മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men.
23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് പ്രസിദ്ധീകരിക്കാത്ത “The Scaffolding of Rhetoric” എന്ന ഈ ലേഖനത്തില്‍ ഇങ്ങനെ എഴുതിയത്.
എന്തുകൊണ്ട് deniers, delayers, and inactivists കള്‍ക്ക് ശാസ്ത്രജ്ഞരേക്കാളും ശാസ്ത്രബോധമുള്ളവരേക്കാളും ചര്‍ച്ചകളില്‍ പൊതു ജനങ്ങളെ കൂടുതല്‍ വിശ്വസിപ്പിക്കാന്‍ കഴിയുന്നു എന്ന് ആഗോള താപനത്തിന്റെ രാഷ്ട്രീയം മനസിലാക്കണം. ശാസ്ത്രവും തര്‍ക്കശാസ്ത്രവും(Logic) ലോകത്തെ മനസിലാക്കാനുള്ള ശക്തമായ ആയുധമാണ്. എന്നാല്‍ അത് 2500 വര്‍ഷങ്ങള്‍ പഴക്കുള്ള വാക്കുകളുടെ പ്രരിപ്പിക്കുന്ന കലയായ വാചാടോപവുമായി (rhetoric) ഒരു താരതമ്യവും അല്ല.
മനുഷ്യമനസിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വാധീനിക്കുന്ന ശാഖയാണ് തര്‍ക്കശാസ്ത്രവും. എന്നാല്‍ വെറും സംസാരം കൊണ്ട് മനുഷ്യമനസിനേയും ഹൃദയത്തേയും സ്വാദീനിക്കുന്ന കലയാണ് വാചാടോപം. ശബ്‌ദാവര്‍ത്തനം, അതല്ലാത്ത രീതിയിലുള്ള ആവര്‍ത്തനം, അലങ്കാരം(metaphor), വ്യാജോക്തി(irony), ഇഷ്ടം തുടങ്ങി പലതും നാം സംസാരത്തെ ഫലപ്രദമാക്കാനുള്ള വഴികളാണ്. വിശ്വസനീയമാക്കുക എന്നതാണ് ലക്ഷ്യം. വാചാടോപത്തെക്കുറിച്ച് അരിസ്റ്റോട്ടില്‍ ഇങ്ങനെ പറഞ്ഞു, “aptness of language is one thing that makes people believe in the truth of your story.” നിങ്ങളുടെ കഥയുടെ സത്യം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന രീതിയിലാക്കാനുള്ള ഭാഷയുടെ ഔചിത്യത്തെയാണ് വാചാടോപം എന്ന് വിളിക്കുന്നത്.
മാര്‍ക്കറ്റിങ്ങ്കാരും സാമൂഹ്യ ശാസ്ത്രജ്ഞരും ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇത് മനശാസസ്ത്രജ്ഞര്‍ പറയുന്നതുപോലെ “ആളുകള്‍ക്ക് സ്വന്തം അനുഭവങ്ങളും പുറമേയുള്ള ലോകത്തേയും ഭ്രമാത്മകത്വം(conceptualize) ചെയ്യാനുള്ള അടിസ്ഥാന പദ്ധതിയാണ്.” നാം ചിത്രങ്ങളിലൂടെയാണ് ചിന്തിക്കുന്നത്. അതായത് ചിത്രങ്ങളുപയോഗിച്ച് നമ്മുടെ ചിന്തയേ മാറ്റിമറിക്കാം. അതുകൊണ്ടാണ് രാഷ്ട്രീയ പ്രസംഗ എഴുത്തുകാര്‍ അവയെ ഉപയോഗിക്കുന്നത്. ആഗോള താപന ചര്‍ച്ചയില്‍ വാചാടോപം പ്രവര്‍ത്തിക്കുന്നത് മനസിലാക്കാന്‍, രാഷ്ട്രീയ അഌനയത്തിന് അവശ്യം വേണ്ട മൂന്ന് വാചാടോപ ഘടകങ്ങള്‍ മനസിലാക്കുന്നത് നല്ലതായിരിക്കും.
ഒന്ന്: ലളിത ഭാഷ. വാചാടോപക്കാര്‍ വലിയ വാക്കുകളുപയോഗിക്കില്ല. പകരം ചെറിയ വാക്കുകളാണ് ഉപയോഗിക്കുക.
ചര്‍ച്ചില്‍ അദ്ദേഹത്തിന്റെ 23 ആം വയസില്‍ അത് മനസിലാക്കി:
“നീളമുള്ള വാക്കുകളുപയോഗിച്ചാണ് പ്രസംഗകല അതിന്റെ ഫലം ഉണ്ടാക്കുന്നതെന്ന തെറ്റായ ബോധം ചിലര്‍ക്കുണ്ട്…. ഭാഷയുടെ ചെറിയവാക്കുകള്‍ കൂടുതല്‍ പഴക്കമുള്ളതാണ്. അവയുടെ അര്‍ത്ഥം ദേശീയ സ്വഭാവത്തില്‍ കൂടുതല്‍ രൂഢമൂലമായതും എളുപ്പം മനസിലാക്കുന്നതില്‍ അവ ശക്തമായി ബലം പ്രയോഗിക്കുകയും ചെയ്യുന്നു. ലാറ്റിനില്‍ നിന്നും ഗ്രീക്കില്‍ നിന്നും കടമെടുത്ത പുതിയ വാക്കുകളേക്കാള്‍ ശക്തമാണവ. [ഇംഗ്ലീഷിനേക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.] എല്ലാ മഹത്തായ ഇംഗ്ലീഷ് വാചാടോപക്കാരുടേയും പ്രസംഗങ്ങളില്‍ … ചെറിയ വാക്കുകളുടെ നിരന്തരമായ സാന്നിദ്ധ്യം ഉണ്ട്. homely വാക്കുകള്‍ സാധാരണ ഉപയോഗിക്കുന്നു ….”
മഹത്തായ പ്രസംഗങ്ങളില്‍ നമുക്ക് അദ്ദേഹത്തിന്റെ ഉപദേശം കാണാം: “Judge not that ye be not judged,” “To be or not to be,” “lend me your ears,” “Four score and seven years ago,” “blood, toil, tears and sweat,” “I have a dream.”
ചുരുക്കത്തില്‍ ചെറിയ വാക്കുകളും മുദ്രവാക്യവും വിജയിക്കും.
രണ്ട്: ആവര്‍ത്തനം, ആവര്‍ത്തനം, ആവര്‍ത്തനം. വാക്കുകളേയും പ്രയോഗങ്ങളേയും ആവര്‍ത്തനം മനസില്‍ പതിയിപ്പിക്കും. പലതരത്തിലുള്ള ആവര്‍ത്തനത്തെ വിശദീകരിക്കുന്ന നാല് ഡസന്‍ രീതികളുണ്ട്. ശബ്‌ധാവര്‍ത്തനം ആണ് അതില്‍ പ്രധാനപ്പെട്ടത്. (ലാറ്റിനില്‍ ഒരേ അക്ഷരം ആവര്‍ത്തിക്കുന്നത് എന്ന പദത്തില്‍ നിന്ന്) ഉദാഹരണത്തിന് “compassionate conservative.” ആധുനിക രാഷ്ട്രീയ നാടോടിഭാഷയിലെ ആവര്‍ത്തനം അഥവാ “staying on message” ഉം പ്രധാന വാചാടോപ സമരതന്ത്രമാണ്.
മൂന്ന്: tropes (turn എന്നതിന്റെ ഗ്രീക്ക് പദത്തില്‍ നിന്ന്)ന്റെ വിദഗ്ദ്ധമായ ഉപയോഗം. വാക്കുകളുടെ ഭാഷാപരമായ അര്‍ത്ഥത്തില്‍ നിന്ന് വ്യത്യാസം വരുത്തുന്നതോ നേരെ തിരിക്കുന്നതോ ആയ മാതൃക ആണിത്. അലങ്കാരവും വ്യാജോക്തിയും ആണ് ഇതില്‍ ഏറ്റവും പ്രധാനം. അരിസ്റ്റോട്ടില്‍ തന്റെ Poetics ല്‍ ഇങ്ങനെ പറഞ്ഞു, “അലങ്കാരത്തിന്റെ ഒരു അധിപന്‍ ആകൂ. അത് പ്രതിഭയുടെ ചിഹ്നമാണ്. അസാമാന്യമായതിനെ സാമാന്യമാക്കാന്‍ നല്ല അലങ്കാരത്തിന് കഴിയും.” 2006 ല്‍ ബുഷ് അമേരിക്കയോട് “എണ്ണയില്‍ ആസക്തരായി കഴിയുന്നു,” എന്ന് പറഞ്ഞപ്പോള്‍ ശരിക്കും അദ്ദേഹം ആലങ്കാരികമായാണ് പറഞ്ഞത്. എന്നാല്‍ ആ ആസക്തി മാറ്റാന്‍ അദ്ദേഹം പറഞ്ഞ ഉപാധികളേക്കാള്‍ ശക്തമായ മരുന്നുകളാണ് വേണ്ടീയിരുന്നത്.
വാചാടോപം വിജയിക്കും. കാരണം അത് ചിട്ടയോടുകൂടിയതാണ്. “ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു,” എന്ന് ചര്‍ച്ചില്‍ എഴുതിയല്ലോ. ദൗര്‍ഭാഗ്യവശാല്‍ കാലാവസ്ഥാ ചര്‍ച്ചകളില്‍ പ്രരിപ്പിക്കാന്‍ കഴിയുന്ന പ്രസംഗം നടത്തുന്നതില്‍ ശാസ്ത്രലോകം പരാജയപ്പെടുകയാണ്. ശാസ്ത്രജ്ഞരെ വാചാടോപ വിരുദ്ധര്‍ (anti-rhetoricians) എന്നുതന്നെ പറയാം. കാരണം വാചാടോപത്തിന്റെ എല്ലാ ഘടകങ്ങളേയും അവര്‍ ഒഴുവാക്കുന്നു. വളരെ കുറവ് ശാസ്ത്രജ്ഞര്‍ക്കേ ലളിതമായ ഭാഷ വശമുള്ളു. “ഒരു സ്‌പഷ്‌ടമായ കുറിപ്പ് നല്‍കുന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ പിന്നോക്കമാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഇതില്‍ വളരെ മോശമാണ്,” glaciologist(ഹിമാനിശാസ്ത്രജ്ഞന്‍) Lonnie Thompson നെക്കുറിച്ച് “Thin Ice” എന്ന പുസ്തകമെഴുതിയ ഭൗതിക ശാസ്ത്രജ്ഞന്‍ Mark Bowen പറഞ്ഞതാണിത്.
ആവര്‍ത്തനം മിക്ക ശാസ്ത്രജ്ഞര്‍ക്കും ഇഷ്ടമല്ല. കാരണം താന്‍ പറയുന്ന കാര്യങ്ങള്‍ തനിക്ക് തന്നെ അറിയില്ല എന്നതാണ് ആവര്‍ത്തനത്തിന്റെ ധ്വനി. തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളേക്കുറിച്ചായിരിക്കും ശാസ്ത്രജ്ഞര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം അവിടെ ആയിരിക്കും കൂടുതല്‍ ഗവേഷണം നടക്കുന്നത്. അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ അവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയില്ല. ആഗോള താപനത്തേക്കുറിച്ചുള്ള ശക്തമായ അംഗീകാരമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോടും പൊതു ചര്‍ച്ചയിലും ശാസ്ത്രജ്ഞര്‍ പറയുന്നതായി കാണാത്തതിന്റെ കാര്യം ഇതാണ്.
മിത്തുകള്‍ തെറ്റെന്ന് മുമ്പ് തന്നെ തെളിയിച്ചിട്ടും deniers(ആഗോളതാപന നിഷേധിക്കുന്നവര്‍) അവ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. മാധ്യമങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ അതേ അസംബന്ധമായ മിത്തുകള്‍ വീണ്ടും തെളിയിക്കുന്നല്ല. അത് deniers നെ മിത്തുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നു.
ജനങ്ങള്‍ അവര്‍ ദശാബ്ദങ്ങളായി ചെയ്യുന്ന കാര്യം (അതായത് ഒന്നും ചെയ്യാതിരിക്കല്‍) തുടരാന്‍ ആണ് നിങ്ങളുടെ പ്രസംഗത്തിന്റെ ഉദ്ദേശം എങ്കില്‍ നിങ്ങളുടെ ജോലി വളരെ എളുപ്പമാണ്. കാരണം ജനങ്ങളുടേയും മാധ്യങ്ങളുടേയും രാഷ്‌ട്രതന്ത്രജ്ഞരുടേയും ഇപ്പഴത്തെ സ്ഥിതി ഒന്നും ചെയ്യാതിരിക്കല്‍ ആണല്ലോ. മാറ്റമുണ്ടാക്കനല്ലേ വിഷമം.
തെളിവുകളെക്കുറിച്ച് പദാഌപദമായി സംസാരിക്കാനാണ് ശാസ്ത്ര പഠനം പ്രാധാന്യം കൊടുക്കുന്നത്. അല്ലാതെ ആലങ്കാരികമായോ ഭംഗിയായോ അല്ല. ശാസ്ത്ര ചര്‍ച്ചകളില്‍ വിജയിക്കുക കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നവരാണ്. പ്രഗല്‍ഭരായ വാഗ്മികള്‍ക്കല്ല ശാസ്ത്ര ചര്‍ച്ചകളില്‍ വിജയം. ഏറ്റവും പഴയ ശാസ്ത്ര അക്കാഡമി ആയ Royal Society of London (1660 ല്‍ സ്ഥാപിതം) യുടെ ആപ്‌തവാക്യം ഇത് വ്യക്തമാക്കുന്നു. Nullius in verba: ആരുടേയും വാക്ക് സ്വീകരിക്കേണ്ട. വാക്ക് മാത്രം ശാസ്ത്രമല്ല.
ശാസ്ത്രം കൂടുതല്‍ specialized ആയതോടെ ശാസ്ത്ര ലോകത്തില്‍ വലിയ പ്രാസംഗികരില്ലാതെയായി. കാള്‍ സാഗാനും റിച്ചാര്‍ഡ് ഫെയ്‌മനും പോലെ നല്ല പ്രാസംഗികര്‍ അപൂര്‍വ്വം. കൂടാതെ മാധ്യമങ്ങള്‍ക്ക് നാടകീയതയും വാചാലതയും ഒക്കെയാണ് വേണ്ട്. മിക്ക ശാസ്ത്രജ്ഞര്‍ക്ക് അതിനോട് വെറുപ്പാണ്. “പൊതുജനങ്ങളോട് ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന ശാസ്ത്രജ്ഞരെ മറ്റ് സഹശാസ്ത്രജ്ഞര്‍ പരിഹാസ്യരായാണ് കരുതുന്നത്. അത്തരക്കാരുടെ career നെ ബാധിക്കതരത്തില്‍ ശിക്ഷിക്കാറുമുണ്ട്,” എന്ന് Collapse എന്ന പുസ്തകമെഴുതിയ Jared Diamond ഒരിക്കള്‍ പറഞ്ഞു. കാള്‍ സാഗാന്‍ പ്രസിദ്ധനായതിന് ശേഷം അദ്ദേഹത്തിന് National Academy of Sciences യിലെ അംഗത്വം നഷ്ടപ്പെട്ടു. Diamond പറയുന്നതുപോലെ, “ഓരോ ശാസ്ത്രജ്ഞനും അയാളുടേയോ അവളുടേയോ സ്വന്തം താല്‍പ്പര്യമെന്തന്ന് വ്യക്തമായി അറിയാം.” അത് അവര്‍ കളഞ്ഞുകുളിക്കില്ല.
ആഗോള താപനത്തെക്കുറിച്ച് പൊതു സംഭാഷണത്തിലേര്‍പ്പെടുന്ന ശാസ്ത്രജ്ഞരെ “രാഷ്ട്രീയ അജണ്ട” ഉള്ളവരെന്ന് പറഞ്ഞ് ആക്രമിക്കുന്നത് സാധാരണമാണ്. സ്വന്തം വിഷയത്തിലെ മറ്റ് ശാസ്ത്രജ്ഞര്‍ നടത്തുന്ന പരിശോധനയാണ് ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാനമായിട്ടുള്ളത്. ശാസ്ത്രവും രാഷ്ട്രീയവുമൊക്കെ കൂട്ടി കലര്‍ത്തി നടത്തുന്ന പൊതു ചര്‍ച്ചകള്‍ അയാള്‍ക്ക് ഒരു ഗുണവും ചെയ്യുന്നില്ല. ദോഷം ചെയ്യുന്നുമുണ്ട്.
പൊതു ചര്‍ച്ചകള്‍ പങ്കെടുക്കുന്നതില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിമുഖതകാട്ടുന്നതില്‍ ആശ്ചര്യമില്ല. അതേ സമയത്ത് ബുഷ് സര്‍ക്കാര്‍ ധാരാളം കാലാവസ്ഥാ ശാസ്ത്രജ്ഞരെ നിയന്ത്രിച്ച് വായടപ്പിച്ചതും ഓര്‍ക്കുക. ജനങ്ങള്‍ക്കായി ആഗോള താപനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് ശാസ്ത്ര ജേര്‍ണലിസ്റ്റുകള്‍ മാത്രമാണ്. ദൗര്‍ഭാഗ്യവശാല്‍ അവര്‍ ശാസ്ത്രത്തോട് മുഖംതിരിച്ചാണ് കാലാവസ്ഥാ ശാസ്ത്രരംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
— സ്രോതസ്സ് climateprogress
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.