

ബ്രസീല്‍ സര്‍ക്കാര്‍ ആഗോള താപനത്തെ തടയാനുള്ള പദ്ധതികളുടെ കരട് രൂപം തയ്യാറാക്കി. കാര്‍ബണ്‍ ഉദ്‌വമനം എത്രകണ്ട് കുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ആദ്യ പടിയായി 2015 ഓടെ അമസോണിലെ വനനശീകരണം പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്. അതോടൊപ്പം വെട്ടിയതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും പരിപാടിയുണ്ട്.
ഈ പദ്ധതി പ്രസിദ്ധപ്പെടുത്തിയ സമയത്ത് Brazilian National Research Institute പറയുന്നത് വനനശീകരണം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 134% വര്‍ദ്ധിച്ചുവെന്നാണ്. ബ്രസീലിന്റെ കാര്‍ബണ്‍ ഉദ്‌വനമത്തിന്റെ 75 – 80% വനനശീകരണമൂലമാണുണ്ടാകുന്നത്. അതാണ് സര്‍ക്കാര്‍ പരിപാടി ലക്ഷ്യംവെച്ചിട്ടുള്ളത്.
വനവത്കരണം 55 ലക്ഷം ഹെക്റ്ററില്‍ നിന്ന് 2015 ആകുമ്പോഴേക്കും 1.1 കോടി ഹെക്റ്ററായി ഉയര്‍ത്തും. അതില്‍ 20 ലക്ഷം ഹെക്റ്റര്‍ പ്രാദേശിക സ്പീഷീസുകളായിരിക്കും. മറ്റുള്ളടത്ത് വ്യാവസായിക ഉപയോഗത്തിനുള്ള മരങ്ങളാവും വെച്ചുപിടിപ്പിക്കുക.
ഈ പദ്ധതി വിജയിച്ചാല്‍ 2015 ല്‍ വെട്ടുന്ന മരങ്ങളേക്കാള്‍ കൂടുതലെണ്ണം സര്‍ക്കാര്‍ വെച്ചുപിടിപ്പിക്കുന്നുണ്ടാവും.
— സ്രോതസ്സ് treehugger
താങ്കളുടെ ഉപഭോഗം കുറക്കുക. ചെറിയ വീടുകളില്‍ താമസിക്കുക.
അതിന് കഴിഞ്ഞില്ലെങ്കില്‍ ചെറിയ വീടുകളില്‍ താമസിക്കുന്നവരെ പുച്ഛിക്കാതിരിക്കുകയെങ്കിലും ചെയ്യൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.