ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ സൗരോര്‍ജ്ജനിലയം നെല്ലിസ് എയര്‍ഫോര്‍സ് ബേസ് (Nellis Air Force Base) ല്‍ സ്ഥാപിച്ചു. 140 ഏക്കര്‍ വരുന്ന ഈ നിലയം 14 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. (13,200 വീടുകള്‍ക്ക് വേണ്ട വൈദ്യുതി) . SunPower Corporation നിര്‍മ്മിച്ച വലിയ സോളാര്‍ പാനലുകള്‍ കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്നു. ഓരോ 30 സെക്കന്റിലും ചലിച്ച് അവ യാന്ത്രികമായി സൂര്യനെ പിന്‍തുടരും. ഈ സ്ഥലം പണ്ടത്തെ മാലിന്യം തള്ളുന്ന പറമ്പായിരുന്നു. ബേസിന്റെ 25% വൈദ്യുതി ഈ നിലയത്തില്‍ നിന്ന് ലഭ്യമാകും.

– from regeneration
നല്ല കാര്യം.
പക്ഷേ ഒരിക്കല്‍ സൈന്യം തന്നെ ഇല്ലാതാകുന്ന കാലം വന്നാല്‍ നമുക്ക് ധാരാളം വിഭവങ്ങള്‍ പ്രയോജപ്രദമായി ഉപയോഗിക്കാന്‍ കഴിയും. യുദ്ധം അനാവശ്യവും അസംബന്ധവുമാണ്.

ഒരു അഭിപ്രായം ഇടൂ