മീന്‍ പിടുത്തക്കാര്‍ക്ക് പിടിച്ച മീനിന്റെ ഒരു പങ്ക് നല്‍കുന്നത് മത്സ്യ ബന്ധനത്തിന്റെ ആഗോള തകര്‍ച്ചയെ തടയാന്‍ സഹായിക്കും എന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ആര്‍ക്കും എത്രവേണമെങ്കിലും മീന്‍ പിടിക്കാമെന്ന പരമ്പരാഗതമായ open-access fishing രീതി അമിത മത്സ്യബന്ധനത്തിനും ആവാസ വ്യവസ്ഥയുടെ നാശത്തിനും കാരണമാകുന്നു. ഇത് മൂലം ആഗോള ഭക്ഷ്യ സ്രോതസ് തകരും. ഇത് ഒഴുവാക്കാനാണ് catch-shares പരിപാടി.
“open-access fishing നാശത്തിലേക്കുള്ള വഴിയാണ്. എന്നാല്‍ നിങ്ങള്‍ പിടിക്കുന്ന മീനിന്റെ ഒരു പങ്ക് മാറ്റിവെച്ചാല്‍ അത് ശേഖരം സംരക്ഷിക്കാനും തകര്‍ച്ചയില്‍ നിന്ന് രക്ഷപെടാനും സാധിക്കും”. University of California, Santa Barbara ലെ Christopher Costello പറയുന്നു. അദ്ദേഹത്തിന്റെ പഠനം Science മാസികയില്‍ വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് Dalhousie University, Halifax ലെ Boris Worm കണ്ടെത്തിയ മത്സ്യ ബന്ധനത്തിന്റെ തകര്‍ച്ച മറികടക്കാന്‍ Costello വിന്റെ പഠനം സഹായിക്കും.
ലോകത്തെ 260 കോടി ജനങ്ങള്‍ക്ക് മാംസ്യം (പ്രാട്ടീന്‍) പ്രദാനം ചെയ്യുന്ന മത്സ്യങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്റെയും മലിനീകരണത്തിന്റേയും ഭീഷണി നേരിടുകയാണ്. ലോകത്തെ 11,000 മത്സ്യ ബന്ധന കേന്ദ്രങ്ങളില്‍ നിന്നുള്ള 50 വര്‍ഷത്തേ വിവരങ്ങള്‍ ശേഖരിച്ചാണ് Costello ഉം സംഘവും പഠനം നടത്തിയത്. “തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ catch shares സഹായിക്കും എന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്,” അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്റ്, ആസ്ട്രേലിയ, ഐസ്ലാന്റ്, അമേരിക്ക, ക്യാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ Catch shares രീതി പ്രചാരത്തിലുണ്ട്. മൊത്തം പിടിക്കുന്ന മീനിന്റെ ഒരു സ്ഥിരമായ പങ്ക് ഓരോ ഓഹരിക്കാരനും നല്‍കുകയാണ് ഈ രീതി. എത്രയാണ് മൊത്തം പിടിക്കേണ്ട മീനെന്നത് ഓരോ വര്‍ഷവും ശാസ്ത്രജ്ഞര്‍ കണക്കാക്കുന്ന സംഖ്യയാണ്. കമ്പനികളുടെ ഓഹരി പോലെ ഈ പങ്ക് വാങ്ങുകയോ വില്‍കയോ ചെയ്യാം. മീനുകളുടെ എണ്ണം കൂട്ടാന്‍ ഈ രീതി സഹായിക്കും. എന്നാല്‍ മൊത്തം മത്സ്യ ബന്ധനത്തിന്റെ 1% മാത്രമാണ് ഈ രീതി പിന്‍തുടരുന്നതെന്ന് Costello പറഞ്ഞു.
അലാസ്കയിലെ പരവ (halibut) മത്സ്യബന്ധനം Catch shares ന്റെ വിജയത്തിന് ഉദാഹരണമാണ്. 1995 ല്‍ ഈ രീതിയിലേക്ക് മാറുന്നതിന് മുമ്പ് മീന്‍പിടുത്തത്തിന്റെ സമയം കുറക്കുക മാത്രമായിരുന്നു പിടിക്കുന്ന മീനിന്റെ അളവിനെ കുറക്കുള്ള വഴി. നാല് മാസം വരെയുള്ള മീന്‍പിടുത്ത സമയത്തെ വെറും രണ്ടോ മൂന്നോ ദിവസം വരെയാക്കി കുറക്കേണ്ടതായിവന്നു. തന്‍മൂലം അപകടകരമായ മീന്‍പിടുത്ത രീതികളും ബോട്ടുകളില്‍ ഉറഞ്ഞ മീനുകളെ കുത്തിനിറച്ച് ഗുണമേന്‍മ അവഗണിക്കുന്നതിനും പരവ മീന്‍പിടുത്തക്കാര്‍ക്ക് ചെയ്യേണ്ടതായി വന്നു.
ഇപ്പോള്‍ അവിടെ മീന്‍ പിടിക്കുന്ന സമയം 8 മാസമായി കൂടി. പിടിക്കുന്ന മീന്‍ നന്നായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും അവര്‍ക്ക് കഴിയുന്നു.
മുകളില് പറഞ്ഞ സമ്പന്ന രാജ്യങ്ങളില്‍ അവര്‍ അവരുടെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നുണ്ടെങ്കിലും അവരുടെ വമ്പന്‍ മത്സ്യ ബന്ധന കപ്പലുകള്‍ ദരിദ്ര രാജ്യങ്ങളുടെ കടലുകളില്‍ നിന്നും മീനുകളെ കൊള്ളയടിക്കുകയാണ്. സോമാലിയയുടെ തീരം അതിന്റെ ഒന്നാം തരം ഉദാഹരണമാണ്. നമ്മുടെ കടലിലും അത് സംഭവിക്കുന്നുണ്ട്. ദയവു ചെയ്ത് സമ്പന്ന രാജ്യങ്ങള്‍ ഇത് നിര്‍ത്തലാക്കണം. ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ വാങ്ങാതിരിക്കുക.