ടെസ്‌ലാ റോഡ്സ്റ്റര്‍ എന്ന വൈദ്യുത കാറിന്റെ ഉള്‍വശം

എണ്ണ കത്തിക്കാതെ ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് നല്‍കാന്‍ കഴിയുമെന്ന് തെളിയിക്കകയായിരുന്നു2006 ല്‍ Tesla Motors ല്‍ പുറത്തിറക്കിയRoadster എന്ന വൈദ്യുത കാര്‍. വൈദ്യുത കാറുകള്‍ക്ക് ശക്തി കുറവാണെന്ന പരാതി അതോടെ തീര്‍ന്നു. കാരണം സ്പോര്‍ട്സ് കാറുകളെ വെല്ലുന്ന പെര്‍ഫോര്‍മന്‍സ് ആണ് Roadster ന് ഉള്ളത്. എന്നാല്‍ വില അല്‍പ്പം കൂടുതലാണ്. $109,000 ഡോളര്‍. ഓടിക്കാന്‍ ചിലവ് വളരെ കുറവും.

1 . വൈദ്യുത മോട്ടോര്‍
മിക്ക വൈദ്യുത വാഹനങ്ങള്‍ക്കും സ്ഥിര കാന്തങ്ങളും DC കറന്റില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളാണ് ഉള്ളത്. Tesla’s Roadster ന് സ്ഥിര കാന്തങ്ങളില്ല. പകരം ലോഹത്തകിടുകളില്‍ ചുറ്റിയിരിക്കുന്ന കമ്പിച്ചുരുള്‍ വൈദ്യുത കാന്തമാകുകയാണ്. AC ഇന്‍ഡക്ഷന്‍ മോട്ടോര്‍ എന്നാണവയെ വിളിക്കുന്നത്. 19- ാം നൂറ്റാണ്ടില്‍, നികോളാ ടെസ്‌ലാ(Nikola Tesla) ആണ് അത്തരം വൈദ്യുത കാന്തം ആദ്യമായി നിര്‍മ്മിച്ചത്. AC ഇന്‍ഡക്ഷന്‍ മോട്ടോര്‍ കൂടുതല്‍ സാമാന്യവും സുസ്ഥിരവും വ്യത്യാസപ്പെടുന്ന പല വേഗതകളിലും ഉയര്‍ന്ന ദക്ഷത നല്‍കുന്നതാണ്.

2. Transmission
ആദ്യകാല Roadster ല്‍ രണ്ട് സ്പീഡുള്ള ഗിയര്‍ ബോക്സായിരുനരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യ ഗിയര്‍ വേഗത്തില്‍ സ്റ്റാര്‍ട്ടാക്കാനും (നാല് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ എത്താന്‍) രണ്ടാമത്തെ ഗിയര്‍ ഉയര്‍ന്ന വേഗത്തില്‍ (192 കിലോമീറ്റര്‍/മണിക്കൂര്‍ ല്‍ അധികമുള്ള യാത്രക്ക്) വണ്ടി ഓടിക്കാനുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആ ഗിയര്‍ ബോക്സിന്റെ നിര്‍മ്മാണം വൈകുമായിരുന്നു. അതുകൊണ്ട് അവര്‍ ഗിയര്‍ ബോക്സ് റീ ഡിസൈന്‍ ചെയ്ത് ഒറ്റ സ്പീഡുള്ള ഗിയര്‍ ബോക്സാക്കി മാറ്റി. ഗിയര്‍ മാറ്റേണ്ട കാര്യമില്ല ഇപ്പോള്‍.

3. Power Electronics Module
മോട്ടോര്‍ രണ്ടാ കാര്യങ്ങളാണ് ചെയ്യുന്നത്. അത് ബാറ്ററിയിലെ വൈദ്യുതിയെ ടോര്‍ഖ് (തിരിയല്‍ ശക്തി)ആയി മാറ്റുന്നു. കാര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ കാറിന്റെ ഗതികോര്‍ജ്ജത്തേ തിരികെ വൈദ്യുതിയായി ബാറ്ററില്‍ സംഭരിക്കാനും മോട്ടോര്‍ സഹായിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ചിപ്പായ digital motor controller ആണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.

4. ബാറ്ററി
6,831 ചെറിയ ലിഥിയം-അയോണ്‍ ബാറ്ററികള്‍ ചേര്‍ത്താണ് ഈ കാറിന്റെ ബാറ്ററി പാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ചാര്‍ജ്ജില്‍ 320 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇതിന് കഴിയും. ലിഥിയം-അയോണ്‍ ബാറ്ററികള്‍ സൂഷ്മതയോടെ വേണം നിര്‍മ്മാക്കാന്‍. ചില അസാധാരണമായി ഇവക്ക് തീപിടിക്കാനുള്ള സാദ്ധ്യതയുണ്ട്. ഒരു ദ്രാവക ശീതീകരണി കാറിലെ ബാറ്ററിയെ തീപിടിക്കാതെ സംരക്ഷിക്കുന്നു.

5.Body and Frame
അലൂമിനിയം ഫ്രയിമും കാര്‍ബണ്‍ കോമ്പോസിറ്റ് body panels ഉം കാറിന്റെ ഭാരം കുറക്കുന്നു. മൈലേജും ഇത് വര്‍ദ്ധിപ്പിക്കുന്നു.

– from technologyreview

സ്പോര്‍ട്സ് കാറുകളില്‍ ഈ രീതിയുലുള്ള ആക്സിലറേഷന്‍ rapid-fire shifting ലൂടെയാണ് നേടാന്‍ കഴിയുക. എന്നാല്‍ വെറുമൊരു ബാറ്ററിയും മോട്ടോറുമുപയോഗിച്ച് Tesla Roadster പഴയ ഫാഷനിലുള്ള എണ്ണ എഞ്ജിനുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. അതും 192 km/hr വേഗതയില്‍ ഒറ്റ ഗിയറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

പരിസ്ഥിതി സൗഹൃദമെന്നതാണ് വൈദ്യുത വാഹനങ്ങളുടെ വേറൊരു ഗുണം. വിഷമാലിന്യങ്ങള്‍ അവ പുറത്തു വിടുന്നില്ല. ഏത് തരത്തിലുള്ള വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയായാലും അത് പ്രവര്‍ത്തിക്കും. എണ്ണ കാറുകളില്‍ ഒരു പ്രത്യേക തരം എണ്ണ പ്രത്രമല്ലേ പ്രവര്‍ത്തിക്കു.

എണ്ണ എഞ്ജിനുകള്‍ ഒരു ചെറിയ വേഗതാ സീമയിലേ (range) ഉയര്‍ന്ന ടോര്‍ഖ് നല്‍കൂ. ആക്സിലറേറ്റ് ചെയ്യര്‍ ഉയര്‍ന്ന ടോര്‍ഖ് ആവശ്യമാണ്. എഞ്ജിനെ ആ സീമയില്‍ നിലനിര്‍ത്തുന്നത് ഗിയറുകളുടേയും ക്ലച്ചുകളുടേയും വലിയൊരു നിരയാണ്. എന്നാലും ആക്സിലറേഷന് പരിമിതിയുണ്ട്.
എന്നാല്‍ വൈദ്യുത മോട്ടോര്‍ പൂജ്യം വേഗത മുതല്‍ ആയിരക്കണക്കിന് RPM വരെ ഉയര്‍ന്ന ടോര്‍ഖ് നല്‍കുന്നു. അതുകൊണ്ട് വൈദ്യുത വാഹനങ്ങളുക്ക് ഒറ്റ സ്പീഡുള്ള ഗിയര്‍ ബോക്സുകൊണ്ട് പണിയെടുക്കാം. അതോടൊപ്പം വൈദ്യുത വാഹനങ്ങള്‍ എണ്ണ വാഹനങ്ങളേക്കാള്‍ വളരേറെ റെസ്പോണ്‍സീവുമാണ്. എന്നിരുന്നാലും വൈദ്യുത വാഹനങ്ങളുടെ ഈ ഗുണം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് Tesla യുടെ സ്ഥാപകരിലൊരാളായ Marc Tarpennin­g പറയുന്നത്. കാരണം മിക്ക വൈദ്യുത വാഹനങ്ങളും വില കുറക്കാനായി ശക്തി കുറച്ചാണ്. എന്നാല്‍ Tesla അതിന് മാറ്റം വരുത്തുന്നു.

technologyreview

കഴിയുന്നത്ര പൊതു ഗതാഗതം ഉപയോഗിക്കുക. യാത്ര കഴിവതും ഒഴുവാക്കുക.
Tesla ഒരു ശക്തി പ്രകടനമാണ്. പരിഹാരമല്ല. നമ്മുടെ ആര്‍ഭാടം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് താങ്ങാനാവില്ല.

One thought on “ടെസ്‌ലാ റോഡ്സ്റ്റര്‍ എന്ന വൈദ്യുത കാറിന്റെ ഉള്‍വശം

ഒരു അഭിപ്രായം ഇടൂ