Day4 Energy യുടെ സോളാര്‍ പാനലുകള്‍

Day4 Energy നിര്‍മ്മിക്കുന്ന പുതിയ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴുള്ള പാനലുകളേക്കാള്‍ ഉയര്‍ന്ന ദക്ഷതയുണ്ട്. പാനല്‍ വൈദ്യുതിയുടെ വില 25% കുറക്കാന്‍ ഇത് സഹായിക്കും.

പുതിയ സോളാര്‍ പാനല്‍ സാങ്കേതിക വിദ്യകള്‍ വളരെ വേഗമാണ് വികസിക്കുന്നത്. ദക്ഷത കൂട്ടാനും പാനലുകളുടെ വില കറക്കാനും ആണ് കമ്പനികള്‍ പ്രധാനമായും നോക്കുന്നത്. ശുദ്ധ ഊര്‍ജ്ജത്തിനേക്കുള്ള മാറ്റം ജാവജാലങ്ങള്‍ക്ക് മാത്രമല്ല ഗുണം ഉണ്ടാക്കുന്നത്. അത് ഊര്‍ജ്ജത്തിന്റെ വില കുറക്കുകയും ചെയ്യും. ക്യാനഡയില്‍ നിന്നുള്ള പുതിയ സോളാര്‍ കമ്പനിയാണ് Day4. അവര്‍ നിര്‍മ്മിക്കുന്ന പാനലുകള്‍ക്ക് 14% മുതല്‍ 17 % വരെ ദക്ഷതയുണ്ട്. പാനലുകളില്‍ bus bars ന് പകരം ചെമ്പ് വയറുകളാണ് അവര്‍ ഉപയോഗിക്കുന്നത്.

സാധാരണ bus bars ഉപയോഗിച്ചാണ് സെല്ലുകള്‍ പരസ്പരം ഘടിപ്പിക്കുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സ്ഥലം വേണം, കൂടാതെ ചൂടാകുകയും ചെയ്യും. പകരം ചെമ്പ് വയറുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രകാശത്തിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടുന്നതുകൊണ്ട് കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. electrolyte ഉപയോഗിച്ച് ദക്ഷത വീണ്ടും ഉയര്‍ത്താനുള്ള പരിപാടിയും അവര്‍ നടത്തുന്നുണ്ട്.

– from ecofriend

ഒരു അഭിപ്രായം ഇടൂ