വരള്‍ച്ച ആമസോണിലെ മരങ്ങളെ നശിപ്പിക്കുകയും ആ പ്രദേശത്തെ കാര്‍ബണ്‍ സംഭരണി ചെറുതാക്കുകയും ചെയ്യുന്നു. പ്രതി വര്‍ഷം 200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ആ കാടുകള്‍ ആഗിരണം ചെയ്യുന്നത്. എന്നാല്‍ 30 വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് Science മാസികയില്‍ വന്നതോടെ ഈ വനം വരള്‍ച്ചയോടെ sensitive ആണെന്നതിന് തെളിവായി. അത് കൂടുതല്‍ വനം നശിപ്പിക്കുകയും ഹരിത ഗൃഹ വാതക ഉദ്‌വമനത്തെ കൂട്ടുകയും ചെയ്യും. ചൂടുകൂടുന്നത് മരങ്ങളുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കും.
500 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അധികം അന്തരീക്ഷത്തിലെത്തുന്നതിന് തുല്യമാണ് വരള്‍ച്ചയുടെ മൊത്തം ഫലം. യൂറോപ്പിന്റേയും ജപ്പാന്റേയും വാര്‍ഷിക ഉദ്‌വമനത്തിനേക്കാള്‍ അധികമാണ് ഇതെന്ന് ഓര്‍ക്കണം. 2005 ലെ കടുത്ത വരള്‍ച്ചയേക്കുറിച്ച് ലോകത്തെ 40 ല്‍ അധികം സ്ഥാപനങ്ങളാണ് ഈ ഗവേഷണം നടത്തിയത്. ബ്രിട്ടണിലെ University of Leeds ന്റെ പ്രൊഫസര്‍ Oliver Phillips ആണ് ഇതിന് നേതൃത്വം വഹിച്ചത്.
ലോകത്തെ മൊത്തം മഴക്കാടുകളുടെ പകുതിയാണ് ആമസോണ്‍ വനം. 13 രാജ്യങ്ങളില്‍ നിന്നായി 68 ശാസ്ത്രജ്ഞന്‍മാര്‍ പഠനത്തില്‍ പങ്കെടുത്തു. ഉഷ്‌ണമേഖല പാം മരങ്ങള്‍ക്ക് ഈ വരള്‍ച്ച വളരെ ദേഷകരമായികുന്നു എന്ന് അവര്‍ പറഞ്ഞു.
– from discovery