ശക്തി കൂടിയതും ചിലവ് കുറഞ്ഞതുമായ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനുള്ള ഒരു പദാര്‍ത്ഥത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് South Dakota State University (SDSU) ലെ ശാസ്ത്രജ്ഞര്‍.
ജൈവ ഫോട്ടോ വോള്‍ടേയിക് (organic photovoltaics, or OPVs) എന്ന് വിളിക്കുന്ന ഈ പദാര്‍ത്ഥം സാധാരണ സോളാര്‍ സെല്ലുകളെകാള്‍ ചിലവ് കുറഞ്ഞതാണെന്നാണ് SDSU ലെ Department of Electrical Engineering and Computer Science അസി.പ്രൊഫസര്‍ Qiquan Qiao പറയുന്നത്. അതോടൊപ്പം തന്നെ ജൈവ LED (organic light-emitting diodes, or OLEDs) കളും അവര്‍ വികസിപ്പിക്കുന്നു.
തന്‍മാത്ര ഇലക്ട്രോണിക്സ് (molecular electronics) / ജൈവ ഇലക്ട്രോണിക്സ് (organic electronics) എന്ന പുതിയ സാങ്കേതിക വിഭാഗമാണ് ഈ ഗവേഷണം നടത്തുന്നത്. അജൈവമായ സിലിക്കണിന് പകരം കാര്‍ബണ്‍ അടിസ്ഥാനമായ പോളിമറുകളും തന്‍മാത്രകളും അര്‍ദ്ധചാലകങ്ങളായി ഉപയോഗിക്കുന്നതിനാലാണ് ഈ വിഭാഗത്തെ ജൈവം എന്ന് വിളിക്കുന്നത്.
ഫോട്ടോ വോള്‍ടേയിക് സാങ്കേതിക വിദ്യകളുടെ ഇപ്പോഴത്തെ വലിയ പ്രശ്നം അവയുടെ ചിലവ് ആണ്. അതു കൊണ്ട് പുതിയ പദാര്‍ത്ഥത്തിന്റെ കണ്ടെത്തല്‍ പ്രാധാന്യമുള്ളതാണ് എന്ന് Qiao പറഞ്ഞു. വിലകുറവും flexibility യുമാണ് OPV, OLED കളുടെ സൗന്ദര്യം. പെയിന്റിങ്ങ്, പ്രിന്റിങ്ങ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്നതു പോലുള്ള ചിലവ് കുറഞ്ഞ ദ്രാവക-അടിസ്ഥാനത്തിലുള്ള പ്രോസസ് കൊണ്ട് അവയെ fabricate ചെയ്യാന്‍ കഴിയും. എളുപ്പത്തിലുളള്ള നിര്‍മ്മാണം ചിലവ് കുറക്കും. mechanical flexibility ഉള്ളതിനാല്‍ ഇത്തരം സെല്ലുകള്‍ ഉപയോഗിക്കാനുള്ള അവസരവും കൂട്ടും.
— സ്രോതസ്സ് sustainabledesignupdate.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.