
ഒരു വാട്ടിന് ഒരു ഡോളര്‍ എന്നത് സൗരോര്‍ജ്ജ വ്യവസായത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. First Solar പറയുന്നത് അവര്‍ സോളാര്‍ പാനലുകളുടെ ഉത്പാദനചിലവ് ഒരു വാട്ടിന് 98 സെന്റ് എന്ന നിലയിലേക്ക് കുറച്ചു എന്നാണ്. സാമ്പത്തിക രംഗം തകര്‍ച്ചയിലായ ഇക്കാലത്ത് പാനലുകളുടെ വില കുറയുന്നത് നല്ല കാര്യമാണ്. കൂടുതല്‍ ആളുകള്‍ക്ക് അവ വാങ്ങാന്‍ കഴിയും.
2004 മുതല്‍ വ്യവസായികമായി First Solar പാനലുകള്‍ നിര്‍മ്മിക്കുന്നു. അന്നുമുതല്‍ ഇന്ന് വരെ കമ്പനിയുടെ ഉത്പാദനശേഷി 2,500 % ആണ് വര്‍ദ്ധിച്ചത്. 2008 ല്‍ 500 മെഗാവാട്ടിലധികം പാനലുകള്‍ നിര്‍മ്മിച്ചു. 2009 ല്‍ വാര്‍ഷിക ഉത്പാദനം ഇരട്ടിയി 1 ഗിഗാ വാട്ടില്‍ (1000 മെഗാവാട്ട്)എത്തി. ഇത് ശരാശരി വലിപ്പമുള്ള ഒരു ആണവ നിലയത്തിന്റെ വൈദ്യുതോല്‍പ്പാദനത്തിന് തുല്യമാണ്. ഇത് മറ്റ് മവിനീകരണമോ ചിലവോ ഇല്ലാതെ ആണെന്ന് ഓര്‍ക്കണം. കൂടുതലാവുന്ന ഈ ഉത്പാദനം, ഉത്പാദന ചിലവ് കുറക്കുന്നു. 2004 മുതല്‍ ഇന്ന് വരെ First Solar ന്റെ ഉത്പാദന ചിലവ് മൂന്നില്‍ രണ്ടായി കുറഞ്ഞു. അന്ന് ഒരു വാട്ടിന് $3 ഡോളറും ഇന്ന് അത് $1 ഡോളറില്‍ താഴെയുമാണ്. 5 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 66.6% കുറവാണ് ചിലവിപ്പോള്‍. അത് ഇനിയും കുറയുമെന്നാണ് First Solar ന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇതുമാത്രം പോരാ. പാനലിന്റെ നിര്‍മ്മാണ ചിലവിനോടുകൂടി സ്ഥാപിക്കുന്നതിന്റെ ചിലവുകൂടി കണക്കാക്കണം. മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളുമായി മത്സരിക്കേണമെങ്കില്‍ നിര്‍മ്മാണ ചിലവ് 65-70 സെന്റില്‍ എത്തണം. [പക്ഷേ കണക്കാക്കാത്ത വേറൊരു ചിലവുണ്ട്. പരിസ്ഥിതി സംരക്ഷണം. ഊര്‍ജ്ജ സ്രോതസ്സുകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ചിലവ് ഭാവി തലമുറയേ ഏല്‍പ്പിച്ച് സ്വന്തം കണക്കില്‍ നിന്ന് ഒഴുവാക്കുകയാണ്. എന്നാല്‍ പുനരുത്പാദിതോര്‍ജ്ജം അത് സ്വയം ഏറ്റെടുക്കുന്നു.] അതുകൊണ്ട് ശരിക്കൊരു മത്സരം ഉണ്ടാകാനായി മലിനീകരണം നടത്തുവര്‍ക്ക് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തണം.
– from treehugger