കാലിഫോര്‍ണിയയിലെ State Insurance Commissioner ആയ Steve Poizner പുതിയൊരു നിയമം കൊണ്ടുവരുന്നു. യാത്രകുറക്കുന്ന വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാനാണ് പുതിയനിയമം. രണ്ട് കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. ൧) കുറവ് യാത്ര നടത്തിയെന്ന് ഉടമകള്‍ തെളിയിക്കണം. പരിപാലന രസീതുകള്‍ വഴിയോ മീറ്റര്‍ റീഡിങ്ങ് വഴിയോ ആകാം ഇത്. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഇതിന്റെ ഭാഗമല്ല. ൨) ഇത് നിര്‍ബന്ധിത നിയമമല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഇത് നടപ്പാക്കണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതുപോലുള്ള പരിപാടികള്‍ ഉണ്ട്. ഉപഭോക്താക്കളുടെ ഉത്തരവാദിത്തമാണ് അവര്‍ ഈ നിയമം നടപ്പാക്കുന്നുവോ എന്നുള്ളത്.
റോഡില്‍ വാഹനത്തിരക്ക് കുറക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഗുണം. അതുകൊണ്ട് കുറവ് അപകടം. കുറവ് മലിനീകരണം. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭവും. Environmental Defense Fund ന്റെ കണക്ക് പ്രകാരം കാലിഫോര്‍ണിയയിലെ 1/3 ആളുകള്‍ ഇതില്‍ ചേര്‍ന്നാല്‍ 5.5 കോടി ടണ്‍ CO2 ഉദ്‌വമനം 2020 ഓടെ കൂടി കുറക്കാന്‍ കഴിയും. ഒരു കോടി കാറുകള്‍ റോഡില്‍ നിന്ന് ഇല്ലാതാക്കുന്നതിന് തുല്ല്യമാണിത്. 2000 ല്‍ കാലിഫോര്‍ണിയയില്‍ 2.34 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അവ 44,800 കോടി കിലോമീറ്റര്‍ പ്രതിവര്‍ഷം ഓടുമായിരുന്നു.
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ച് ഈ നിയമം ഒന്നും പറയുന്നില്ല.
– from treehugger