പോര്‍ട്ട്‌ലാന്‍ഡിലെ ചെറു ഹരിത ജിം

ആ നാല് സ്ഥിര സൈക്കിളുകള്‍ മറ്റെല്ലാ ജിമ്മിലുള്ളവപോലെ തന്നെ. എന്നാല്‍ അവയുടെ ക്രാങ്ക് ഒരു ജനേറേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രം. വ്യായാമം ചെയ്യുന്നവര്‍ പെഡല്‍ ചവുട്ടുമ്പോള്‍ വൈദ്യുതി ബാറ്റളിയിലേക്ക് ഒഴുകും. അവ 200 വാട്ട് ശക്തി ഉത്പാദിപ്പിക്കുന്നു. ഒരു സ്റ്റീരിയോ, ഒരു 37-ഇഞ്ച് ടെലിവിഷന്‍, ഒരു ലാപ്‌ടോപ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കാനാവും. പോര്‍ട്ട്‌ലാന്‍ഡിലെ  ജിമ്മിലാണിത്.

Green Microgym എന്ന് വിളിക്കുന്ന പുതിയ വ്യായാമ ക്ലബുകള്‍ വ്യായാമത്തില്‍ നിന്ന് ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയാണ്.

ഊര്‍ജ്ജ ദക്ഷതകൂടിയ treadmills, സോളാര്‍ പാനലുകള്‍ തുടങ്ങിയ എല്ലാം കൂടി 8 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഈ ജിമ്മിന് showers ഓ drinking fountains ഓ ഇല്ല. ക്ലബിലെ 70 അംഗങ്ങള്‍ നടന്ന് ക്ലബ്ബില്‍ വരാന്‍ കഴിയുന്നത്ര അടുത്താണ്.

California Fitness ലെ Hong Kong club ല്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പുന്ന ഈ ഉപകരണങ്ങള്‍ എത്തിയിരിക്കുന്നത്. Green Revolution എന്ന കമ്പനിയില്‍ നിന്ന് Ridgefield(Conn) ലെ Ridgefield Fitness Club ഉം ഇതുപോലെ 17സ്ഥിര സൈക്കിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ cardio ഉപകരണങ്ങളും വൈദ്യുതി ഉത്പാദിപ്പിക്കുന്നവയാകുമെന്ന് ഉടമസ്ഥന്‍ Boesel പറഞ്ഞു.

സാധാരണ ആരോഗ്യ ക്ലബുകള്‍ ധാരാളം ഊര്‍ജ്ജവും ജലവും ഉപയോഗിക്കുന്നവയാണ്. കാലിഫോര്‍ണിയയിലെ David Butcher രണ്ട് വര്‍ഷമായി ഇത്തരം ഒന്ന് വീട്ടില്‍ ഉപയൊഗിക്കുന്നു. 45-വ്യായാമം കൊണ്ട് ഒരു ലാപ്‌ടോപ്പും, Roomba robotic vacuum cleaner ഉം CFL കളും പ്രവര്‍ത്തിപ്പാനുള്ള വൈദ്യുതി അദ്ദേഹം ഉത്പാദിപ്പിക്കും.

– from nytimes

One thought on “പോര്‍ട്ട്‌ലാന്‍ഡിലെ ചെറു ഹരിത ജിം

ഒരു അഭിപ്രായം ഇടൂ