അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍

ഒരു ആറ്റത്തിന്റെ കനമുള്ള പദാര്‍ത്ഥത്തെയാണ് ഗ്രാഫൈന്‍ (graphene) എന്ന് വിളിക്കുന്നത്. കാര്‍ബണ്‍ അടിസ്ഥാനമായ ഈ വസ്തു ഉപയോഗിച്ച് അള്‍ട്രാ കപ്പാസിറ്ററുകളില്‍ വൈദ്യുതി ശേഖരിച്ച് വെക്കാന്‍ വേണ്ട സാങ്കേതിക വിദ്യ ഓസ്റ്റിനിലെ The University of Texas ലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കണ്ടെത്തി. കാറ്റാടിയില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള ഊര്‍ജ്ജം വന്‍തോതില്‍ സൂക്ഷിക്കാന്‍ ഇവക്ക് കഴിയുമെന്ന് കരുതുന്നു.

വൈദ്യുതോര്‍ജ്ജം ശേഖരിച്ച് വെക്കാന്‍ ഇപ്പോള്‍ രണ്ട് വഴികളാണ്. ഒന്ന്, പുനര്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികളും രണ്ട്, അള്‍ട്രാ കപ്പാസിറ്ററുകളും. രണ്ടാമത്തേത് ഇപ്പോഴും ശൈശവ ദിശയിലാണ്. വിവിധ തരത്തിലുള്ള ഊര്‍ജ്ജ സംഭരണത്തിന് ഉപയോഗിക്കുന്ന അവ ഒറ്റക്കോ ബാറ്ററികളുടേയോ ഫ്യുവല്‍ സെല്ലുകളുടേയൊ ഒപ്പം ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ബാറ്ററികളെ അപേക്ഷിച്ച് ഇവക്ക് ഉയര്‍ന്ന ശക്തി, ദീര്‍ഘകാലത്തെ ഉപയോഗം, വിശാലമായ താപനിലാ സീമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, ഭാരക്കുറവ്, കുറഞ്ഞ പരിപാലനം തുടങ്ങിയ ചില ഗുണങ്ങള്‍ ഉണ്ടെന്ന് mechanical engineering പ്രൊഫസര്‍ ആയ Rod Ruoff പറയുന്നു.

Texas Nanotechnology Research Superiority Initiative, Korea Research Foundation Grant,University of Texas തുടങ്ങിയവരാണ് ഇവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്.

– from sciencedaily

ഒരു അഭിപ്രായം ഇടൂ