ഉപ്പുവെള്ളത്തിലെ കൃഷി

ഉപ്പുരസമുള്ള ഭൂഗര്‍ഭജലം ഉപയോഗിച്ച് വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കൃഷി ചെയ്യാനുള്ള ഒരു സാങ്കേതിക വിദ്യ New South Wales സര്‍‌വ്വകലാശാല വികസിപ്പിച്ചുവരുന്നു.

chemical engineer ആയ UNSW ലെ Associate പ്രൊഫസര്‍ Greg Leslie സിഡ്നി സര്‍‌വ്വകലാശാലയുമായി ചേര്‍ന്ന് reverse-osmosis പാടയെക്കുറിച്ച് പഠിക്കുന്നു. ഇതുപയോഗിച്ച് ലവണമയമായ ഭൂഗര്‍ഭജലത്തെ കൃഷിക്ക് അനുയോജ്യമാക്കാനാവും.

“ഭൂമിക്ക് നാശമുണ്ടാകാതെ ഈ ഉപ്പുവെള്ളം ഉപയോഗിച്ച് ചെടികള്‍ വളര്‍ത്താനുള്ള വഴികള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്,” Professor Leslie പറഞ്ഞു. “ഞങ്ങള്‍ drip irrigation ല്‍ reverse osmosis പാട ഉപയോഗിച്ചു.”

ചെടികളുടെ വേരുകള്‍ക്ക് പ്രാധാന്യമുള്ള ജലസേചന പരിപാടിയാണിത്. പാടയിലൂടെ വേരുകള്‍ ഉപ്പിനെ വേര്‍തിരിച്ച് ശുദ്ധജലം വലിച്ചെടുക്കുന്നു. പാടയിലൂടെ ശുദ്ധജലം വലിച്ചെടുക്കാന്‍ ഒരു മര്‍ദ്ദ വ്യത്യാസം വേണം. ജലസേചന കുഴലുകള്‍ ചെടികള്‍ക്കടിയിലൂടെ കടത്തിവിട്ട് ആവശ്യമായ മര്‍ദ്ദ വ്യത്യാസം അധികം ഊര്‍ജ്ജം ഉപയോഗിക്കാതെ തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു.

വരള്‍ച്ച പ്രദേശങ്ങളില്‍ മറ്റ് ജല സ്രോതസുകള്‍ ഇല്ലത്തടത്ത് ഇത് ഉപയോഗിക്കാം.

– from enn

ഒരു അഭിപ്രായം ഇടൂ