പാത്രത്തിന്റെ ആകൃതിയിലുള്ള സാന്ദ്രീകരണി സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യയുടെ ചിലവുകുറക്കാന്‍ SkyFuel ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാരബോളിക് പാത്രം പോലുള്ള മിക്ക സാന്ദ്രീകരണികളും ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ SkyFuel ന്റെ SkyTroughs സാന്ദ്രീകരണി നിര്‍മ്മിച്ചിരിക്കുന്നത്, അവരുടെ സ്വന്തം ReflecTech പദാര്‍ത്ഥം കൊണ്ടാണ്. National Renewable Energy Laboratory (NREL) യുടെ കൂടെ ചേര്‍ന്നാണ് SkyFuel ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഇത്തരം സൗരോര്‍ജ്ജ നിലയത്തിന് 25% വരെ വിലകുറയും.
അവര്‍ക്ക് സ്വന്തമായി നിലയങ്ങള്‍ സ്ഥാപിക്കാന്‍ പരിപാടി ഇല്ല. പകരം ഊര്‍ജ്ജ നിലയ നിര്‍മ്മാതാക്കളുടേയും വൈദ്യുതി വിതരണ കമ്പനികളുടേയും പങ്കാളിത്തത്തോടെ നിലയങ്ങള്‍ പണിയാനാണ് പരിപാടി. നിര്‍മ്മാതാക്കള്‍ എന്നതിന് പകരം സാങ്കേതിക സഹായികള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മൂലധന ആവശ്യകത കുറക്കാന്‍ SkyFuels ന് കഴിയും.
എന്നാലും പ്രതിസന്ധികള്‍ കുറവല്ല. മറ്റ് പുതു കമ്പനികളും വൈദ്യുതി വിതരണ കമ്പനികളുടെകൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് PG&E യുമായി ചേര്‍ന്ന് Solel പ്രവര്‍ത്തിക്കുന്നു. Ausra യും BrightSource ഉം SunPower മായും OptiSolar മായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പുതു പുതു സൗരോര്‍ജ്ജ സാങ്കേതിക വിദ്യകളുമായി കമ്പനികള്‍ മത്സരത്തിലാണ്.
SkyFuels പുതിയ തലമുറ സൗര താപോര്‍ജ്ജ സാങ്കേതികവിദ്യ പരീക്ഷിക്കുന്നു. (ചിത്രം കാണുക). 2011 ഓടെ linear Fresnel സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അവരുടെ Linear Power Tower സൗരോര്‍ജ്ജ നിലയ പ്രോട്ടോടൈപ്പ് പ്രവര്‍ത്തിച്ച് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. Ausra യും linear Fresnel ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചൂടായ ജലം ഉപയോഗിച്ച് Ausra ടര്‍ബൈന്‍ തിരിക്കുമ്പോള്‍ SkyFuel ഉപയോഗിക്കുന്നത് ഉരുകിയ ഉപ്പാണ്. ഉരുകിയ ഉപ്പിന് കൂടുതല്‍ ചൂടാകാന്‍ കഴിയുന്നതിനാല്‍ കൂടുതല്‍ ശക്തി നല്‍കാന്‍ കഴിയുമെന്ന് SkyFuel ന്റെ VP ആയ Christopher Huntington പറയുന്നു.

– from earth2tech