നൂറാം വര്‍ഷം ആഘോഷിച്ച ഹൈബ്രിഡ് കാറിന്റെ പേറ്റന്റ്

2009 മാര്‍ച്ച് 2 “Mixed Drive for Autovehicles” എന്ന പേരില്‍ Henri Pieper ന് അമേരിക്കയില്‍ പേറ്റന്റ് ലഭിച്ചതിന്റെ നൂറാം വാര്‍ഷികമായിരുന്നു. ബല്‍ജിയത്തില്‍ നിന്നുള്ള Henri Pieper നവംബര്‍ 23, 1905 പേറ്റന്റിന് അപേക്ഷ കൊടുത്തു. 1909 മാര്‍ച്ച് 2 ന് അദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചു.

അദ്ദേഹമായിരുന്നില്ല ആദ്യമായി ഹൈബ്രിഡ് കാര്‍ നിര്‍മ്മിച്ചത്. 1898 ല്‍ 23 വയസുകാരനായ Ferdinand Porsche യാണ് ആദ്യം ഹൈബ്രിഡ് കാര്‍ നിര്‍മ്മിച്ചത്. Lohner Electric Chaise ആദ്യത്തെ front-wheel-drive വാഹനമായിരുന്നു. combustion എഞ്ജിനും ഒരു ജനറേറ്ററും അതില്‍ നിന്നുള്ള വൈദ്യുതി കൊണ്ടു പ്രവര്‍ത്തിരുന്ന മോട്ടറും ഉള്‍പ്പെട്ട ഒരു സീരീസ് ഹൈബ്രിഡ് കാറുകള്‍ അദ്ദേഹം നിര്‍മ്മിച്ചു. അതിന്റെ ബാറ്ററിക്ക് Porsche ഹൈബ്രിഡ് കാറിനെ 64 കിലോമീറ്റര്‍ ഓടിക്കുവാനുള്ള ശക്തിയുണ്ടായിരുന്നു.

ഇന്നത്തെ ഹൈബ്രിഡ് കാറില്‍ നിന്ന് വ്യത്യസ്ഥമായി ഡ്രൈവര്‍ ഒരു ലിവര്‍ ഉപയോഗിച്ചാണ് ഡ്രൈവിങ്ങ് മോഡുകള്‍ മാറ്റിയിരുന്നത്. DC മോട്ടോര്‍-ജനറേറ്റര്‍ (ഡൈനാമോ) എഞ്ജിനുമായി ഘടിപ്പിക്കുന്ന കാന്തിക-ക്ലച്ച് പ്രവര്‍ത്തിപ്പുക്കുന്നതും ഡ്രൈവര്‍ ആണ്. ലിവര്‍ നീക്കുമ്പോള്‍ മെക്കാനിക്കല്‍ സ്വിച്ചുകളും റിലേകളും പ്രവര്‍ത്തിക്കും. ഒന്നാമത്തെ മോഡ്, ഡൈനാമോ ഒരു സ്റ്റാര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ച് എഞ്ജിന്‍ സ്റ്റാര്‍ട്ടാക്കുന്നു. ഇതിന് നേരിട്ട് വാഹനം ഓടിക്കാം. റോഡിലെ യാത്ര സമയത്ത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതാണ് മറ്റൊരു മോഡ്. ഇതിനെ “regenerative braking” എന്ന് വിളിക്കാം. ബാറ്ററിയില്‍ നിന്നുള്ള ശക്തി കൂടി ഉപയോഗിച്ച് ടോര്‍ഖ് കൂട്ടുന്ന മോഡും ഉണ്ട്. ഡൈനാമോയിലേക്കുള്ള വൈദ്യുതി തിരികെ കൊടുത്ത് റിവേഴ്സില്‍ വണ്ടി ഓടിക്കാനുള്ള സംവിധാനമുള്ള മറ്റൊരു മോഡും ഈ വാഹനത്തിനുണ്ട്.

Henri Pieper നല്ല കണ്ടുപിടുത്തക്കാരനായിരുന്നെങ്കിലും നല്ല സമയത്തായിരുന്നില്ല അദ്ദേഹത്തിന്റെ കണ്ടുപിടുത്തം നടന്നത്. ആ പേറ്റന്റ് ലഭിച്ച് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ Henry Ford ചിലവുകുറഞ്ഞ Ford Model T എണ്ണവാഹനം Detroit യില്‍ നിന്ന് ഇറക്കി. ശേഷമുള്ളത് ചരിത്രമാണ്. 1930 തോടെ ആവി വാഹനങ്ങളും വൈദ്യുത വാഹനങ്ങളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി.

എന്നാല്‍ എണ്ണ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഹൈബ്രിഡ് വാഹനങ്ങള്‍ക്കും വൈദ്യുത വാഹനങ്ങള്‍ക്കും പ്രീയം വര്‍ദ്ധിച്ചുവരികയാണ്. ചിലവും പരിപാലവും കുറവാണ് എന്നതാണ് ഇവയുടെ ഗുണം. 1.5 ലക്ഷം ഹൈബ്രിഡ് വാഹനങ്ങള്‍ നിരത്തിലിപ്പോളുണ്ട്.

– from hybridcars
എണ്ണ വാഹനങ്ങളുടെ ദക്ഷത എന്തിന് ഇനിയും നാം അവയെ മലിനീകരണം നടത്താന്‍ അനുവദിക്കുന്നു.

ഒരു അഭിപ്രായം ഇടൂ