ആഗോള താപനത്തിനെ കുറിച്ചുള്ള ബോധം വളര്‍ത്താന്‍ ഗ്രീന്‍ ലാന്‍ഡിലെ രണ്ട് പ്രധാന പത്രങ്ങള്‍ അവിടുത്തെ ഏറ്റവും വലിയ inland glacier ആയ Ilulissat ല്‍ ഒരു ‘ഐസ് കാം’ സ്ഥാപിച്ചു. ഓരോ മണിക്കൂറും ഇത് മഞ്ഞ് ഉരുകുന്നതിന്റെ ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഗ്രീന്‍ ലാന്‍ഡിന്റെ ഉള്‍പ്രദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം 110,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളാണ്. ഇത് രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 80% വരും.
ഏകദേശം 239 ക്യുബിക് കിലോമീറ്റര്‍ മഞ്ഞ് പാളികള്‍ വര്‍ഷം തോറും ഉരുകികൊണ്ടിരിക്കുന്നുവെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും കണ്ടെത്തിയത്. കൂടുതല്‍ വേഗത്തില്‍ ഉരുകിയാല്‍ കൂടുതല്‍ വേഗത്തില്‍ സമുദ്ര നിരപ്പ് ഉയരും. ആഗോളതാപനത്തിന്റെ ഫലത്തെ ഉപയോഗിക്കാനാണ് ഗ്രീന്‍ലാണ്‍ഡിലെ ചെഠിയ ജനസമൂഹം പദ്ധതിയിടുന്നത്. അവിടേക്കുള്ള ടൂറിസം വികപ്പിക്കുന്നു. സര്‍ക്കാര്‍ ഉരുകുന്ന വെള്ളം കുപ്പിയിലാക്കി വില്‍ക്കാന്‍ പരിപാടിയിടുന്നു. ആ കുപ്പി വെള്ളം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ന്യൂയോര്‍ക്ക്, ടോക്യോ തുടങ്ങിയ വന്‍ നഗരങ്ങളില്‍ വില്‍ക്കുന്നു.
http://sermitsiaq.gl
– from treehugger
കഷ്ടം. എങ്ങനെയും പണം ഉണ്ടാക്കുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. എത്ര നാള്‍ ഇങ്ങനെ തള്ളിനീക്കും?
പണത്തിന്റെ ഉപയോഗം കുറക്കുക.
യാത്ര കഴിവതും കുറക്കുക. കുപ്പി വെള്ളം വാങ്ങി കുടിക്കാതിരിക്കുക.
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം