ആണവോര്‍ജ്ജം ചിലവുകുറഞ്ഞതാണോ?

ആണവവ്യവസായം ചിലവ് കുറഞ്ഞതാണെന്ന് അവകാശപ്പെടുന്ന ആണവോര്‍ജ്ജം എന്തുകൊണ്ട് വിലപിടിച്ചതാവുന്നു?

ആണവനിലയ നിര്‍മ്മാണ് ചിലവ് forecasts മുകളില്‍ ആകാശം മുട്ടേ വളരുകയാണ്. 2005 ല്‍ പണിതുടങ്ങിയ ഫിന്‍ലാന്റിലെ OL3 റിയാക്റ്റര്‍ പണി മൂന്നുവര്‍ഷം പിറകിലാണ്. 150 കോടി യൂറോ അധിക ബഡ്ജറ്റിലുമാണ്. [ഇത് 2009 ലെ കണക്കാണ്.] ഇന്‍ഡ്യയിയല്‍ അവസാനം നിര്‍മ്മിച്ച പത്ത് റിയാക്റ്ററുകള്‍ അധിക ബഡ്ജറ്റില്‍ ആയത് 300% ആണ്. ചെഖ് റിപ്പബ്ലിക്കിലെ Temelin റിയാക്റ്റര്‍ പണി പൂര്‍ത്തിയായത് പത്ത് വര്‍ഷം താമസിച്ചാണ്. അത് അഞ്ച് മടങ്ങാണ് അധിക ബഡ്ജറ്റില്‍ ആയത്. ലോകം മൊത്തം ആണവനിലയ നിര്‍മ്മാണത്തിന് വേണ്ടിവന്ന ശരാശരി സമയം 1970 കളില്‍ അഞ്ചര വര്‍ഷമായിരുന്നത് 1995 – 2000 കാലത്ത് പത്ത് വര്‍ഷമായി കൂടി.

1970 ന് ശേഷം ആണവേര്‍ജ്ജമൊഴിച്ചുള്ള മേഖലകളില്‍ ഊര്‍ജ്ജോത്പാദന ചിലവ് സ്ഥായിയായി കുറയുകയാണെന്ന് UK സര്‍ക്കാരിന്റെ Stern Report പറയുന്നു. അടുത്ത കാലത്ത് വളരെ കുറവ് ആണവ നിലയങ്ങളേ നിര്‍മ്മിച്ചിട്ടുള്ളു. അതുകൊണ്ട് ഭാവിയിലെ അതിന്റെ ചിലവിനേക്കുറിച്ച് forecasts ചെയ്യാന്‍ വിഷമമാണ്.

ആണവനിലയ നിര്‍മ്മാണത്തിനും, അപകട ഇന്‍ഷുറന്‍സും, പൊളിച്ചടുക്കലും ഒക്കെ സര്‍ക്കാര്‍ പണം ആവശ്യമാണ്. ഈ വ്യവസായം നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ജീവിക്കുന്നത്. ഉദാരവത്‌കരണം നടന്ന വൈദ്യുതി കമ്പോളത്തിന്റെ കാലത്താണ് ഫിന്‍ലാന്റിലെ OL3 റിയാക്റ്റര്‍ പണിതത്. എന്നിട്ടും അത് സര്‍ക്കാര്‍ പണമുപയോഗിച്ചാണ് നിലനില്‍ക്കുന്നത്. ദശലക്ഷക്കണക്കിന് യൂറോ ലോണ്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് അതിന് ലഭിക്കുന്നു.

ഫിന്‍ലന്റ് അറീവയില്‍ നിന്നും റിയാക്റ്റര്‍ വാങ്ങിയിരിക്കുന്നത് fixed cost പ്രകാരമാണ്. അതുകൊണ്ട് അമിതമാകുന്ന പണം അറീവയുടെ ബാധ്യതയാണ്. ഇപ്പോള്‍ 50% ആണ് അമിതമായ ചിലവ്. അറീവ ഫ്രഞ്ച് പൊതുമേഖലാ സ്ഥാപനമായതുകൊണ്ട് ബാധ്യത മുഴുവനും ഫ്രാന്‍സിലെ നികുതിദായകര്‍ വഹിക്കും.

ഭീമമായ നഷ്ടം നേരിടുന്നതു കൊണ്ട് അമേരിക്കയില്‍ Energy Policy Act 2005 വഴി നികുതി ഇളവ്, ലോണ്‍ ഗ്യാരന്റി, ഇന്‍ഷുറന്‍സ് മുതലായവ സര്‍ക്കാര്‍ ആണവവ്യവസായത്തിന് നല്‍കുന്നു. ഇവയില്ലാതെ കമ്പനികള്‍ക്ക് ആണവവ്യവസായം സാദ്ധ്യമല്ല.

സാധരണ ഗതിയില്‍ ആണവോര്‍ജ്ജം ഇന്‍ഷ്വര്‍ ചെയ്യാനാവില്ല. ഒരു ആണവദുരന്തത്തിന്റെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ചിലവ് അതി ഭീമമാണ്. അത് ഇന്‍ഷുറന്‍സ് കമ്പനിയെ പാപ്പരാക്കും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ ആശ്രയിക്കുന്ന ആണവനിലയം ഏറ്റവും കഷ്ടമാണ്. അത് നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ വില 300% വര്‍ദ്ധിപ്പിക്കും.

നിലയം അടച്ചുപൂട്ടിയാലും സര്‍ക്കാരിന്റെ ബാധ്യത തീരുന്നില്ല. യഥാര്‍ത്ഥ ചിലവ് എത്രയാവുമെന്ന് ആര്‍ക്കും അറിയില്ല. ബ്രിട്ടണിലെ ആദ്യ തലമുറ ആണവനിലയങ്ങള്‍ പൊളിച്ചു മാറ്റുന്നതിനും അപകടകരമായ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും കഴിഞ്ഞ 15 വര്‍ഷങ്ങളായി ആറ് മടങ്ങാണ് വര്‍ദ്ധിച്ചത്. അത് ഇപ്പോള്‍ £7000 കോടി പൗണ്ടാണ്.

നാം ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. അസ്ഥിരതയുടെ 50 ആം വര്‍ഷത്തിലും ഭീമമായ റിസ്കും, ഭീമമായ ചിലവും, ഭീമമായ സര്‍ക്കാര്‍ സബ്സിഡിയും സഹിച്ച് ആണവോര്‍ജ്ജത്തില്‍ നിക്ഷേപം നടത്തുക അല്ലെങ്കില്‍ പരിസ്ഥിതിക്ക് അനുകൂലവും സാമ്പത്തികമായി സുസ്ഥിരവുമായ വളരുന്ന പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുക.

– from greenpeace

ഒരു അഭിപ്രായം ഇടൂ