
Southwest Windpower പുതിയ ചെറു കാറ്റാടി നിര്‍മ്മിച്ചു. Air-X ന്റെ പിന്‍ഗാമിയായ ഇതിന്റെ പേര് Air Breeze എന്നാണ്. ഗ്രിഡില്‍ ബന്ധിപ്പിക്കാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വീട്ടുപകരണങ്ങളായ വാക്വം ക്ലീനറുകള്‍ കൂടാതെ ബോട്ട്, RV, കാബിനുകള്‍ എന്നിവക്കും ഉപയോഗിക്കാം. ഇത് ശബ്ദം കുറഞ്ഞതും ദക്ഷത കൂടിയതുമാണ്. കുറഞ്ഞ കാറ്റിലും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
28mph കാറ്റിന്റെ വേയതയുള്ളപ്പോള്‍ ഇത് 200 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കാറ്റിന്റെ വേഗത 6mph ഉള്ളപ്പോഴും ഇത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കരയിലേയും ജലത്തിലേയും ആവശ്യത്തിന് ഇത് ഉപയോഗിക്കാം. 46 ഇഞ്ചുള്ള റോട്ടര്‍ തൂണേലോ, മേല്‍ക്കൂരയിലോ, ബോട്ടിലോ ഘടിപ്പിക്കാം.
12 വോള്‍ട്ട് 24 വോള്‍ട്ട മോഡലുകള്‍ക്ക് $599 ഉം $699 ഉം ആണ് വില.
– from alternativeconsumer