ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന SunPower Corporation ഉം ടയോട്ട(Toyota) യും ചേര്‍ന്ന് സ്ഥാപിച്ച വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം 2008 സെപ്റ്റംബര്‍ 24 ന് പ്രവര്‍ത്തനം ആരംഭിച്ചു. ടയോട്ടയുടെ Ontario യിലെ North America Parts Center California (NAPCC) ല്‍ ആണ് 2.3 മെഗാവാട്ട് ശേഷിയുള്ള SunPower സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

760,000 ചതുരശ്ര അടി വലിപ്പമുള്ള NAPCC ക്ക് വേണ്ട വൈദ്യുതിയുടെ 60% ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് ടയോട്ടയുടെ കണക്കുകൂട്ടല്‍. നാല് ഫുട്ബാള്‍ കോര്‍ട്ടുകളേക്കാള്‍ വലിപ്പമുള്ള 242,000 ചതുരശ്ര അടി വരുന്ന NAPCC യുടെ മേല്‍ക്കൂരയില്‍ ഇത് വ്യപിച്ച് കിടക്കുന്നു. 10,417 മൊഡ്യൂളുകളാണ് ഈ സിസ്റ്റത്തിനുള്ളത്. പ്രതി വര്‍ഷം 28.8 ലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം ഒഴുവാക്കാന്‍ ഇതുമൂലം കഴിയും. 255 വീടുകള്‍ ഒരു വര്‍ഷം നടത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനമാണിത്.

SunPower ന്റെ SunPower(R) T10 Solar Roof Tiles ഇന്ന് ലഭ്യമായതില്‍ ഏറ്റവും ദക്ഷതയേറിയ സോളാര്‍ സെല്ലുകളാണ്. GE Energy Financial ല്‍ നിന്ന് ടയോട്ട, SunPower Access(TM) ന്റെ പവര്‍ പര്‍ച്ചേസ് കരാര്‍ (PPA) പ്രകാരം വൈദ്യുതി വാങ്ങും. GE Energy Financial ന്റെ പേരിലാണ് ഈ നിലയം. കൂടി വരുന്ന വൈദ്യുതി വിലയില്‍ നിന്ന് രക്ഷനേടാന്‍ ടയോട്ടക്ക് ഇതുമൂലം കഴിയും. കൂടാതെ ടയോട്ടക്ക് renewable energy credits ഉം ലഭിക്കും.

ടയോട്ടയുടെ ആദ്യത്തെ സൗരോര്‍ജ്ജ നിലയമല്ല NAPCC. 2003 ല്‍ ഇതുപോലൊരണ്ണം കാലിഫോര്‍ണിയയിലെ Torrance ല്‍ പ്രവര്‍ത്തിക്കുന്ന കമ്പനി headquarters ല്‍ സ്ഥാപിച്ചിരുന്നു. അക്കാലത്ത് സ്വകാര്യ ധനസഹായം കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ നിലയമായ അതും SunPower ന്റെ സെല്ലുകളാണ് ഉപയോഗിച്ചത്. 53,000 ചതുരശ്ര അടി ആയിരുന്നു അതിന്റെ വ്യാപ്തി.

വീടുകള്‍ക്കും, വാണിജ്യആവശ്യത്തിനും, വലിയ വൈദ്യുതനിലയങ്ങള്‍ക്കും അന്തര്‍ ദേശീയമായി ഉയര്‍ന്ന ദക്ഷതയുള്ള സോളാര്‍ പാനലുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് SunPower Corporation. മറ്റ് സെല്ലുകളേക്കാള്‍ 50% ല്‍ അധികം ദക്ഷത ഇവക്കുണ്ട്. ആകര്‍ഷകമായ കറുത്ത നിറമാണ് ഇവക്ക്. അമേരിക്ക, യൂറോപ്പ്, ഏഷ്യ യില്‍ ഇവര്‍ക്ക് ഓഫീസ് ഉണ്ട്. Cypress Semiconductor Corp ന്റെ subsidiary ആണ് SunPower.

– from sunpowercorp

CO2 ഉദ്‌വമനത്തിന്റെ 30% ന് കാരണമായ 15% ദക്ഷതയുള്ള എണ്ണവണ്ടികള്‍ വിറ്റ് ഏറ്റവും വലിയ വില്‍പ്പനക്കാരായ ഇവര്‍ ഇത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ. (ദക്ഷത കൂടിയ ഹൈബ്രിഡ് വണ്ടികളും ഇവര്‍ വില്‍ക്കുന്നുണ്ട്.)

ഒരു അഭിപ്രായം ഇടൂ