കുട്ടികളുടെ സോപ്പുകളില്‍ ക്യാന്‍സറുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍

വിഷ വസ്തുക്കളും ക്യാന്‍സറുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുമടങ്ങിയതാണ് കുട്ടികളുടെ കുളിക്കാനുള്ള ഉത്പന്നങ്ങളെന്ന് ഒരു പഠനം അവകാശപ്പെട്ടുന്നു. Campaign for Safe Cosmetics ആണ് ഈ പഠനം നടത്തിയത്.

ലേബലില്‍ ഇല്ലാത്തതും ക്യാന്‍സര്‍ ഉണ്ടാക്കുന്നതുമായ 1,4-dioxane ഉം formaldehyde തുടങ്ങിയവ ഈ ഉത്പന്നങ്ങളില്‍ ഉണ്ടെന്ന് ഒരു സ്വതന്ത്ര ലാബ് കണ്ടെതതി. കുട്ടികള്‍ക്കായുള്ള 48 ഉത്പന്നങ്ങളില്‍ 67% ലും 1,4-dioxane എന്ന മാരക വസ്തുവുണ്ട്. 28 ഉത്പന്നങ്ങളില്‍ 82% ലും formaldehyde ഉണ്ട്. Huggies Naturally Refreshing Cucumber & Green Tea baby wash, Sesame Street Bubble Bath, American Girl Real Beauty Inside and Out Shower Gel, Johnson & Johnson’s Baby Shampoo ഉള്‍പ്പടെ 17 ഉത്പന്നങ്ങളില്‍ ഈ രണ്ടു മാരക വസ്തുക്കളുമുണ്ട്.

– from treehugger

ഒരു അഭിപ്രായം ഇടൂ