ആണവോര്‍ജ്ജത്തിനെതിരെയുള്ള ജര്‍മ്മനിയിലെ സമരം

തണുത്ത കാലാവസ്ഥയും ചെറുതായി പെയ്യുന്ന മഴയും വക വെക്കാതെ ഏകദേശം 15,000 ജര്‍മ്മന്‍കാര്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആണവ നിലങ്ങള്‍ക്കെതിരായ പ്രതിക്ഷേധം പ്രകടിപ്പിച്ചു. 52 കിലോമീറ്റര്‍ നീളമുള്ള പന്തം കെട്ടി നടത്തിയ പ്രകടനം. കൂടുതല്‍ പ്രകടനക്കാരും തദ്ദേശിയരായിരുന്നെങ്കിലും ദൂര യാത്ര നടത്തി പ്രകടനത്തിന് എത്തിയവരും ധാരാളം ഉണ്ട്. ട്രേഡ് യൂണിയനുകള്‍, പള്ളികള്‍, advocacy groups, പ്രാദേശീക സര്‍ക്കാര്‍, അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദ സംഘങ്ങള്‍, സ്ഥാപനങ്ങള്‍, ട്രാക്റ്ററുകളുമായി എത്തിയ കൃഷിക്കാര്‍, തുടങ്ങിയവര്‍ ആണവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.

“ഇപ്പോഴുള്ള രീതിയില്‍ ആണവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് ജനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കില്ല.” Arbeitsgemeinschaft Schacht KONRAD ന്റെ Ursula Schönberger പറഞ്ഞു. 2013 മുതല്‍ Salzgitter ലെ Schacht Konrad ല്‍ സ്ഥിതി ചെയ്യുന്ന പണ്ടത്തെ ഒരു ഇരുമ്പ് ഖനിയില്‍ ആണവമാലിന്യം നിക്ഷേപിക്കാനുള്ള ശ്രമിത്തിനെതിരാണ് ജനങ്ങള്‍. Salzgitter ന്റെ ജനസംഖ്യ ഏകദേശം 112,000 ആണ്.

ഊര്‍ജ്ജ കമ്പനികള്‍ പുറംതള്ളുന്ന ആണവ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം നികുതിദായകരുടെ തലയില്‍ കെട്ടിവെക്കുന്ന ഒരു നിയമം സര്‍ക്കാര്‍ പാസാക്കിയതോടെ ആണവ വിരുദ്ധ സമരത്തിന് ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.

ആണവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ചിലവ് പൂര്‍ണ്ണമായി ഊര്‍ജ്ജ കമ്പനികളുടേതാക്കുകയാണെങ്കില്‍ ചിലവ് കുറഞ്ഞ ഊര്‍ജ്ജമെന്ന ആണവോര്‍ജ്ജത്തിന്റെ തട്ടിപ്പ് പുറത്താകും എന്ന് ആണവ വിരുദ്ധ സംഘടനകള്‍ പറയുന്നു. ROBIN WOOD എന്ന ഒരു ഗ്രൂപ്പ് ഒരു പടി കൂടി മുന്നിലാണ്. ആണവ രക്ഷസനില്‍ നിന്ന് രക്ഷനേടാനുള്ള പദ്ധതികള്‍ * തള്ളിക്കളഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്ന ആണവോര്‍ജ്ജ നിലയങ്ങള്‍ വൈദ്യുതിഉത്പാദിപ്പിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യാത്ത മാലിന്യ കൂമ്പാരം ഉണ്ടാക്കുകയും ചെയ്യുന്ന സംവിധാനത്തെ കുറിച്ചുള്ളതായിരിക്കും ജര്‍മ്മനിയിലെ അടുത്ത തെരഞ്ഞെടുപ്പ് എന്ന് അവര്‍ പറയുന്നു.

Asse II ന്റെ മാലിന്യങ്ങള്‍ പണ്ടത്തെ ഒരു പൊടാഷ് ഖനിയില്‍ തള്ളിയത് പ്രതി ദിനം 12 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ ചോരുന്നത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ സംരക്ഷിക്കേണ്ട ആണവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സുരക്ഷയേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. റിപ്പോര്‍ട്ട്

– from sydney.indymedia. 27 Feb 2009

* ജര്‍മ്മനി 2020 ഓടെ ആണവോര്‍ജ്ജത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പണ്ടേ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. അവര്‍ അതിനെ nuclear phaseout എന്നാണ് വിളിക്കുന്നത്.

ഒരു അഭിപ്രായം ഇടൂ