ജീവനുള്ള ഉരഗങ്ങളേയും പവിഴപുറ്റ് ശകലങ്ങളും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളുമൊക്കെയായി ആണ് ബ്രിട്ടണിലെ ടൂറിസ്റ്റുകള്‍ ലോക സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നത്. World Wildlife Federation (WWF) ന്റെ കണക്ക് പ്രകാരം ഇവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെട്ടുക്കുന്ന 10 പ്രധാന സാധനങ്ങളില്‍ ആദ്യത്തെ മൂന്നണ്ണം. കടുവ, കാണ്ടാമൃഗം, കടല്‍കുതിര തുടങ്ങിയവയുടെ ഭാഗങ്ങള്‍ ചേര്‍ന്ന പരമ്പരാഗത ചൈനീസ് മരുന്നുകളും പാമ്പിന്റേയും അരണ തുടങ്ങിയവയുടെ തൊലുകൊണ്ട് നിര്‍മ്മിച്ച ഷൂ, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം UK കസ്റ്റംസ് 163,000 നിയമവിരുദ്ധ വന്യജീവി കച്ചവട ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നിലനില്‍പ്പിനെ വേട്ടയാടല്‍ ഭീഷണിയാകുന്നു എന്ന പുതിയ പഠന റിപ്പോര്‍ട്ട് വന്നതിന് തൊട്ടുഅടുത്താണ് UK കസ്റ്റംസ് ഈ വിവരം പുറത്തുവിട്ടത്. വേട്ടയാടപ്പെടുന്ന ജീവികളില്‍ അധികവും നിയമവിരുദ്ധമായ വന്യജീവി കച്ചവടത്തിന് വേണ്ടിയാണ്.
ഇന്‍ഡ്യയിലെ കടുവകളുടെ എണ്ണം നേരത്തെ കണക്കാക്കിയിരുന്നത് 3,600 എന്നായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ 1,300 ഉം 1,500 ഉം ഇടയിലാണെന്നാണ് Wildlife Institute of India നടത്തിയ സര്‍വ്വേയില്‍ കാണാന്‍ കഴിഞ്ഞത്. നിയമവിരുദ്ധമായ വന്യജീവി കച്ചവടത്തിന് വേണ്ടിയുള്ള വ്ട്ടയാടലും ആവാസവ്യസ്ഥയില്‍ ഉണ്ടാകുന്ന നഷ്ടവുമാണ് (മതികെട്ടാനില്‍ മാണി 10,000 ഏക്കര്‍ കാട് നശിപ്പിച്ചത് പോലെ) അവയുടെ എണ്ണം കുറക്കുന്നത്. മറ്റ് സ്പീഷീസുകളും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു.
സാമ്പത്തികമാണ് മൂലകാരണം. ദുര്‍ലഭമാകുന്ന ജീവികളെ ഉപഭോക്താക്കള്‍ എന്ത് വില കൊടുത്തും വാങ്ങാന്‍ തയ്യാറാകുന്നത് ഈ വേട്ടക്കാര്‍ക്ക് എത്ര വലിയ വിഷമങ്ങളും തരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ചൈനയിലെ സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്. 13 വര്‍ഷങ്ങളായി കടുവയിടെ ഭാഗങ്ങള്‍ കച്ചവടം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ് അവിടെ. എന്നാല്‍ നിയമവിരുദ്ധമായ ഹെര്‍ബല്‍ മരുന്ന് വ്യാപാരം തഴച്ച് വളരുകയും ചെയ്യുന്നു. അത് കടുവാ മരുന്നുകള്‍ക്ക് പൗരുഷവും ശക്തിയും ഉത്തേജിപ്പിക്കാനാവുമെന്നെ മിധ്യാധാരണക്ക് പ്രചാരം കൂട്ടുകയും ചെയ്യുന്നു.
ഈ ചിന്താഗതിക്ക് മാറ്റം വരുത്താനാവാതെ ചൈനീസ്‍ സര്‍ക്കാര്‍ 10 സ്വകാര്യ കടുവാ ഫാമുകള്‍ തുറന്നു. 4,000 മൃഗങ്ങളെ ടൂറിസ്റ്റ്കള്‍ക്ക് കാണാനവസരമൊരുക്കി. അവിടുത്തെ കടുവകളുടെ മോശം അവസ്ഥ മനസിലാക്കിയ പരിസ്ഥിതി സംരക്ഷകര്‍ ഫാമുകള്‍ അടച്ചുപൂട്ടിപ്പിച്ചു.
എന്നാല്‍ ആ ഫാമുകളിലെ കടുവകള്‍ ചാവുമ്പോള്‍ മരുന്നിന് വേണ്ടി ഉപയോഗിക്കാന്‍ ഇപ്പോള്‍ ചൈന പരിപാടിയിടുന്നു. നഖങ്ങള്‍, എല്ല്, അവയവങ്ങള്‍, കൊഴുപ്പ്, രക്തം തുടങ്ങിയ ഭാഗങ്ങളാണ് വില്‍ക്കുന്നത്. ഇവയുടെ ആവശ്യതക നിയമപരമായി നിറവേറ്റാന്‍ കഴിഞ്ഞാല്‍ വേട്ടയാടല്‍ കുറക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം.
എന്നാല്‍ WWF ഇതിനെ എതിര്‍ക്കുന്നു. “വേട്ടയാടുന്നത് നിയമപരമായ കടയില്‍നിന്ന് കടുവാഭാഗങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ചിലവ് കുറവായതുകൊണ്ട് ചൈനയുടെ കടുവാ വില്‍പ്പന ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ. കൂടാതെ ആളുകള്‍ വന്യജീവി ഭാഗങ്ങള്‍ക്ക് ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കുന്നതിനും ഇത് കാരണമാകും” എന്ന് Belinda Wright പറഞ്ഞു.
പരിസ്ഥിതി സംരക്ഷകര്‍ക്ക് നല്ല വാര്‍ത്തയല്ല ഉള്ളത്. യാങ്ട്സീ നദിയിലെ വെള്ളച്ചിറകുള്ള ചൈനീസ് ഡോള്‍ഫിനും, കോംഗോയിലെ ഗാരമ്പ (Garamba) ലെ വെളുത്ത കാണ്ടാമൃഗത്തിന്റെ സഹ-സ്പീഷീസും നശിച്ചു കഴിഞ്ഞു. പുതിയ സര്‍വ്വേകളില്‍ അവയുടെ സാമ്പിള്‍ ഒന്നും ലഭിച്ചില്ല.
കടുവയേ പോലെ കാണ്ടാമൃഗവും വേട്ടയാടലിന്റെ ഇരയാണ്. എന്നാല്‍ സര്‍ക്കാരുകള്‍ ഇത് ചിലപ്പോള്‍ സമ്മതിച്ച് തരില്ല. Arabian oryx ഉദാഹരണം. മദ്ധ്യ പൂര്‍വ്വേഷ്യയില്‍ ചിലയിടങ്ങളില്‍ ചെറിയ എണ്ണത്തില്‍ ഈ മാനുകള്‍ ഉണ്ടായിരുന്നു. ഒമാനിലെ World Heritage site ല്‍ ഇവയെ 1970കളില്‍ കൊണ്ടുവന്നു. എന്നാല്‍ അവയുടെ എണ്ണം 480 ല്‍ നിന്ന് 1999 ആയപ്പോഴേക്കും 68 ആയി ചുരുങ്ങി. വേട്ടയാടലാണ് പ്രധാന കാരണം.
മാനുകളുടെ എണ്ണം കുറഞ്ഞത് ഒമാന്‍ സര്‍ക്കാരിന് സഹായകമായി എന്നാണ് ന്യൂസിലാന്റിലെ Waikato University ലെ Professor Alexander Gillespie പറയുന്നത്. സംരക്ഷണ പ്രദേശത്തിന്റെ വലിപ്പം 90% ചെറുതാക്കാന്‍ ഇതുമൂലം സര്‍ക്കാരിന് കഴിഞ്ഞു. അവര്‍ ആ സ്ഥലത്ത് എണ്ണ പര്യവേഷണത്തിന് പരിപാടി തുടങ്ങി.
Unescoയുടെ World Heritage list ല്‍ നിന്ന് നീക്കം ചെയ്തു. ഒമാന്‍ സര്‍ക്കാരിനും വേണ്ടിയിരുന്നത് അതായിരുന്നു എന്ന് Gillespie പറയുന്നു. [എന്തോന്ന് Heritage, എണ്ണയല്ലേ വലുത്.] അവിടെ വെറും നാല് ജോഡി മാനുകളേയുള്ളു എന്നാണ്.
അതുകൊണ്ട്, ആരെങ്കിലും നിങ്ങള്‍ക്ക് ഒരു oryx മാനിന്റെ കൊമ്പ് തരാമെന്ന് പറഞ്ഞാല്‍, വേണ്ട എന്ന് പറയുക.
– from money.uk.msn
നമ്മുടെ നാട്ടുകാര്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന ഒരു പ്രധാന സാധനമാണ് ടൈഗര്‍ ബാം. ദയവു ചെയ്ത് ചൈനീസ് മരുന്നുകള്‍ വാങ്ങാതിരിക്കൂ.
അതുപോലെ കുറിഞ്ഞി പൂത്തത് കാണാപോകുന്നവര്‍ അതിന്റെ ഓരോ കമ്പും ഒടിച്ചെടുത്തുകൊണ്ടു പോയാലുള്ള അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ.
കഴിവതും യാത്രകള്‍ ഒഴുവാക്കൂ. യാത്രാ പ്രചരണ തന്ത്രത്തെ തിരിച്ചറിയൂ. ഇക്കോ-ടൂറിസം എന്നൊരു സംഗതിയേ ഇല്ല. ടൂറിനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും മലിനീകരണം. അവധി ദിനങ്ങള്‍ സ്വന്തം കുടുംബത്തോട് ഒപ്പം വീട്ടില്‍ തന്നെ ചിലവഴിക്കൂ. തുറന്ന് സംസാരിക്കാന്‍ ശീലിക്കൂ.(ടെലിവിഷന്റെ മുന്നിലാവല്ലേ വീട്ടിലെ അവധിദാനാഘോഷം! ടെലിവിഷന് ഓഫ് ചെയ്യുക.)
നിര്‍ദ്ദോഷമായ തെറ്റുകളോ?
കാടിനെ അറിയുന്നവരാരും മൃഗങ്ങളെ ഫാമുകളില്‍ താമസിപ്പിക്കുന്നതിനോട് യോജിക്കുകയില്ല.ഉദാഹരണത്തിന് കടുവ ഒറ്റക്ക് ജീവിക്കുന്ന ഒരു ജീവിയാണ്.ഏകദേശം നാല്പ്പത് സ്ക്വയര്‍ കിലോമീറ്ററില്‍ ഒരു കടുവ മാത്രമേ ഉണ്ടാകുകയുള്ളൂ,മറ്റു കടുവകളെ അങ്ങോട്ട് അടുപ്പികുകയില്ല.അത്തരം ഒരു ജീവിയെയാണ് നാം കൂട്ടത്തോടെ താമസിപ്പിക്കുന്നത്.
മൃഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയില്‍ സ്വസ്ഥമായി ജീവിക്കാനനുവദിക്കുകയാണ് വേണ്ടത്.
“കഴിവതും യാത്രകള്‍ ഒഴുവാക്കൂ. യാത്രാ പ്രചരണ തന്ത്രത്തെ തിരിച്ചറിയൂ. ഇക്കോ-ടൂറിസം എന്നൊരു സംഗതിയേ ഇല്ല. ടൂറിനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും മലിനീകരണം. അവധി ദിനങ്ങള്‍ സ്വന്തം കുടുംബത്തോട് ഒപ്പം വീട്ടില്‍ തന്നെ ചിലവഴിക്കൂ. തുറന്ന് സംസാരിക്കാന്‍ ശീലിക്കൂ.”
nammal pazhaya karshaka koottangalayi veendu mariyirunnenkil….!! I know it is wild dream, but i love this dream..!!!!!
നമ്മള്‍ കര്‍ഷക കൂട്ടങ്ങളിലേക്കല്ല മാറേണ്ടത്.
ശരിക്കും നാം പഠിക്കേണ്ടത് വേട്ടയാടി ശേഖരിച്ച് ജീവിച്ചിരുന്ന ആദിമ മനുഷ്യരില്‍ നിന്നും, ഇപ്പോഴത്തേ ആദീവാസി സമൂഹങ്ങളില്‍ നിന്നുമാണ്.