ആംസ്റ്റര്‍ഡാമിലെ City Cargo

ആംസ്റ്റര്‍ഡാമിന്റെ എല്ലാമാണ് ശുദ്ധവായൂ. അതുകൊണ്ടാണ് ലളിതമായതും എന്നാല്‍ വിപ്ലവകരവുമായ ആശയം ഉപയോഗിച്ച് City Cargo എന്ന കമ്പനിക്ക് അവിടെ പ്രവര്‍ത്തനം തുടങ്ങാനും വിജയിക്കാനുമായത്. ആംസ്റ്റര്‍ഡാമിലെ റോഡില്‍ ഏറ്റവും അധികം മലിനീകരണം നടത്തുന്നത് ഡീസല്‍ ട്രക്കുകളാണ്. എന്നാല്‍ അതില്‍ പകുതിയെ City Cargo Tram ഉം വൈദ്യുത ട്രക്കുകളും മാറ്റും.

ട്രാമുകള്‍ (light rails) നല്ല കണ്ടുപിടുത്തമാണ്. കൃത്യസമയം പാലിക്കാന്‍ അതിന് കഴിയും, ആയിരക്കണക്കിന് ആളുകളെ അത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. ആയിരം വ്യത്യസ്ഥ വാഹനങ്ങളിലെ വ്യത്യസ്ഥ എഞ്ജിന് പകരം ഒറ്റ എഞ്ജിന്‍ മതി അതിന്.

2004 ല്‍ ആണ് City Cargoക്ക് ഈ ആശയം കിട്ടിയത്. ഡീസല്‍ ട്രക്കുകള്‍ക്ക് പകരം ഇപ്പോഴുള്ള ട്രാമിലൂടെ തന്നെ സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുക. പിന്നീട് വൈദ്യുത വാനുകളില്‍ അവയെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

ഇതുകൊണ്ട് തന്നെ പകുതി ട്രക്കുകളെ റോഡില്‍ നിന്ന് ഒഴുവാക്കാനാകും. particulate മലിനീകരണവും ശബ്ദമലിനീകരണവും ഇതുവഴി കുറക്കാം. നമ്മുടെ നഗരങ്ങളില്‍ നിന്ന് പകുതി ട്രക്കുകള്‍ ഇല്ലാതാക്കിയാല്‍ നമുക്ക് കൂടുതല്‍ എളുപ്പം ശ്വസിക്കാനാവും.

City Cargoയുടെ ട്രാമുകള്‍ ഇപ്പോഴുള്ള പാസഞ്ജര്‍ മോഡലിന്റെ പിറകിലാവും ഘടിപ്പിക്കുക. ഇപ്പോഴുള്ള സമയത്തെ അത് മാറ്റില്ല.

വ്യവസായി Peter Hendriks ഉം St. Onge Company ഉം Buck Consultants International ഉം ആണ് ഈ ആശയത്തിന്റെ പിറകില്‍.

— സ്രോതസ്സ് treehugger
ട്രക്കിനെ അപേക്ഷിച്ച് ഒരു കാറില്‍ നിന്നുള്ള മലിനീകരണം കുറവാണെങ്കിലും കാറുകളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മൊത്തം ട്രക്കിനേക്കാള്‍ മലിനീകരണം കാറുകളാവും ഉണ്ടാക്കുക. അതുപോലെ നമ്മുടെ റോഡില്‍ വര്‍ദ്ധിച്ച് വരുന്ന ഡീസല്‍ കാറുകളുടെ എണ്ണവും ഒരു പ്രശ്നമാണ്.

ഒരു അഭിപ്രായം ഇടൂ