വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി

ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തില്‍ രണ്ടാം സ്ഥാനം കഴിഞ്ഞ വര്‍ത്തെ സെപ്റ്റംബര്‍ 12 ന് ആയിരുന്നു. അന്ന് ആര്‍ക്ടിക്കില്‍ 45 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു മഞ്ഞ് ഉണ്ടായിരുന്നത്. അതിന് മുമ്പത്തെ വര്‍ഷം 41 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. National Snow and Ice Data Center (NSIDC) കണ്ടെത്തിയതാണിത്. 30 വര്‍ഷം മുമ്പു മുതല്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മഞ്ഞിനെക്കുറിച്ച് വിവരങ്ങള്‍ അവര്‍ ശേഖരിച്ചുകൊണ്ടിക്കുകയാണ്.

ലാ നിന(La Nina ) കാരണം 2007 നെ അപേക്ഷിച്ച് 2008 ല്‍ ആര്‍ക്ടിക്കില്‍ തണുപ്പ് കൂടുതലാണ്. ലാ നിന ലോകം മൊത്തം തണുത്ത കാലാവസ്ഥയാണ് ഉണ്ടാക്കിയത്. 2007 ല്‍ തെളിഞ്ഞ ആകാശവും ചൂടുകൂടിയ അന്തരീക്ഷവും കാറ്റും കാരണം മഞ്ഞ് കൂടുതല്‍ ഉരുകി. അത് 2008 ല്‍ ഉണ്ടായില്ല. ചിലര്‍ പറയുന്നത് ഇത് നല്ല ലക്ഷമാണെന്നാണ്. എന്നാല്‍ NSIDC യുടെ ഗവേഷകന്‍ Walt Meier അത് അംഗീകരിക്കുന്നില്ല. മഞ്ഞില്ലാത്ത ആര്‍ക്ടിക്ക് വേനലിലേക്കുള്ള യാത്രയിലാണ് നമ്മള്‍ എന്ന് അദ്ദേഹം പറയുന്നു.

ആര്‍ക്ടിക്കില്‍ വേനല്‍ കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ 2007 ലെ റിക്കോഡ് തിരുത്തും എന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. കാരണം മഞ്ഞ് സാധാരണയേക്കാള്‍ കനം കുറഞ്ഞതായിരുന്നു. ഒറ്റ ശൈത്യകാലത്ത് ഉണ്ടായത്. എന്നാല്‍ സെപ്റ്റംബര്‍ 12 ല്‍ മഞ്ഞ് കൂടുന്നതായാണ് 2008 ലെ ഗ്രാഫ് കാണിക്കുന്നത്. വേനല്‍ തീരുന്നതോടെ മഞ്ഞ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുല്‍ നല്ല അവസ്ഥയിലാകും.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിക്ക് കാലാവസ്ഥാ മോഡലുകളും 80 വര്‍ഷങ്ങളാണ് ആര്‍ക്ടിക്കിലെ വേനല്‍കാല മഞ്ഞ് ഇല്ലാതാകാനുള്ള കാലയളവ് കാണിച്ചുരുന്നത്. എന്നാല്‍ ഉരുകലിന്റെ ശക്തി കൂടിയതോടെ മിക്കവാറും 2040 ഓടെ ആര്‍ക്ടിക്കില്‍ വേനല്‍കാലത്ത് മഞ്ഞ് ഇല്ലാതാകും.

എന്നാല്‍ ചില കാലാവസ്ഥാ മോഡല്‍ പറയുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നാണ്.

– from bbc

ഒരു അഭിപ്രായം ഇടൂ