
വൈദ്യുത വാഹന നിര്‍മ്മാണത്തിലെ തുടക്കക്കാരായ ZAP ഉത്പാദനം കൂട്ടുന്നു. ഓഗസ്റ്റില്‍ $737,000 ഡോളറിന്റെ വില്‍പ്പന നടന്നു. അതിന് മുമ്പത്തേ വര്‍ഷം $392,000 ഡോളറിന്റെ വില്‍പ്പനയേ നടന്നുള്ളു.$345,000 ഡോളര്‍ അധിക വില്‍പ്പന, 88% വര്‍ദ്ധന. എണ്ണ വില വര്‍ദ്ധിച്ചതാണ് വൈദ്യുത വാഹനത്തിന്റെ വില്‍പ്പന കൂടാന്‍ കാരണം എന്ന് CEO Steve Schneider പറഞ്ഞു.
സാധാരണ എണ്ണ വാഹനങ്ങളുടെ വില്‍പ്പനയില്‍ 15.5 % ഇടുവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇത് ആദ്യമായാണ് എണ്ണകുടിയന്‍മാരുടെ വില്‍പ്പന ഇത്ര കുറയുന്നത്. Associated Press ന് വേണ്ടി Autodata Corp പ്രസിദ്ധപ്പെടുത്തിയ വിവരമാണിത്. 2007 ആഗസ്റ്റിനേക്കാള്‍ 26.5% കുറവാണ് ഫോര്‍ഡിന്റെ വില്‍പ്പന. GM ന്റേത് 20% കുറവും. Chrysler LLC ക്ക് 34% കുറവ്.
ZAP Xebra വളരെ വേഗത്തില്‍ വിറ്റഴിയുന്ന ഒരു മോഡല്‍ ആണ്. 100% വൈദ്യുതി കൊണ്ട് ഓടുന്ന ഇത് വിലകുറച്ച് ഉപഭോക്താക്കളില്‍ എത്തിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. sedan മോഡലിന് $11,700 ഡോളറും ട്രക്ക് മോഡലിന് $12,500 ഡോളറുമാണ് വില. നഗരത്തിലെ കുടുംബത്തിന് വേണ്ടി നിര്‍മ്മിച്ച Xebra കുടുംബാവശ്യങ്ങള്‍ക്കും ബിസിനസ്സിനും ഉപയോഗിക്കാം. Xebra ക്ക് 65 km/hr ആണ് വേഗത.
1994 ല്‍ ആണ് ZAP വൈദ്യുതവാഹന നിര്‍മ്മാണം തുടങ്ങിയത്. 75 രാജ്യങ്ങളിലായി 100,000 ല്‍ അധികം വാഹനങ്ങള്‍ വിറ്റഴിച്ചു. സിറ്റി-കാര്‍, ട്രക്കുകള്‍, സ്കൂട്ടറുകള്‍, സൈക്കിളുകള്‍, ATVs തുടങ്ങിയ തരം വൈദ്യുത വാഹനങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നു. ZAP Alias എന്ന പേരില്‍ അത്യാധുനികമായ ഒരു വൈദ്യുത കാറിന്റെ നിര്‍മ്മാണത്തിലാണ് അവര്‍ ഇപ്പോള്‍.
– from evworld
Smith വൈദ്യുത വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒന്നുമല്ല. പക്ഷേ ഇവര്‍ വിലകുറക്കലാണ് പ്രധാന കാര്യമായി എടുത്തിട്ടുള്ളത് എന്ന് തോന്നുന്നു.
പൊതു ഗതാഗതത്തിന് പ്രാധാന്യം നല്‍കുക. അതിന് ശേഷം മതി സ്വകാര്യ വാഹനങ്ങള്‍.