“ഇക്കാലത്തെ ആണുങ്ങള്‍ക്ക് എന്തോ സംഭവിക്കുന്നു. പെണ്‍കുഞ്ഞുങ്ങളേ അപേക്ഷിച്ച് അവരുടെ എണ്ണം കുറഞ്ഞ്യ്കൊണ്ടിരിക്കുന്നു. virility യും fertility യും കുറഞ്ഞു വരുന്നു. testicular ക്യാന്‍സര്‍ കൂടിവരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് ഈ ദുര്‍ബല പുരുഷന്‍മാരെ മാലിന്യങ്ങള്‍ (pollutants) സ്ത്രീകളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.”
Globe and Mail ലെ Martin Mittelstaedt ന്റെ അഭിപ്രായത്തില്‍ ചെറുപ്പ കാലത്തെ സ്വഭാവ വ്യത്യാസം, sperm counts, testicular cancer, ചെറുതാകുന്ന ആണ്‍ ലൈംഗികാവയങ്ങള്‍ തുടങ്ങിയ നല്‍കുന്ന സൂചന എന്തോ കുഴപ്പം ഉണ്ടെന്നാണ്. അമേരിക്കയിലും ജപ്പാനിലും University of Pittsburgh ലെ Devra Davis നടത്തിയ പഠനത്തില്‍ 1970 മുതല്‍ 2000 വരെ 262,000 ആണ്‍ കുഞ്ഞുങ്ങള്‍ ഇല്ലാതെയായി എന്നാണ്. ജനനത്തിലെ ലിംഗാനുപാതത്തില്‍ നിന്നാണ് ഇത്.
ചിലര്‍ പറയുന്നത് ഇത് പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റം കൊണ്ടാണെന്നാണ്. ഭൂമിയില്‍ ആണുങ്ങളുടെ ഭാവിയെ തീരുമാനിക്കുന്ന ഘടകങ്ങള്‍:
1. നഷ്ടമാകുന്ന ആണ്‍കുഞ്ഞുങ്ങള്‍
ജനനത്തില്‍ പെണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് ആണുകുഞ്ഞങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. കാരണം അറിയാന്‍ പാടില്ല.
2. കുറഞ്ഞുവരുന്ന ആണ്‍ ബീജം
ഗ്രാമ പ്രദേശങ്ങളിലെ ആണുങ്ങളേക്കാള്‍ നഗരങ്ങളില്‍ ജീവിക്കുന്ന ആണുങ്ങള്‍ക്ക് ബീജോത്പാദനത്തിനുള്ള കഴിവ് കുറഞ്ഞു വരുന്നു. കഴിക്കുന്ന ആഹാരത്തിലെ കീടനാശിനികളുടെ അംശവും [മലിനീകരണവും] ആകാം ഇതിന് കാരണം.
3. ചെറുതാകുന്ന പുരുഷ ലൈംഗികാവയവങ്ങള്‍.
പ്ലാസ്റ്റിക് സംയുകതമായ phthalates ആണ്‍കുഞ്ഞുങ്ങളെ സ്ത്രൈണവത്കരിക്കുകയും ലൈംഗികാവയവങ്ങള്‍ ചെറുതാക്കുകയും ചെയ്യുന്നുവെന്ന് ചില ഗവേഷകര്‍ കരുതുന്നു.
4. കുറഞ്ഞുവരുന്ന ഹോര്‍മോണ്‍
testosterone ന്റെ അളവ് നമ്മുടെ പൂര്‍വ്വികരേക്കാള്‍ നമുക്ക് കുറവാണ്. ഈ കുറവ് പ്രതിവര്‍ഷം 1% എന്ന തോതില്‍ ആണ്. രണ്ട് മൂന്ന് തലമുറ കഴിയുമ്പോഴേക്കും വലിയ അളവ് കുറവിലേക്ക് അത് എത്തിച്ചേരും.
5. ലൈഗിക ശേഷിക്കുറവ്
testicular cancer, hypospadias തുടങ്ങി മറ്റ് ലൈംഗിക വൈകല്ല്യങ്ങള്‍ കൂടിവരുന്നു. വര്‍ദ്ധനവ് 50% ല്‍ അധികമാണ്.
Mittelstaedt ന്റെ അഭിപ്രായത്തില്‍ 4 പ്രധാന രാസ വസ്തുക്കളാണ് പ്രധാന പ്രശ്നക്കാര്‍:
-Bisphenol A
-Phthalates
-Polybrominated diphenylethers (PBDE)
Polychlorinated biphenyls (PCB)
– from treehugger
നമ്മുടെ ചുറ്റുപാടും ഇതുപോലുള്ള ഒരു ട്രന്റ് ഉണ്ടോ എന്ന് സംശയം. അടുത്തിട കേട്ട എല്ലാ ജനനങ്ങളും പെണ്‍കുഞ്ഞുങ്ങള്‍ മാത്രം.
കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വളരെ നേരം വെള്ളത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക. തമിഴ് നാട്ടില്‍ നിന്ന് കീടനാശിനിയില്‍ മുക്കിയ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പകരം നാട്ടില്‍ തന്നെ അവ ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതകള്‍ ഒരുക്കുക. അമ്മമാരുടെ മുലപ്പാലില്‍ വരെ ഡിഡിടിയുടെ അംശമുണ്ട്.
കോള, പെപ്സി തുടങ്ങിയ അനാവശ്യ കോര്‍പ്പറേറ്റ് പൊങ്ങച്ച പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.
കോര്‍പ്പറേറ്റിന് നല്‍കുന്ന പണത്തിന്റെ അളവ് കുറക്കുക, പ്രാദേശീക ഉത്പന്നങ്ങള്‍ വാങ്ങുക. മലിനീകരണം കുറക്കാന്‍ താങ്കളുടെ ഉപഭോഗം കുറക്കുക