ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വണ്ടികള്‍ ഐഡില്‍ ചെയ്താല്‍ 1,452/- രൂപാ (£20) പിഴ ഈടാക്കുന്നു. മലിനീകരണം കുറക്കാനുള്ള നടപടിയായാണിത്. West Sussex ലെ Shoreham-by-Sea യിലാണ് ആദ്യമായി ഈ നടപടി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഒരു മിനിറ്റില്‍ താഴെയുള്ള സമയത്തേക്ക് എഞ്ജിന്‍ നിര്‍ത്തിയിടുന്നത് ഐഡില്‍ ചെയ്യുന്നതിനേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഐഡില്‍ ചെയ്യുന്ന കാര്‍ എഞ്ജിന്‍ ഏറ്റവും ദക്ഷത കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കൂടുതല്‍ ഇന്ധനവും ശരിക്കും കത്താതെ പുറത്തുപോകുന്നു. കൂടാതെ catalytic converter ചൂടായിരിക്കുമ്പോഴേ ശരിക്ക് പ്രവര്‍ത്തിക്കൂ. ഐഡില്‍ ചെയ്യുമ്പോള്‍ അത് തണുക്കുന്നു. അതും മലിനീകരണം കൂട്ടുന്നു.
“ഒരു മണിക്കൂര്‍ ഐഡില്‍ ചെയ്യുമ്പോള്‍ കാര്‍ 0.36 മുതല്‍ 0.78 ലിറ്റര്‍ വരെ ഇന്ധനം കത്തിക്കുന്നുവെന്ന് ഞങ്ങള്‍ നടത്തിയ ഇന്ധന ഉപഭോഗ പരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് പൂജ്യം കിലോമീറ്റര്‍/ലിറ്റര്‍, എന്നാല്‍ ധാരാളം കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് വിഷമാലിന്യങ്ങളും ധാരാളം പുറത്തുവരുകയും ചെയ്യുന്നു,” Automobile Association പറയുന്നു. 2.36kg കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ഒരു മണിക്കൂര്‍ ഐഡില്‍ ചെയ്യുമ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ എഞ്ജിന്‍ ഓഫ് ചെയ്യുന്നതും ഗുണകരമല്ല.
എഞ്ജിന്‍ സ്റ്റാര്‍ട്ടാക്കാന്‍ കൂടുതല്‍ ഇന്ധനം കത്തണം. അതുകൊണ്ട് കുറച്ച് സെക്കന്റുകള്‍ക്ക് വേണ്ടി കാര്‍ നിര്‍ത്തിയിടുന്നത് ഇന്ധന നഷ്ടവും കൂടുതല്‍ മലിനീകരണവും ഉണ്ടാക്കും. ഒരു മിനിട്ടില്‍ കൂടുതലുള്ള സമയത്തേക്കാണ് എഞ്ജിന്‍ നിര്‍ത്തുന്നതെങ്കില്‍ അത് നല്ലതാണ്.
– from dailymail
പക്ഷേ എന്തിന് നാം ഈ വൃത്തികെട്ട മന്ദന്‍ സാങ്കേതികവിദ്യ ഇപ്പോഴും ഉപയോഗിക്കുന്നു? വൈദ്യുത വാഹനങ്ങള്‍ക്ക് ഈ പ്രശ്നമില്ല, അവ ഐഡില്‍ ചെയ്യുന്നതിന് ഊര്‍ജ്ജം ഉപയോഗിക്കുന്നതേയില്ല.
വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.
ഡിട്രോയിറ്റ് ഇലക്ട്രിക്