സൗരോര്‍ജ്ജ വടി

ചെറിയ തോതിലുള്ള ഒരു വൈദ്യുതി ജനറേറ്ററാണ് Solar Stik™. അത് ശുദ്ധമായ ഹരിതോര്‍ജ്ജം നല്‍കുന്നു. സൂര്യ പ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒരു പോലെ ഇത് ഊര്‍ജ്ജം സംഭരിക്കുന്നു. ബോട്ടിലും, കലാപരിപാടി സ്ഥലങ്ങളിലും അത്യാഹിത സ്ഥലങ്ങളിലും സന്നദ്ധപ്രവര്‍ത്തന സ്ഥലങ്ങളിലും തുടങ്ങി പലയിടത്തും ഇത് ഉപകരിക്കും.

36 കിലോ ആണ് ഇതിന്റെ ഭാരം. ഒരു മനുഷ്യന് തന്നെ ഇത് വേഗം സ്ഥാപിക്കാനാവും. 50-വാട്ടിന്റെ രണ്ടാ സോളാര്‍ പാനലുകള്‍ 80 Amp-hours ഒരു ദിവസം നല്‍കും. 230000.00 രൂപായാണ് വില. എന്നാല്‍ ദീര്‍ഘകാലത്തെ ഉപയോഗം കൊണ്ട് ലാഭകരമാകും.

– from inhabitat

2 thoughts on “സൗരോര്‍ജ്ജ വടി

  1. സൗരോർജ്ജ ഉല്പന്നങ്ങളുടെ ഏറ്റവും വലിയ ബാധ്യത അവയുടെ വിലയാണ്. കൂടുതൽ ഉല്പാദകർ കടന്നുവരികയും ചെലവുകുറഞ്ഞ നിർമ്മാണരീതികൾ കണ്ടെത്തുകയും ചെയ്താൽ ഇതിൽ മാറ്റം വരുമെന്ന് പ്രത്യശിക്കാം.

  2. പുതിയ ഒരുപാട് ഗവേഷണം നടക്കുന്നുണ്ട് ഈ രംഗത്ത്. താമസിയാതെ വിലകുറഞ്ഞ സൗരോര്‍ജ്ജ ഉല്പന്നങ്ങള്‍ കമ്പോളത്തില്‍ വരും. എന്നാലും സര്‍ക്കാരുകള്‍ ഇപ്പോഴും ഫോസില്‍ ഇന്ധനങ്ങള്‍ക്കാണ് കൂടുതല്‍ സബ്സിഡി നല്‍കുന്നത്.

ഒരു അഭിപ്രായം ഇടൂ