North Carolina State University യുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ ഗ്രിഡില്‍ മാറ്റം വരുത്താനും പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വീടുകളിലേക്കും വ്യവസായങ്ങള്‍ക്കും എത്തിക്കാനുള്ള ശ്രമത്തിന് തുടക്കമായി എന്ന് National Science Foundation (NSF) പറഞ്ഞു. 28 സംസ്ഥാനങ്ങളിലേയും 9 രാജ്യങ്ങളിലേയും സര്‍വ്വകലാശാലകള്‍ വ്യവസായങ്ങള്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്നുള്ള സംരംഭമാണ് ഇത്. ഇതിന്റെ ആദ്യത്തെ 5 വര്‍ഷത്തേക്ക് വേണ്ട പണത്തില്‍ NSF $1.85 കോടി ഡോളറും $1 കോടി ഡോളര്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് അംഗത്വ സംഖ്യയായി പിരിച്ചെടുക്കാനാണ് പരിപാടി.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അമേരിക്കയിലെ കേന്ദ്രീകൃത ഊര്‍ജ്ജ ഗ്രിഡ്ഡിനെ ബദല്‍ ഊര്‍ജ്ജത്തിനനുയോജ്യമായ “smart grid” ആക്കിമാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ ഈ സംരംഭം വികസിപ്പിച്ചെടുക്കും. “smart grid” ന് സോളാര്‍ പാനല്‍, കാറ്റാടി, ഇന്ധന സെല്‍ തുടങ്ങി മറ്റ് പല ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും എളുപ്പത്തില്‍ ഊര്‍ജ്ജം കൈകാര്യം ചെയ്യാന്‍ കഴിയും. ദശലക്ഷക്കണിക്കിനുള്ള ഉപഭോക്താക്കള്‍ക്ക് പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയും ഉപയോഗം കഴിഞ്ഞ് അധികമുള്ളത് ഊര്‍ജ്ജ കമ്പനികള്‍ക്ക് വില്‍ക്കാനും ആണ് “ഊര്‍ജ്ജത്തിനായി ഇന്റര്‍നെറ്റ്” എന്ന പദ്ധതി. “plug-and-play” രീതിയിലുള്ള സിസ്റ്റം എവിടെയും ഏതു സമയത്തും പ്രവര്‍ത്തിപ്പിക്കാനാകും. Dr. Alex Huang ആണ് സെന്ററിന്റെ തലവന്‍.
രാജ്യത്തെ ഊര്‍ജ്ജ ഗ്രിഡ്ഡ് മാറ്റുന്നത് ബദല്‍ ഊര്‍ജ്ജം കണ്ടെത്തുന്നതു പോലെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ ഗ്രിഡ്ഡിന് peak സമയത്തെ ഊര്‍ജ്ജം ലഭ്യമാക്കാന്‍ വിഷമമാണ്. “smart grid” സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ ഉപകരണങ്ങള്‍ക്ക് ഊര്‍ജ്ജം സൂക്ഷിച്ച് വെക്കാനും തിരിച്ച് ഗ്രിഡ്ഡിലേക്ക് നല്‍കാനുമുള്ള സംവാധാനമുണ്ടാകും. ഉയര്‍ന്ന ബാറ്ററി സാങ്കേതിക വിദ്യകളും സോളാര്‍ സെല്‍, കാറ്റാടി സാങ്കേതികവിദ്യകളും കൂടിച്ചേര്‍ന്ന ഒരു വൈദ്യുതോര്‍ജ്ജ സംഭരണി നെറ്റ് വര്‍ക്കില്‍ സ്ഥാപിക്കുകയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. സംഭരണി ശേഷി കൂടിയ ബാറ്ററി കണ്ടെത്തലും ഇതിന്റെ ഭാഗമാണ്.
ഒരു മെഗാവാട്ട് ശേഷിയുള്ള “green energy hub” ആയിരിക്കും സെന്ററിന്റെ പ്രധാന മന്ദിരവും മറ്റ് കെട്ടിടങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുക. ഈ ഗ്രിഡ്ഡ് സെന്ററിന്റെ പരീക്ഷണ ശാലയായും പ്രവര്‍ത്തിക്കും.
– from www.engr.ncsu.edu