ഷം ചതുരശ്ര മൈല്‍ പരന്നുകിടക്കുന്നു. അത് 2005 ലെ കണക്കായ 20.5 ലക്ഷം ചതുരശ്ര മൈലിനേക്കള്‍ കുറവാണ്. രണ്ടും സെപ്റ്റംബര്‍ 21 ലെ വലിപ്പമാണ്. 2007 ല്‍ റിക്കോഡ് കുറവ് സംഭവിച്ചപ്പോള്‍ മഞ്ഞ് 15.9 ലക്ഷം ചതുരശ്ര മൈലാണ് ലേഖപ്പെടുത്തിയത്. അന്ന് ഓര്‍മ്മയിലാദ്യമായി Northwest Passage മഞ്ഞ് വിമുകതമായി സഞ്ചാര യോഗ്യമായി.

ഓഗസ്റ്റ് 16 ന് 6 മണിക്കൂര്‍ സമയത്ത് 9 ധൃവക്കരടികളാണ് തുറന്ന സമുദ്രത്തിലൂടെ നീന്തിപോകുന്നത് ശാസ്തരജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഒരണ്ണം കരയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ആയിരുന്നു. തുറന്ന സമുദ്രത്തില്‍ 1987 മുതല്‍ 2003 വരെയുള്ള കാലത്ത് 12 ധൃവക്കരടികളെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് Margaret Williams പറഞ്ഞു. 2004 ല്‍ 4 ധൃവക്കരടികളെ മുങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. “ധൃവക്കരടികളെ ദീര്‍ഘദൂരത്തേക്ക് നീന്താന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഈ ദുഖകരമായ കാഴ്ച്ച ധാരാളം കാണേണ്ടി വരും, ആര്‍ക്ടിക്ക് വലിയൊരു പ്രദേശമാണ്. ഒരു റൂട്ടില്‍ തന്നെ 9 എണ്ണത്തെ കണ്ടെങ്കില്‍ വളരേറെ എണ്ണം തുറന്ന സമുദ്രത്തില്‍ നീന്തുന്നുണ്ടെന്ന് ഊഹിക്കാനാവും,” Williams കൂട്ടിച്ചേര്‍ത്തു.

ധൃവക്കരടികള്‍ നല്ല നീന്തല്‍കാരാണ്. സീലുകളെ വേട്ടയാടാന്‍ അവ കടലില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞിനെ ചങ്ങാടംപോലെ ഉപയോഗിക്കുന്നു. കരയിലവക്ക് തിന്നാന്‍ ഒന്നുമില്ല.

ആര്‍ക്ടിക്കിലെ മഞ്ഞ് കൂടുതല്‍ ഉരുകുകയാണെങ്കില്‍ അവക്ക് ഈ മഞ്ഞ് ചങ്ങാടങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ദൂരം നീന്തേണ്ടി വരും. അവയെ രക്ഷിക്കുകയും ശ്രമകരമാണ്. മയക്ക് വെടി വെച്ചാല്‍ അവ വെള്ളത്തില്‍ മുങ്ങിപ്പോകും.

അമേരിക്കന്‍ സര്‍ക്കാര്‍ ധൃവക്കരടികളെ മഞ്ഞ് ഉരുകുന്നതോടെ വംശനാശം വരുന്ന ജീവികളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനെ രക്ഷിക്കാനുള്ള ഒരു പരിപാടികളും ആസൂത്രണം ചെയ്തിട്ടില്ല. കൂടാതെ ആര്‍ക്ടിക്കില്‍ എണ്ണകുഴിച്ചെടുക്കാനുള്ള പരിപാടികളുമായി മുന്നോട്ട് പോകുന്നു.

വേനല്‍കാല മഞ്ഞ് ഉരുകുന്നത് ശക്തമായ കാലാവസ്ഥാ മാറ്റ സൂചനയായാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അത് positive feedback loop ന് തുടക്കം കുറിക്കും. വെള്ള നിറമുള്ള മഞ്ഞ് സൂര്യപ്രകാശത്തെ തിരികെ പ്രതിഫലിപ്പിക്കും. അതുകൊണ്ട് ആഗിരണം ചെയ്യപ്പെടുന്ന ചൂടിന്റെ അളവ് കുറവായിരിക്കും. മഞ്ഞുരുകി വെള്ളമായാല്‍ ഇരുണ്ട നിറമായതുകൊണ്ട് പ്രതിഫനലനം ചെയ്യുന്നതിന് പകരം സൗരോര്‍ജ്ജം മുഴുവന്‍ അഗിരണം ചെയ്യപ്പെടുകയും മൊത്തം ആഗിരണം ചെയ്യപ്പെട്ട ചൂട് കൂടുകയും ചെയ്യും.

ആര്‍ക്ടിക് കടലിനെ ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്ന ശീതികരണി എന്ന് വിളിക്കാം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അവിടുത്തേ മഞ്ഞിന്റെ 10% ഇല്ലാതെയായി.

– from reuters

താങ്കളുടെ യാത്രയും ഊരാ‍ജ്ജോപഭോഗവും കഴിയുമെങ്കില്‍ കുറക്കുക.

2 thoughts on “ആര്‍ക്ടിക്കിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലായി

ഒരു അഭിപ്രായം ഇടൂ