
“ക്യാനഡയിലെ പൈന്‍ മരങ്ങളെ വണ്ടുകള്‍ ആക്രമിക്കുന്നത് കാലാവസ്ഥാമാറ്റത്തിന്റെ വലിയൊരു പ്രതിഫലനമാണ്”, വാന്‍കൂവറിലെ Simon Fraser University പ്രൊഫസറായ Doug McArthur പറഞ്ഞു. ഈ കീടങ്ങള്‍ അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് കൊളംബിയയിലെ 80% പൈന്‍ മരങ്ങളെ (lodgepole pine) ഇല്ലാതാക്കും. ആഗോള താപന അന്ധരായ വടക്കന്‍ രാജ്യങ്ങളിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ചൂട് കൂടിയ വരണ്ട കാറ്റ് ഈ വണ്ടുകള്‍ക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കോട്ട് ദേശാടനം നടത്താന്‍ സൗകര്യമൊരുക്കുന്നു. 30 ലക്ഷം ഏക്കര്‍ വനമാണ് ഈ വണ്ടുകള്‍ നശിപ്പിച്ചത്. ഇതുമൂലമുണ്ടാകുന്നു ഉണങ്ങിയ മരത്തടി കാട്ടുതീ പടരാന്‍ കാരണമാകുകയും ചെയ്യുന്നു.
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഇവ നാശം വിതക്കുന്നുണ്ട്. ഇതിന് മുമ്പ് പൈന്‍ വണ്ടുകളുടെ ആക്രമണം ഏറ്റവും കൂടുതലിണ്ടായത് 20 വര്‍ഷം മുമ്പായിരുന്നു. അന്ന് ഐഡഹോയിലേയും (Idaho) മൊണ്ടാനയിലേയും (Montana) പത്തുലക്ഷം ഏക്കര്‍ വനവും വാഷിങ്ങ്ടണിലെ 25 ലക്ഷം ഏക്കര്‍ വനവുമാണ് ഈ പ്രാണികളുടെ ആക്രമണത്തിന് ഇരയായത്.
കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി. 1994 ന് ശേഷം ശൈത്യകാലത്തിന് കുറവ് വന്നതിനാല്‍ വണ്ടുകളുടെ ലാര്‍വ തണുപ്പില്‍ ചത്തുപോകുന്നതിന് കുറവ് സംഭവച്ചു. വ്യൊമിങ്ങില്‍ ഒരു വര്‍ഷം വണ്ടിന്റെ ലാര്‍വകള്‍ ചാവുന്നത് 80% ല്‍ നിന്ന് 10% ല്‍ താഴെയായി കുറഞ്ഞു.
കാര്‍ബണ്‍ സൈക്കിള്‍ ഫീഡ്ബാക്ക് വളരെ വലിതാണ്. നേച്ചര്‍ മാസികയില്‍ “Mountain pine beetle and forest carbon feedback to climate change” എന്നൊരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2000–2020 കാലത്ത് 270 മെഗാടണ്‍ കാര്‍ബണ്‍ പൈന്‍ വണ്ട് കാരണം അന്തരീക്ഷത്തിലെത്തുമെന്നാണ് കണക്ക് (374,000 km2 കാട്). വണ്ടുകള്‍ കാടിനെ കാര്‍ബണ്‍ സംഭരണി എന്നതിന് പകരം കാര്‍ബണ്‍ സ്രോതസ് എന്നാക്കി മാറ്റും.
കാലാവസ്ഥാ മോഡലുകളില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണീ കാടിന്റെ നാശം. കാരണം വടക്കന്‍ കാടുകളെ കാര്‍ബണ്‍ സംഭരണി എന്നാണ് ഇതുവരെ കണക്കാക്കിയിരുന്നത്. പത്തുവര്‍ഷം മുമ്പ് കാണാന്‍ കഴിയാത്ത ഈ കാര്‍ബണ്‍ സൈക്കിള്‍ ഫീഡ്ബാക്ക് കാലാവസ്ഥാ മാറ്റത്തെ കൂടുതല്‍ ഭീകരമാക്കും.
– from climateprogress