ഐസ്‌ലന്റ് ഗതാഗതം കാര്‍ബണ്‍ വിമുക്ത ഭാവിക്ക് തയ്യാറാകുന്നു

മിത്സുബിഷിയുടെ ചെറിയ വൈദ്യുത വാഹനമായ i-MiEV ഉപയോഗിച്ച് “Driving Sustainability ’08” എന്ന പരിപാടി ഐസ്‌ലന്റ് നടത്തുന്നു. ലിഥിയം-അയോണ്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന i-MiEV ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്യും. i-MiEV ലഭിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഐസ്‌ലന്റ്. 2009 മുതല്‍ ജപ്പാനില്‍ ഈ വാഹനം വില്‍പ്പനക്ക് തയ്യാറായി കഴിഞ്ഞു.

പ്രധാന സ്ഥലങ്ങളില്‍ വൈദ്യുത കാര്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 59 കിലോമീറ്റര്‍ വലിപ്പമുള്ള തലസ്ഥാന നഗരിയിലാണ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 75% ജീവിക്കുന്നത്. വൈദ്യുത കാറിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ഐസ്‌ലന്റ് അതിന്റെ ഇറക്കുമതി നികുതി എടുത്തുകളഞ്ഞിരിക്കുകയാണ്.

– from wheels.blogs.nytimes

ഒരു അഭിപ്രായം ഇടൂ